Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMNow after the death of Joshua it came to pass, that the children of Israel asked the LORD, saying, Who shall go up for us against the Canaanites first, to fight against them?
1TSKCOMയോശുവയുടെ മരണശേഷം യിസ്രായേൽമക്കൾ: ഞങ്ങളിൽ ആരാകുന്നു കനാന്യരോടു യുദ്ധംചെയ്‍വാൻ ആദ്യം പുറപ്പെടേണ്ടതു എന്നു യഹോവയോടു ചോദിച്ചു.
1TSKCOMYoshuvayute maranashesham yisraayelmakkal: njangalil aaraakunnu kanaanyarotu yudhamchey‍vaan aadyam purappetendathu ennu yahovayotu chodichu.
1TSKCOMयहोशू के मरने के बाद इस्राएलियोंने यहोवा से पूछा, कि कनानियोंके विरूद्ध लड़ने को हमारी ओर से पहिले कौन चढ़ाई करेगा?
2TSKCOMAnd the LORD said, Judah shall go up: behold, I have delivered the land into his hand.
2TSKCOMയെഹൂദാ പുറപ്പെടട്ടെ; ഞാൻ ദേശം അവന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു എന്നു യഹോവ കല്പിച്ചു.
2TSKCOMYehoodaa purappetatte; njaan desham avanre kayyil elpichirikkunnu ennu yahova kalpichu.
2TSKCOMयहोवा ने उत्तर दिया, यहूदा चढ़ाई करेगा; सुनो, मैं ने इस देश को उसके हाथ में दे दिया है।
3TSKCOMAnd Judah said unto Simeon his brother, Come up with me into my lot, that we may fight against the Canaanites; and I likewise will go with thee into thy lot. So Simeon went with him.
3TSKCOMയെഹൂദാ തന്റെ സഹോദരനായ ശിമെയോനോടു: എന്റെ അവകാശദേശത്തു കനാന്യരോടു യുദ്ധംചെയ്‍വാൻ നീ എന്നോടുകൂടെ പോരേണം; നിന്റെ അവകാശദേശത്തു നിന്നോടുകൂടെ ഞാനും വരാം എന്നു പറഞ്ഞു ശിമെയോൻ അവനോടുകൂടെ പോയി.
3TSKCOMYehoodaa thanre sahodaranaaya shimeyonotu: enre avakaashadeshathu kanaanyarotu yudhamchey‍vaan nee ennotukoote porenam; ninre avakaashadeshathu ninnotukoote njaanum varaam ennu paranjnju shimeyon avanotukoote poyi.
3TSKCOMतब यहूदा ने अपके भाई शिमोन से कहा, मेरे संग मेरे भाग में आ, कि हम कनानियोंसे लड़ें; और मैं भी तेरे भाग में जाऊंगा। सो शिमोन उसके संग चला।
4TSKCOMAnd Judah went up; and the LORD delivered the Canaanites and the Perizzites into their hand: and they slew of them in Bezek ten thousand men.
4TSKCOMഅങ്ങനെ യെഹൂദാ പുറപ്പെട്ടു; യഹോവ കനാന്യരെയും പെരിസ്യരെയും അവരുടെ കയ്യിൽ ഏല്പിച്ചു; അവർ ബേസെക്കിൽവെച്ചു അവരിൽ പതിനായിരംപോരെ സംഹരിച്ചു.
4TSKCOMAngane yehoodaa purappettu; yahova kanaanyareyum perisyareyum avarute kayyil elpichu; avar besekkilvechu avaril pathinaayirampore samharichu.
4TSKCOMऔर यहूदा ने चढ़ाई की, और यहोवा ने कनानियोंऔर परिज्जियोंको उसके हाथ में कर दिया; तब उन्होंने बेजेक में उन में से दस हजार पुरूष मार डाले।
5TSKCOMAnd they found Adoni-bezek in Bezek: and they fought against him, and they slew the Canaanites and the Perizzites.
5TSKCOMബേസെക്കിൽവെച്ചു അവർ അദോനി-ബേസെക്കിനെ കണ്ടു, അവനോടു യുദ്ധംചെയ്തു കനാന്യരെയും പെരിസ്യരെയും സംഹരിച്ചു.
5TSKCOMBesekkilvechu avar adoni-besekkine kantu, avanotu yudhamcheythu kanaanyareyum perisyareyum samharichu.
