Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMPaul, an apostle of Jesus Christ by the will of God, and Timothy our brother, unto the church of God which is at Corinth, with all the saints which are in all Achaia:
1TSKCOMദൈവേഷ്ടത്താൽ ക്രിസ്തുയേശുവിന്റെ അപ്പൊസ്തലനായ പൌലൊസും സഹോദരനായ തിമൊഥെയൊസും കൊരിന്തിലെ ദൈവസഭെക്കും അഖായയിൽ എല്ലാടത്തുമുള്ള സകലവിശുദ്ധന്മാർക്കും കൂടെ എഴുതുന്നതു:
1TSKCOMDaiveshtathaal kristhuyeshuvinre apposthalanaaya paulosum sahodaranaaya thimotheyosum korinthile daivasabhekkum akhaayayil ellaatathumulla sakalavishudhanmaarkkum koote ezhuthunnathu:
1TSKCOMपौलुस की ओर से जो परमेश्वर की इच्‍छा से मसीह यीशु का प्रेरित है, और भाई तीमुयियुस की ओर से परमेश्वर की उस कलीसिया के नाम जो कुरिन्युस में है; और सारे अखमा के सब पवित्र लागोंके नाम।।
2TSKCOMGrace be to you and peace from God our Father, and from the Lord Jesus Christ.
2TSKCOMനമ്മുടെ പിതാവായ ദൈവത്തിങ്കൽനിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.
2TSKCOMNammute pithaavaaya daivathingkalninnum karthaavaaya yeshukristhuvingkal ninnum ningalkku kripayum samaadhaanavum undaakatte.
2TSKCOMहमारे पिता परमेश्वर और प्रभु यीशु मसीह की ओर से अनुग्रह और शान्‍ति मिलती रहे।।
3TSKCOMBlessed be God, even the Father of our Lord Jesus Christ, the Father of mercies, and the God of all comfort;
3TSKCOMമനസ്സലിവുള്ള പിതാവും സർവ്വാശ്വാസവും നല്കുന്ന ദൈവവുമായി നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവം വാഴ്ത്തപ്പെട്ടവൻ.
3TSKCOMManassalivulla pithaavum sarvvaashvaasavum nalkunna daivavumaayi nammute karthaavaaya yeshukristhuvinre pithaavaaya daivam vaazhthappettavan.
3TSKCOMहमारे प्रभु यीशु मसीह के परमेश्वर, और पिता का धन्यवाद हो, जो दया का पिता, और सब प्रकार की शान्‍ति का परमेश्वर है।
4TSKCOMWho comforteth us in all our tribulation, that we may be able to comfort them which are in any trouble, by the comfort wherewith we ourselves are comforted of God.
4TSKCOMദൈവം ഞങ്ങളെ ആശ്വസിപ്പിക്കുന്ന ആശ്വാസംകൊണ്ടു ഞങ്ങൾ യാതൊരു കഷ്ടത്തിലുമുള്ളവരെ ആശ്വസിപ്പിപ്പാൻ ശക്തരാകേണ്ടതിന്നു ഞങ്ങൾക്കുള്ള കഷ്ടത്തിൽ ഒക്കെയും അവൻ ഞങ്ങളെ ആശ്വസിപ്പിക്കുന്നു.
4TSKCOMDaivam njangale aashvasippikkunna aashvaasamkontu njangal yaathoru kashtathilumullavare aashvasippippaan shaktharaakendathinnu njangalkkulla kashtathil okkeyum avan njangale aashvasippikkunnu.
4TSKCOMवह हमारे सब क्‍लेशोंमें शान्‍ति देता है; ताकि हम उस शान्‍ति के कारण जो परमेश्वर हमें देता है, उन्‍हें भी शान्‍ति दे सकें, जो किसी प्रकार के क्‍लेश में हों।
5TSKCOMFor as the sufferings of Christ abound in us, so our consolation also aboundeth by Christ.