5TSKCOMऔर बेजेक में अदोनीबेजेक को पाकर वे उस से लड़े, और कनानियोंऔर परिज्जियोंको मार डाला।
6TSKCOMBut Adoni-bezek fled; and they pursued after him, and caught him, and cut off his thumbs and his great toes.
6TSKCOMഎന്നാൽ അദോനീ-ബേസെക്ക് ഓടിപ്പോയി; അവർ അവനെ പിന്തുടർന്നു പിടിച്ചു അവന്റെ കൈകാലുകളുടെ പെരുവിരൽ മുറിച്ചുകളഞ്ഞു.
6TSKCOMEnnaal adonee-besekk otippoyi; avar avane pinthutarnnu pitichu avanre kaikaalukalute peruviral murichukalanjnju.
6TSKCOMपरन्तु अदोनीबेजेक भागा; तब उन्होंने उसका पीछा करके उसे पकड़ लिया, और उसके हाथ पांव के अंगूठे काट डाले।
7TSKCOMAnd Adoni-bezek said, Threescore and ten kings, having their thumbs and their great toes cut off, gathered their meat under my table: as I have done, so God hath requited me. And they brought him to Jerusalem, and there he died.
7TSKCOMകൈകാലുകളുടെ പെരുവിരൽ മുറിച്ച എഴുപതു രാജാക്കന്മാർ എന്റെ മേശയിൻ കീഴിൽനിന്നു പെറുക്കിത്തിന്നിരുന്നു; ഞാൻ ചെയ്തതുപോലെ തന്നേ ദൈവം എനിക്കു പകരം ചെയ്തിരിക്കുന്നു എന്നു അദോനീ--ബേസെക്ക് പറഞ്ഞു. അവർ അവനെ യെരൂശലേമിലേക്കു കൊണ്ടുപോയി അവിടെവെച്ചു അവൻ മരിച്ചു.
7TSKCOMKaikaalukalute peruviral muricha ezhupathu raajaakkanmaar enre meshayin keezhilninnu perukkithinnirunnu; njaan cheythathupole thanne daivam enikku pakaram cheythirikkunnu ennu adonee--besekk paranjnju. avar avane yerooshalemilekku kontupoyi avitevechu avan marichu.
7TSKCOMतब अदोनीबेजेक ने कहा, हाथ पांव के अंगूठे काटे हुए सत्तर राजा मेरी मेज के नीचे टुकड़े बीनते थे; जैसा मैं ने किया या, वैसा ही बदला परमेश्वर ने मुझे दिया है। तब वे उसे यरूशलेम को ले गए और वहां वह मर गया।।
8TSKCOMNow the children of Judah had fought against Jerusalem, and had taken it, and smitten it with the edge of the sword, and set the city on fire.
8TSKCOMയെഹൂദാമക്കൾ യെരൂശലേമിന്റെ നേരെ യുദ്ധംചെയ്തു അതിനെ പിടിച്ചു വാളിന്റെ വായ്ത്തലയാൽ വെട്ടി നഗരം തീയിട്ടു ചുട്ടുകളഞ്ഞു.
8TSKCOMYehoodaamakkal yerooshaleminre nere yudhamcheythu athine pitichu vaalinre vaaythalayaal vetti nagaram theeyittu chuttukalanjnju.
8TSKCOMऔर यहूदियोंने यरूशलेम से लड़कर उसे ले लिया, और तलवार से उसके निवासिक्कों मार डाला, और नगर को फूंक दिया।
9TSKCOMAnd afterward the children of Judah went down to fight against the Canaanites, that dwelt in the mountain, and in the south, and in the valley.
9TSKCOMഅതിന്റെ ശേഷം യെഹൂദാമക്കൾ മലനാട്ടിലും തെക്കെ ദേശത്തിലും താഴ്വീതിയിലും പാർത്തിരുന്ന കനാന്യരോടു യുദ്ധം ചെയ്‍വാൻ പോയി.
9TSKCOMAthinre shesham yehoodaamakkal malanaattilum thekke deshathilum thaazhveethiyilum paarthirunna kanaanyarotu yudham chey‍vaan poyi.
9TSKCOMऔर तब यहूदी पहाड़ी देश और दक्खिन देश, और नीचे के देश में रहनेवाले कनानियोंसे लड़ने को गए।
10TSKCOMAnd Judah went against the Canaanites that dwelt in Hebron: (now the name of Hebron before was Kirjath-arba:) and they slew Sheshai, and Ahiman, and Talmai.
10TSKCOMയെഹൂദാ ഹെബ്രോനിൽ പാർത്തിരുന്ന കനാന്യരുടെ നേരെയും ചെന്നു; ഹെബ്രോന്നു പണ്ടു കിർയ്യത്ത്-അർബ്ബാ എന്നു പേർ. അവർ ശേശായി, അഹിമാൻ, തൽമായി എന്നവരെ സംഹരിച്ചു.
10TSKCOMYehoodaa hebronil paarthirunna kanaanyarute nereyum chennu; hebronnu pantu kiryyath-arbbaa ennu per. avar sheshaayi, ahimaan, thalmaayi ennavare samharichu.
10TSKCOMऔर यहूदा ने उन कनानियोंपर चढ़ाई की जो हेब्रोन में रहते थे (हेब्रोन का नाम तो पूर्वकाल में किर्यतर्बा या); और उन्होंने शेशै, अहीमन, और तल्मै को मार डाला।
11TSKCOMAnd from thence he went against the inhabitants of Debir: and the name of Debir before was Kirjath-sepher:
11TSKCOMഅവിടെ നിന്നു അവർ ദെബീർ നിവാസികളുടെ നേരെ ചെന്നു; ദെബീരിന്നു പണ്ടു കിർയ്യത്ത്--സേഫെർ എന്നു പേർ.
11TSKCOMAvite ninnu avar debeer nivaasikalute nere chennu; debeerinnu pantu kiryyath--sepher ennu per.
11TSKCOMवहां से उस ने जाकर दबीर के निवासियोंपर चढ़ाई की। (दबीर का नाम तो पूर्वकाल में किर्यत्सेपेर या।)
12TSKCOMAnd Caleb said, He that smiteth Kirjath-sepher, and taketh it, to him will I give Achsah my daughter to wife.
12TSKCOMഅപ്പോൾ കാലേബ്: കിർയ്യത്ത്--സേഫെർ ജയിച്ചടക്കുന്നവന്നു ഞാൻ എന്റെ മകൾ അക്സയെ ഭാര്യയായി കൊടുക്കും എന്നു പറഞ്ഞു.
12TSKCOMAppol kaaleb: kiryyath--sepher jayichatakkunnavannu njaan enre makal aksaye bhaaryayaayi kotukkum ennu paranjnju.
12TSKCOMतब कालेब ने कहा, जो किर्यत्सेपेर को मारके ले ले उसे मैं अपक्की बेटी अकसा को ब्याह दूंगा।
13TSKCOMAnd Othniel the son of Kenaz, Caleb’s younger brother, took it: and he gave him Achsah his daughter to wife.
13TSKCOMകാലേബിന്റെ അനുജനായ കെനസിന്റെ മകൻ ഒത്നീയേൽ അതു പിടിച്ചു; അവൻ തന്റെ മകൾ അക്സയെ അവന്നു ഭാര്യയായി കൊടുത്തു.
13TSKCOMKaalebinre anujanaaya kenasinre makan othneeyel athu pitichu; avan thanre makal aksaye avannu bhaaryayaayi kotuthu.
13TSKCOMइस पर कालेब के छोटे भाई कनजी ओत्नीएल ने उसे ले लिया; और उस ने उसे अपक्की बेटी अकसा को ब्याह दिया।
14TSKCOMAnd it came to pass, when she came to him, that she moved him to ask of her father a field: and she lighted from off her ass; and Caleb said unto her, What wilt thou?
14TSKCOMഅവൾ വന്നപ്പോൾ തന്റെ അപ്പനോടു ഒരു വയൽ ചോദിപ്പാൻ അവനെ ഉത്സാഹിപ്പിച്ചു; അവൾ കഴുതപ്പുറത്തുനിന്നു ഇറങ്ങിയപ്പോൾ കാലേബ് അവളോടു: നിനക്കു എന്തുവേണം എന്നു ചോദിച്ചു.
14TSKCOMAval vannappol thanre appanotu oru vayal chodippaan avane uthsaahippichu; aval kazhuthappurathuninnu irangiyappol kaaleb avalotu: ninakku enthuvenam ennu chodichu.