5TSKCOMക്രിസ്തുവിന്റെ കഷ്ടങ്ങൾ ഞങ്ങളിൽ പെരുകുന്നതുപോലെ തന്നേ ക്രിസ്തുവിനാൽ ഞങ്ങളുടെ ആശ്വാസവും പെരുകുന്നു.
5TSKCOMKristhuvinre kashtangal njangalil perukunnathupole thanne kristhuvinaal njangalute aashvaasavum perukunnu.
5TSKCOMक्‍योंकि जैसे मसीह के दुख हम को अधिक होते हैं, वैसे ही हमारी शान्‍ति भी मसीह के द्वारा अधिक हाती है।
6TSKCOMAnd whether we be afflicted, it is for your consolation and salvation, which is effectual in the enduring of the same sufferings which we also suffer: or whether we be comforted, it is for your consolation and salvation.
6TSKCOMഞങ്ങൾ കഷ്ടം അനുഭവിക്കുന്നു എങ്കിൽ അതു നിങ്ങളുടെ ആശ്വാസത്തിന്നും രക്ഷെക്കും ആകുന്നു; ഞങ്ങൾക്കു ആശ്വാസം വരുന്നു എങ്കിൽ അതു ഞങ്ങൾ സഹിക്കുന്ന കഷ്ടങ്ങൾ തന്നേ നിങ്ങളും സഹിക്കുന്നതിൽ നിങ്ങളുടെ ആശ്വാസത്തിന്നായി ഫലിക്കുന്നു.
6TSKCOMNjangal kashtam anubhavikkunnu engkil athu ningalute aashvaasathinnum rakshekkum aakunnu; njangalkku aashvaasam varunnu engkil athu njangal sahikkunna kashtangal thanne ningalum sahikkunnathil ningalute aashvaasathinnaayi phalikkunnu.
6TSKCOMयदि हम क्‍लेश पाते हैं, तो यह तुम्हारी शान्‍ति और उद्धार के लिथे है और यदि शान्‍ति पाते हैं, तो यह तुम्हारी शान्‍ति के लिथे है; जिस के प्रभाव से तुम धीरज के साय उन क्‍लेशोंको सह लेते हो, जिन्‍हें हम भी सहते हैं।
7TSKCOMAnd our hope of you is stedfast, knowing, that as ye are partakers of the sufferings, so shall ye be also of the consolation.
7TSKCOMനിങ്ങൾ കഷ്ടങ്ങൾക്കു കൂട്ടാളികൾ ആകുന്നതുപോലെ ആശ്വാസത്തിന്നും കൂട്ടാളികൾ എന്നറികയാൽ നിങ്ങൾക്കു വേണ്ടി ഞങ്ങളുടെ പ്രത്യാശ ഉറപ്പുള്ളതു തന്നേ.
7TSKCOMNingal kashtangalkku koottaalikal aakunnathupole aashvaasathinnum koottaalikal ennarikayaal ningalkku venti njangalute prathyaasha urappullathu thanne.
7TSKCOMऔर हमारी आशा तुम्हारे विषय में दृढ़ है; क्‍योंकि हम जानते हैं, कि तुम जैसे दुखोंके वैसे ही शान्‍ति के भी सहभागी हो।
8TSKCOMFor we would not, brethren, have you ignorant of our trouble which came to us in Asia, that we were pressed out of measure, above strength, insomuch that we despaired even of life:
8TSKCOMസഹോദരന്മാരേ, ആസ്യയിൽ ഞങ്ങൾക്കു ഉണ്ടായ കഷ്ടം നിങ്ങൾ അറിയാതിരിപ്പാൻ ഞങ്ങൾക്കു മനസ്സില്ല; ജീവനോടിരിക്കുമോ എന്നു നിരാശ തോന്നുമാറു ഞങ്ങൾ ശക്തിക്കു മീതെ അത്യന്തം ഭാരപ്പെട്ടു.
8TSKCOMSahodaranmaare, aasyayil njangalkku undaaya kashtam ningal ariyaathirippaan njangalkku manassilla; jeevanotirikkumo ennu niraasha thonnumaaru njangal shakthikku meethe athyantham bhaarappettu.
8TSKCOMहे भाइयों, हम नहीं चाहते कि तुम हमारे उस क्‍लेश से अनजान रहो, जो आसिया में हम पर पड़ा, कि ऐसे भारी बोफ से दब गए थे, जो हमारी समर्य से बाहर या, यहां तक कि हम जीवन से भी हाथ धो बैठे थे।
9TSKCOMBut we had the sentence of death in ourselves, that we should not trust in ourselves, but in God which raiseth the dead:
9TSKCOMഅതേ, ഞങ്ങളിൽ അല്ല, മരിച്ചവരെ ഉയിർപ്പിക്കുന്ന ദൈവത്തിൽ തന്നേ ആശ്രയിപ്പാൻ തക്കവണ്ണം ഞങ്ങൾ മരിക്കും എന്നു ഉള്ളിൽ നിർണ്ണയിക്കേണ്ടിവന്നു.
9TSKCOMAthe, njangalil alla, marichavare uyirppikkunna daivathil thanne aashrayippaan thakkavannam njangal marikkum ennu ullil nirnnayikkentivannu.
9TSKCOMबरन हम ने अपके मन में समझ लिया या, कि हम पर मृत्यु की आज्ञा हो चुकी है कि हम अपना भरोसा न रखें, बरन परमेश्वर का जो मरे हुओं को जिलाता है।
10TSKCOMWho delivered us from so great a death, and doth deliver: in whom we trust that he will yet deliver us;
10TSKCOMഇത്ര ഭയങ്കരമരണത്തിൽനിന്നു ദൈവം ഞങ്ങളെ വിടുവിച്ചു, വിടുവിക്കയും ചെയ്യും; അവൻ മേലാലും വിടുവിക്കും എന്നു ഞങ്ങൾ അവനിൽ ആശ വെച്ചുമിരിക്കുന്നു.
10TSKCOMIthra bhayangkaramaranathilninnu daivam njangale vituvichu, vituvikkayum cheyyum; avan melaalum vituvikkum ennu njangal avanil aasha vechumirikkunnu.
10TSKCOMउसी ने हमें ऐसी बड़ी मृत्यु से बचाया, और बचाएगा; और उस से हमारी यह आशा है, कि वह आगे को भी बचाता रहेगा।
11TSKCOMYe also helping together by prayer for us, that for the gift bestowed upon us by the means of many persons thanks may be given by many on our behalf.
11TSKCOMഅതിന്നു നിങ്ങളും ഞങ്ങൾക്കുവേണ്ടിയുള്ള പ്രാർത്ഥനയാൽ തുണെക്കുന്നുണ്ടല്ലോ; അങ്ങനെ പലർ മുഖാന്തരം ഞങ്ങൾക്കു കിട്ടിയ കൃപെക്കു വേണ്ടി പലരാലും ഞങ്ങൾനിമിത്തം സ്തോത്രം ഉണ്ടാകുവാൻ ഇടവരും.
11TSKCOMAthinnu ningalum njangalkkuventiyulla praarthanayaal thunekkunnundallo; angane palar mukhaantharam njangalkku kittiya kripekku venti palaraalum njangalnimitham sthothram undaakuvaan itavarum.
11TSKCOMऔर तुम भी मिलकर प्रार्यना के द्वारा हमारी सहाथता करोगे, कि जो बरदान बहुतोंके द्वारा हमें मिला, उसके कारण बहुत लोग हमारी ओर से धन्यवाद करें।।
12TSKCOMFor our rejoicing is this, the testimony of our conscience, that in simplicity and godly sincerity, not with fleshly wisdom, but by the grace of God, we have had our conversation in the world, and more abundantly to you-ward.
12TSKCOMഞങ്ങൾ ലോകത്തിൽ, വിശേഷാൽ നിങ്ങളോടു, ജഡജ്ഞാനത്തിൽ അല്ല, ദൈവകൃപയിലത്രേ, ദൈവം നല്കുന്ന വിശുദ്ധിയിലും നിർമ്മലതയിലും പെരുമാറിയിരിക്കുന്നു എന്നു ഞങ്ങളുടെ മനസ്സാക്ഷിയുടെ സാക്ഷ്യം തന്നേ ഞങ്ങളുടെ പ്രശംസ.