14TSKCOMऔर जब वह ओत्नीएल के पास आई, तब उस ने उसको अपके पिता से कुछ भूमि मांगने को उभारा; फिर वह अपके गदहे पर से उतरी, तब कालेब ने उस से पूछा, तू क्या चाहती है?
15TSKCOMAnd she said unto him, Give me a blessing: for thou hast given me a south land; give me also springs of water. And Caleb gave her the upper springs and the nether springs.
15TSKCOMഅവൾ അവനോടു ഒരു അനുഗ്രഹം എനിക്കു തരേണമേ; നീ എന്നെ തെക്കൻ നാട്ടിലേക്കല്ലോ കൊടുത്തതു; നീരുറവുകളും എനിക്കു തരേണമേ എന്നു പറഞ്ഞു; കാലേബ് അവൾക്കു മലയിലും താഴ്വരയിലും നീരുറവുകൾ കൊടുത്തു.
15TSKCOMAval avanotu oru anugraham enikku tharename; nee enne thekkan naattilekkallo kotuthathu; neeruravukalum enikku tharename ennu paranjnju; kaaleb avalkku malayilum thaazhvarayilum neeruravukal kotuthu.
15TSKCOMवह उस से बोली मुझे आशीर्वाद दे; तू ने मुझे दक्खिन देश तो दिया है, तो जल के सोते भी दे। इस प्रकार कालेब ने उसको ऊपर और नीचे के दोनोंसोते दे दिए।।
16TSKCOMAnd the children of the Kenite, Moses’ father in law, went up out of the city of palm trees with the children of Judah into the wilderness of Judah, which lieth in the south of Arad; and they went and dwelt among the people.
16TSKCOMമോശെയുടെ അളിയനായ കേന്യന്റെ മക്കൾ യെഹൂദാമക്കളോടുകൂടെ ഈന്തപ്പട്ടണത്തിൽനിന്നു അരാദിന്നു തെക്കുള്ള യെഹൂദാ മരുഭൂമിയിലേക്കു പോയി; അവർ ചെന്നു ജനത്തോടുകൂടെ പാർത്തു.
16TSKCOMMosheyute aliyanaaya kenyanre makkal yehoodaamakkalotukoote eenthappattanathilninnu araadinnu thekkulla yehoodaa marubhoomiyilekku poyi; avar chennu janathotukoote paarthu.
16TSKCOMऔर मूसा के साले, एक केनी मनुष्य के सन्तान, यहूदी के संग खजूर वाले नगर से यहूदा के जंगल में गए जो अराद के दक्खिन की ओर है, और जाकर इस्राएल लोगोंके साय रहने लगे।
17TSKCOMAnd Judah went with Simeon his brother, and they slew the Canaanites that inhabited Zephath, and utterly destroyed it. And the name of the city was called Hormah.
17TSKCOMപിന്നെ യെഹൂദാ തന്റെ സഹോദരനായ ശിമെയോനോടു കൂടെ പോയി, അവർ സെഫാത്തിൽ പാർത്തിരുന്ന കനാന്യരെ വെട്ടി അതിനെ നിർമ്മൂലമാക്കി; ആ പട്ടണത്തിന്നു ഹോർമ്മ എന്നു പേർ ഇട്ടു.
17TSKCOMPinne yehoodaa thanre sahodaranaaya shimeyonotu koote poyi, avar sephaathil paarthirunna kanaanyare vetti athine nirmmoolamaakki; aa pattanathinnu hormma ennu per ittu.
17TSKCOMफिर यहूदा ने अपके भाई शिमोन के संग जाकर सपत में रहनेवाले कनानियोंको मार लिया, और उस नगर को सत्यानाश कर डाला। इसलिथे उस नगर का नाम होर्मा पड़ा।
18TSKCOMAlso Judah took Gaza with the coast thereof, and Askelon with the coast thereof, and Ekron with the coast thereof.
18TSKCOMയെഹൂദാ ഗസ്സയും അതിന്റെ അതിർനാടും അസ്കലോനും അതിന്റെ അതിർനാടും എക്രോനും അതിന്റെ അതിർനാടും പിടിച്ചു.