12TSKCOMNjangal lokathil, visheshaal ningalotu, jadajnjaanathil alla, daivakripayilathre, daivam nalkunna vishudhiyilum nirmmalathayilum perumaariyirikkunnu ennu njangalute manassaakshiyute saakshyam thanne njangalute prashamsa.
12TSKCOMक्‍योंकि हम अपके विवेक की इस गवाही पर घमण्‍ड करते हैं, कि जगत में और विशेष करके तुम्हारे बीच हमारा चरित्र परमेश्वर के योग्य ऐसी पवित्रता और सच्‍चाई सहित या, जो शारीरिक ज्ञान से नहीं, परन्‍तु परमेश्वर के अनुग्रह के साय या।
13TSKCOMFor we write none other things unto you, than what ye read or acknowledge; and I trust ye shall acknowledge even to the end;
13TSKCOMനിങ്ങൾ വായിക്കുന്നതും ഗ്രഹിക്കുന്നതും അല്ലാതെ മറ്റൊന്നും ഞങ്ങൾ നിങ്ങൾക്കു എഴുതുന്നില്ല;
13TSKCOMNingal vaayikkunnathum grahikkunnathum allaathe marronnum njangal ningalkku ezhuthunnilla;
13TSKCOMहम तुम्हें और कुछ नहीं लिखते, केवल वह जो तुम पढ़ते या मानते भी हो, और मुझे आशा है, कि अन्‍त तक भी मानते रहोगे।
14TSKCOMAs also ye have acknowledged us in part, that we are your rejoicing, even as ye also are ours in the day of the Lord Jesus.
14TSKCOMനമ്മുടെ കർത്താവായ യേശുവിന്റെ നാളിൽ നിങ്ങൾ ഞങ്ങൾക്കു എന്നപോലെ ഞങ്ങൾ നിങ്ങൾക്കും പ്രശംസ ആകുന്നു എന്നു നിങ്ങൾ ഞങ്ങളെ ഏറക്കുറെ ഗ്രഹിച്ചതുപോലെ അവസാനത്തോളം ഗ്രഹിക്കും എന്നു ഞാൻ ആശിക്കുന്നു.
14TSKCOMNammute karthaavaaya yeshuvinre naalil ningal njangalkku ennapole njangal ningalkkum prashamsa aakunnu ennu ningal njangale erakkure grahichathupole avasaanatholam grahikkum ennu njaan aashikkunnu.
14TSKCOMजैसा तुम में से कितनोंने मान लिया है, कि हम तुम्हारे घमण्‍ड का कारण है; वैसे तुम भी प्रभु यीशु के दिन हमारे लिथे घमण्‍ड का कारण ठहरोगे।।
15TSKCOMAnd in this confidence I was minded to come unto you before, that ye might have a second benefit;
15TSKCOMഇങ്ങനെ ഉറെച്ചിട്ടു നിങ്ങൾക്കു രണ്ടാമതു ഒരു അനുഗ്രഹം ഉണ്ടാകേണം എന്നുവെച്ചു
15TSKCOMIngane urechittu ningalkku randaamathu oru anugraham undaakenam ennuvechu
15TSKCOMऔर इस भरोसे से मैं चाहता या कि पहिले तुम्हारे पास आऊं; कि तुम्हें एक और दान मिले।
16TSKCOMAnd to pass by you into Macedonia, and to come again out of Macedonia unto you, and of you to be brought on my way toward Judaea.
16TSKCOMമുമ്പെ നിങ്ങളുടെ അടുക്കൽ വരുവാനും ആ വഴിയായി മക്കെദോന്യെക്കു പോയി പിന്നെയും മക്കെദോന്യയിൽനിന്നു നിങ്ങളുടെ അടുക്കൽ വരുവാനും നിങ്ങളാൽ യെഹൂദ്യയിലേക്കു യാത്ര അയക്കപ്പെടുവാനും ഞാൻ വിചാരിച്ചിരുന്നു.