18TSKCOMYehoodaa gassayum athinre athirnaatum askalonum athinre athirnaatum ekronum athinre athirnaatum pitichu.
18TSKCOMऔर यहूदा ने चारोंओर की भूमि समेत अज्जा, अशकलोन, और एक्रोन को ले लिया।
19TSKCOMAnd the LORD was with Judah; and he drave out the inhabitants of the mountain; but could not drive out the inhabitants of the valley, because they had chariots of iron.
19TSKCOMയഹോവ യെഹൂദയോടുകൂടെ ഉണ്ടായിരുന്നു; അവൻ മലനാടു കൈവശമാക്കി; എന്നാൽ താഴ്വരയിലെ നിവാസികൾക്കു ഇരിമ്പുരഥങ്ങൾ ഉണ്ടായിരുന്നതുകൊണ്ടു അവരെ നീക്കിക്കളവാൻ കഴിഞ്ഞില്ല.
19TSKCOMYahova yehoodayotukoote undaayirunnu; avan malanaatu kaivashamaakki; ennaal thaazhvarayile nivaasikalkku irimpurathangal undaayirunnathukontu avare neekkikkalavaan kazhinjnjilla.
19TSKCOMऔर यहोवा यहूदा के साय रहा, इसलिथे उस ने पहाड़ी देश के निवासिक्कों निकाल दिया; परन्तु तराई के निवासियोंके पास लोहे के रय थे, इसलिथे वह उन्हें न निकाल सका।
20TSKCOMAnd they gave Hebron unto Caleb, as Moses said: and he expelled thence the three sons of Anak.
20TSKCOMമോശെ കല്പിച്ചതുപോലെ അവർ കാലേബിന്നു ഹെബ്രോൻ കൊടുത്തു; അവൻ അവിടെനിന്നു അനാക്കിന്റെ മൂന്നു പുത്രന്മാരെയും നീക്കിക്കളഞ്ഞു.
20TSKCOMMoshe kalpichathupole avar kaalebinnu hebron kotuthu; avan aviteninnu anaakkinre moonnu puthranmaareyum neekkikkalanjnju.
20TSKCOMऔर उन्होंने मूसा के कहने के अनुसार हेब्रोन कालेब को दे दिया: और उस ने वहां से अनाक के तीनोंपुत्रोंको निकाल दिया।
21TSKCOMAnd the children of Benjamin did not drive out the Jebusites that inhabited Jerusalem; but the Jebusites dwell with the children of Benjamin in Jerusalem unto this day.
21TSKCOMബെന്യാമീൻ മക്കൾ യെരൂശലേമിൽ പാർത്തിരുന്ന യെബൂസ്യരെ നീക്കിക്കളഞ്ഞില്ല; യെബൂസ്യർ ഇന്നുവരെ ബെന്യാമീൻ മക്കളോടു കൂടെ യെരൂശലേമിൽ പാർത്തുവരുന്നു.
21TSKCOMBenyaameen makkal yerooshalemil paarthirunna yeboosyare neekkikkalanjnjilla; yeboosyar innuvare benyaameen makkalotu koote yerooshalemil paarthuvarunnu.
21TSKCOMऔर यरूशलेम में रहनेवाले यबूसिक्कों बिन्यामीनियोंने न निकाला; इसलिथे यबूसी आज के दिन तक यरूशलेम में बिन्यामीनियोंके संग रहते हैं।।
22TSKCOMAnd the house of Joseph, they also went up against Bethel: and the LORD was with them.
22TSKCOMയോസേഫിന്റെ ഗൃഹം ബേഥേലിലേക്കു കയറിച്ചെന്നു; യഹോവ അവരോടുകൂടെ ഉണ്ടായിരുന്നു.
22TSKCOMYosephinre griham bethelilekku kayarichennu; yahova avarotukoote undaayirunnu.
22TSKCOMफिर यूसुफ के घराने ने बेतेल पर चढ़ाई की; और यहोवा उनके संग या।
23TSKCOMAnd the house of Joseph sent to descry Bethel. (Now the name of the city before was Luz.)
23TSKCOMയോസേഫിന്റെ ഗൃഹം ബേഥേൽ ഒറ്റുനോക്കുവാൻ ആളയച്ചു; ആ പട്ടണത്തിന്നു മുമ്പെ ലൂസ് എന്നു പേരായിരുന്നു.