16TSKCOMMumpe ningalute atukkal varuvaanum aa vazhiyaayi makkedonyekku poyi pinneyum makkedonyayilninnu ningalute atukkal varuvaanum ningalaal yehoodyayilekku yaathra ayakkappetuvaanum njaan vichaarichirunnu.
16TSKCOMऔर तुम्हारे पास से होकर मकिदुनिया को जाऊं, और तुम मुछे यहूदिया की ओर कुद दूर तक पहुंचाओ।
17TSKCOMWhen I therefore was thus minded, did I use lightness? or the things that I purpose, do I purpose according to the flesh, that with me there should be yea yea, and nay nay?
17TSKCOMഇങ്ങനെ വിചാരിച്ചതിൽ ഞാൻ ചാപല്യം കാണിച്ചുവോ? അല്ലെങ്കിൽ എന്റെ വാക്കു ഉവ്വു, ഉവ്വു; ഇല്ല, ഇല്ല എന്നു ആകുവാന്തക്കവണ്ണം എന്റെ നിരൂപണം ജഡികനിരൂപണമോ?
17TSKCOMIngane vichaarichathil njaan chaapalyam kaanichuvo? allengkil enre vaakku uvvu, uvvu; illa, illa ennu aakuvaanthakkavannam enre niroopanam jadikaniroopanamo?
17TSKCOMइसलिथे मैं ने जो यह इच्‍छा की यी तो क्‍या मैं ने चंचलता दिखाई या जो करना चाहता हूं क्‍या शरीर के अनुसार करना चाहता हूं, कि मैं बात में हां, हां भी करूं;
18TSKCOMBut as God is true, our word toward you was not yea and nay.
18TSKCOMനിങ്ങളോടുള്ള ഞങ്ങളുടെ വചനം ഒരിക്കൽ ഉവ്വു എന്നും മറ്റൊരിക്കൽ ഇല്ല എന്നും ആയിരുന്നില്ല എന്നതിന്നു വിശ്വസ്തനായ ദൈവം സാക്ഷി.
18TSKCOMNingalotulla njangalute vachanam orikkal uvvu ennum marrorikkal illa ennum aayirunnilla ennathinnu vishvasthanaaya daivam saakshi.
18TSKCOMऔर नहीं नहीं भी करूं परमेश्वर सच्‍चा गवाह है, कि हमारे उस वचन में जो तुम से कहा हां और नहीं दानोंपाई नहीं जातीं।
19TSKCOMFor the Son of God, Jesus Christ, who was preached among you by us, even by me and Silvanus and Timotheus, was not yea and nay, but in him was yea.
19TSKCOMഞാനും സില്വാനൊസും തിമൊഥെയോസും നിങ്ങളുടെ ഇടയിൽ പ്രസംഗിച്ച ദൈവപുത്രനായ യേശുക്രിസ്തു ഒരിക്കൽ ഉവ്വു എന്നും മറ്റൊരിക്കൽ ഇല്ല എന്നും ആയിരുന്നില്ല; അവനിൽ ഉവ്വു എന്നത്രേയുള്ളു.
19TSKCOMNjaanum silvaanosum thimotheyosum ningalute itayil prasamgicha daivaputhranaaya yeshukristhu orikkal uvvu ennum marrorikkal illa ennum aayirunnilla; avanil uvvu ennathreyullu.
19TSKCOMक्‍योंकि परमेश्वर का पुत्र यीशु मसीह जिसका हमारे द्वारा अर्यात्‍ मेरे और सिलवानुस और तीमुयियुस के द्वारा तुम्हारे बीच में प्रचार हुआ; उस में हां और नहीं दोनोंन यी; परन्‍तु, उस में हां ही हां हुई।
20TSKCOMFor all the promises of God in him are yea, and in him Amen, unto the glory of God by us.
20TSKCOMദൈവത്തിന്റെ വാഗ്ദത്തങ്ങൾ എത്ര ഉണ്ടെങ്കിലും അവനിൽ ഉവ്വു എന്നത്രേ; അതുകൊണ്ടു ഞങ്ങളാൽ ദൈവത്തിന്നു മഹത്വം ഉണ്ടാകുമാറു അവനിൽ ആമേൻ എന്നും തന്നേ.
20TSKCOMDaivathinte vaagdathangal ethra untengkilum avanil uvvu ennathre; athukontu njangalaal daivathinnu mahathvam undaakumaaru avanil aamen ennum thanne.
20TSKCOMक्‍यांकि परमेश्वर की जितनी प्रतिज्ञाएं हैं, वे सब उसी में हां के साय हैं: इसलिथे उसके द्वारा आमीन भी हुई, कि हमारे द्वारा परमेश्वर की महिमा हो।
21TSKCOMNow he which stablisheth us with you in Christ, and hath anointed us, is God;
21TSKCOMഞങ്ങളെ നിങ്ങളോടുകൂടെ ക്രിസ്തുവിൽ ഉറപ്പിക്കുന്നതും നമ്മെ അഭിഷേകം ചെയ്തതും ദൈവമല്ലോ.
21TSKCOMNjangale ningalotukoote kristhuvil urappikkunnathum namme abhishekam cheythathum daivamallo.
21TSKCOMऔर जो हमें तुम्हारे साय मसीह में दृढ़ करता है, और जिस ने हमें अभिषेक किया वही परमेश्वर है।
22TSKCOMWho hath also sealed us, and given the earnest of the Spirit in our hearts.
22TSKCOMഅവൻ നമ്മെ മുദ്രയിട്ടും ആത്മാവു എന്ന അച്ചാരം നമ്മുടെ ഹൃദയങ്ങളിൽ തന്നുമിരിക്കുന്നു.
22TSKCOMAvan namme mudrayittum aathmaavu enna achaaram nammute hridayangalil thannumirikkunnu.
22TSKCOMजिस ने हम पर छाप भी कर दी है और बयान में आत्क़ा को हमारे मनोंमें दिया।।
23TSKCOMMoreover I call God for a record upon my soul, that to spare you I came not as yet unto Corinth.
23TSKCOMഎന്നാണ, നിങ്ങളെ ആദരിച്ചിട്ടത്രേ ഞാൻ ഇതുവരെ കൊരിന്തിൽ വരാഞ്ഞതു; അതിന്നു ദൈവം സാക്ഷി.
23TSKCOMEnnaana, ningale aadarichittathre njaan ithuvare korinthil varaanjnjathu; athinnu daivam saakshi.
23TSKCOMमैं परमेश्वर को गवाह करता हूं, कि मै अब तक कुरिन्युस में इसलिथे नहीं आया, कि मुझे तुम पर तरस आता या।
24TSKCOMNot for that we have dominion over your faith, but are helpers of your joy: for by faith ye stand.
24TSKCOMനിങ്ങളുടെ വിശ്വാസത്തിന്മേൽ ഞങ്ങൾ കർത്തൃത്വം ഉള്ളവർ എന്നല്ല, നിങ്ങളുടെ സന്തോഷത്തിന്നു ഞങ്ങൾ സഹായികൾ അത്രേ; വിശ്വാസസംബന്ധമായി നിങ്ങൾ ഉറെച്ചു നില്ക്കുന്നുവല്ലോ.
24TSKCOMNingalute vishvaasathinmel njangal karthrithvam ullavar ennalla, ningalute santhoshathinnu njangal sahaayikal athre; vishvaasasambandhamaayi ningal urechu nilkkunnuvallo.
24TSKCOMयह नहीं, कि हम विश्वास के विषय में तुम पर प्रभुता जताना चाहते हैं; परन्‍तु तुम्हारे आनन्‍द में सहाथक हैं क्‍योंकि तुम विश्वास ही से स्यिर रहते हो।