23TSKCOMYosephinre griham bethel orrunokkuvaan aalayachu; aa pattanathinnu mumpe loos ennu peraayirunnu.
23TSKCOMऔर यूसुफ के घराने ने बेतेल का भेद लेने को लोग भेजे। (और उस नगर का नाम पूर्वकाल में लूज या।)
24TSKCOMAnd the spies saw a man come forth out of the city, and they said unto him, Shew us, we pray thee, the entrance into the city, and we will shew thee mercy.
24TSKCOMപട്ടണത്തിൽനിന്നു ഇറങ്ങിവരുന്ന ഒരുത്തനെ ഒറ്റുകാർ കണ്ടു അവനോടു: പട്ടണത്തിൽ കടപ്പാൻ ഒരു വഴി കാണിച്ചു തരേണം; എന്നാൽ ഞങ്ങൾ നിന്നോടു ദയചെയ്യും എന്നു പറഞ്ഞു.
24TSKCOMPattanathilninnu irangivarunna oruthane orrukaar kantu avanotu: pattanathil katappaan oru vazhi kaanichu tharenam; ennaal njangal ninnotu dayacheyyum ennu paranjnju.
24TSKCOMऔर पहरूओं ने एक मनुष्य को उस नगर से निकलते हुए देखा, और उस से कहा, नगर में जाने का मार्ग हमें दिखा, और हम तुझ पर दया करेंगे।
25TSKCOMAnd when he shewed them the entrance into the city, they smote the city with the edge of the sword; but they let go the man and all his family.
25TSKCOMഅവൻ പട്ടണത്തിൽ കടപ്പാനുള്ള വഴി അവർക്കു കാണിച്ചുകൊടുത്തു; അവർ പട്ടണത്തെ വാളിന്റെ വായ്ത്തലയാൽ വെട്ടിക്കളഞ്ഞു, ആ മനുഷ്യനെയും അവന്റെ സകല കുടുംബത്തെയും വിട്ടയച്ചു;
25TSKCOMAvan pattanathil katappaanulla vazhi avarkku kaanichukotuthu; avar pattanathe vaalinre vaaythalayaal vettikkalanjnju, aa manushyaneyum avanre sakala kutumbatheyum vittayachu;
25TSKCOMजब उस ने उन्हें नगर में जाने का मार्ग दिखाया, तब उन्होंने नगर को तो तलवार से मारा, परन्तु उस मनुष्य को सारे घराने समेत छोड़ दिया।
26TSKCOMAnd the man went into the land of the Hittites, and built a city, and called the name thereof Luz: which is the name thereof unto this day.
26TSKCOMഅവൻ ഹിത്യരുടെ ദേശത്തു ചെന്നു ഒരു പട്ടണം പണിതു അതിന്നു ലൂസ് എന്നു പേരിട്ടു; അതിന്നു ഇന്നുവരെ അതു തന്നേ പേർ.
26TSKCOMAvan hithyarute deshathu chennu oru pattanam panithu athinnu loos ennu perittu; athinnu innuvare athu thanne per.
26TSKCOMउस मनुष्य ने हित्तियोंके देश में जाकर एक नगर बसाया, और उसका नाम लूज रखा; और आज के दिन तक उसका नाम वही है।।
27TSKCOMNeither did Manasseh drive out the inhabitants of Beth-shean and her towns, nor Taanach and her towns, nor the inhabitants of Dor and her towns, nor the inhabitants of Ibleam and her towns, nor the inhabitants of Megiddo and her towns: but the Canaanites would dwell in that land.
27TSKCOMമനശ്ശെ ബേത്ത്--ശെയാനിലും അതിന്റെ ഗ്രാമങ്ങളിലും താനാക്കിലും അതിന്റെ ഗ്രാമങ്ങളിലും ദോരിലും അതിന്റെ ഗ്രാമങ്ങളിലും യിബ്ളെയാമിലും അതിന്റെ ഗ്രാമങ്ങളിലും മെഗിദ്ദോവിലും അതിന്റെ ഗ്രാമങ്ങളിലും പാർത്തിരുന്നവരെ നീക്കിക്കളഞ്ഞില്ല. കനാന്യർക്കു ആ ദേശത്തു തന്നേ പാർപ്പാനുള്ള താല്പര്യം സാധിച്ചു.
27TSKCOMManashshe beth--sheyaanilum athinre graamangalilum thaanaakkilum athinre graamangalilum dorilum athinre graamangalilum yibleyaamilum athinre graamangalilum megiddovilum athinre graamangalilum paarthirunnavare neekkikkalanjnjilla. kanaanyarkku aa deshathu thanne paarppaanulla thaalparyam saadhichu.
27TSKCOMमनश्शे ने अपके अपके गांवोंसमेत बेतशान, तानाक, दोर, यिबलाम, और मगिद्दोंके निवासिक्कों न निकाला; इस प्रकार कनानी उस देश में बसे ही रहे।
28TSKCOMAnd it came to pass, when Israel was strong, that they put the Canaanites to tribute, and did not utterly drive them out.
28TSKCOMഎന്നാൽ യിസ്രായേലിന്നു ബലം കൂടിയപ്പോൾ അവർ കന്യാന്യരെ മുഴുവനും നീക്കിക്കളയാതെ അവരെക്കൊണ്ടു ഊഴിയവേല ചെയ്യിച്ചു.
28TSKCOMEnnaal yisraayelinnu balam kootiyappol avar kanyaanyare muzhuvanum neekkikkalayaathe avarekkontu oozhiyavela cheyyichu.
28TSKCOMपरन्तु जब इस्राएली सामर्यी हुए, तब उन्होंने कनानियोंसे बेगारी ली, परन्तु उन्हें पूरी रीति से न निकाला।।
29TSKCOMNeither did Ephraim drive out the Canaanites that dwelt in Gezer; but the Canaanites dwelt in Gezer among them.
29TSKCOMഎഫ്രയീം ഗേസെരിൽ പാർത്തിരുന്ന കനാന്യരെ നീക്കിക്കളഞ്ഞില്ല; കനാന്യർ ഗേസെരിൽ അവരുടെ ഇടയിൽ പാർത്തു.
29TSKCOMEphrayeem geseril paarthirunna kanaanyare neekkikkalanjnjilla; kanaanyar geseril avarute itayil paarthu.
29TSKCOMऔर एप्रैम ने गेजेर में रहनेवाले कनानियोंको न निकाला; इसलिथे कनानी गेजेर में उनके बीच में बसे रहे।।
30TSKCOMNeither did Zebulun drive out the inhabitants of Kitron, nor the inhabitants of Nahalol; but the Canaanites dwelt among them, and became tributaries.
30TSKCOMസെബൂലൂൻ കിത്രോനിലും നഹലോലിലും പാർത്തിരുന്നവരെ നീക്കിക്കളഞ്ഞില്ല; കനാന്യർ ഊഴിയവേലക്കാരായിത്തീർന്നു അവരുടെ ഇടയിൽ പാർത്തു.
30TSKCOMSebooloon kithronilum nahalolilum paarthirunnavare neekkikkalanjnjilla; kanaanyar oozhiyavelakkaaraayitheernnu avarute itayil paarthu.
30TSKCOMजबलून ने कित्रोन और नहलोल के निवासिक्कों न निकाला; इसलिथे कनानी उनके बीच में बसे रहे, और उनके वश में हो गए।।
31TSKCOMNeither did Asher drive out the inhabitants of Accho, nor the inhabitants of Zidon, nor of Ahlab, nor of Achzib, nor of Helbah, nor of Aphik, nor of Rehob:
31TSKCOMആശേർ അക്കോവിലും സീദോനിലും അഹ്ലാബിലും അക്സീബിലും ഹെൽബയിലും അഫീക്കിലും രെഹോബിലും പാർത്തിരുന്നവരെ നീക്കിക്കളഞ്ഞില്ല.
31TSKCOMAasher akkovilum seedonilum ahlaabilum akseebilum helbayilum apheekkilum rehobilum paarthirunnavare neekkikkalanjnjilla.
31TSKCOMआशेर ने अक्को, सीदोन, अहलाब, अकजीब, हेलवा, अपीक, और रहोब के निवासियोंके बीच में बस गए; क्योंकि उन्होंने उनको न निकाला या।।
32TSKCOMBut the Asherites dwelt among the Canaanites, the inhabitants of the land: for they did not drive them out.
32TSKCOMഅവരെ നീക്കിക്കളയാതെ ആശേർയ്യർ ദേശനിവാസികളായ കനാന്യരുടെ ഇടയിൽ പാർത്തു.
32TSKCOMAvare neekkikkalayaathe aasheryyar deshanivaasikalaaya kanaanyarute itayil paarthu.
32TSKCOMइसलिथे आशेरी लोग देश के निवासी कनानियोंके बीच में बस गए; क्योंकि उन्होंने उनको न निकाला या।।
33TSKCOMNeither did Naphtali drive out the inhabitants of Beth-shemesh, nor the inhabitants of Beth-anath; but he dwelt among the Canaanites, the inhabitants of the land: nevertheless the inhabitants of Beth-shemesh and of Beth-anath became tributaries unto them.
33TSKCOMനഫ്താലി ബേത്ത്--ശേമെശിലും ബേത്ത്--അനാത്തിലും പാർത്തിരുന്നവരെ നീക്കിക്കളയാതെ ദേശനിവാസികളായ കനാന്യരുടെ ഇടയിൽ പാർത്തു; എന്നാൽ ബേത്ത്--ശേമെശിലെയും ബേത്ത്--അനാത്തിലെയും നിവാസികൾ അവർക്കു ഊഴിയവേലക്കാരായിത്തിർന്നു.
33TSKCOMNaphthaali beth--shemeshilum beth--anaathilum paarthirunnavare neekkikkalayaathe deshanivaasikalaaya kanaanyarute itayil paarthu; ennaal beth--shemeshileyum beth--anaathileyum nivaasikal avarkku oozhiyavelakkaaraayithirnnu.
33TSKCOMनप्ताली ने बेतशेमेश और बेतनात के निवासिक्कों न निकाला, परन्तु देश के निवासी कनानियोंके बीच में बस गए; तौभी बेतशेमेश और बेतनात के लोग उनके वश में हो गए।।
34TSKCOMAnd the Amorites forced the children of Dan into the mountain: for they would not suffer them to come down to the valley:
34TSKCOMഅമോർയ്യർ ദാൻ മക്കളെ തിക്കിത്തള്ളി മലനാട്ടിൽ കയറ്റി; താഴ്വരയിലേക്കു ഇറങ്ങുവാൻ അവരെ സമ്മതിച്ചതുമില്ല.
34TSKCOMAmoryyar daan makkale thikkithalli malanaattil kayarri; thaazhvarayilekku iranguvaan avare sammathichathumilla.
34TSKCOMऔर एमोरियोंने दानियोंको पहाड़ी देश में भगा दिया, और तराई में आने न दिया;
35TSKCOMBut the Amorites would dwell in mount Heres in Aijalon, and in Shaalbim: yet the hand of the house of Joseph prevailed, so that they became tributaries.
35TSKCOMഅങ്ങനെ അമേർയ്യർക്കു ഹർഹേരെസിലും അയ്യാലോനിലും ശാൽബീമിലും പാർപ്പാനുള്ള താല്പര്യം സാധിച്ചു. എന്നാൽ യോസേഫിന്റെ ഗൃഹത്തിന്നു ബലംകൂടിയപ്പോൾ അവരെ ഊഴിയ വേലക്കാരാക്കിത്തീർത്തു.
35TSKCOMAngane ameryyarkku harheresilum ayyaalonilum shaalbeemilum paarppaanulla thaalparyam saadhichu. ennaal yosephinre grihathinnu balamkootiyappol avare oozhiya velakkaaraakkitheerthu.
35TSKCOMइसलिथे एमोरी हेरेस नाम पहाड़, अय्यलोन और शालबीम में बसे ही रहे, तौभी यूसुफ का घराना यहां तक प्रबल हो गया कि वे उनके वश में हो गए।
36TSKCOMAnd the coast of the Amorites was from the going up to Akrabbim, from the rock, and upward.
36TSKCOMഅമോർയ്യരുടെ അതിർ അക്രബ്ബിംകയറ്റവും സേലയും മുതൽ പിന്നെയും മേലോട്ടുണ്ടായിരുന്നു.
36TSKCOMAmoryyarute athir akrabbimkayarravum selayum muthal pinneyum melottundaayirunnu.
36TSKCOMऔर एमोरियोंके देश का सिवाना अक्रब्बीम नाम पर्वत की चढ़ाई से आरम्भ करके ऊपर की ओर या।।