Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMThen sang Moses and the children of Israel this song unto the LORD, and spake, saying, I will sing unto the LORD, for he hath triumphed gloriously: the horse and his rider hath he thrown into the sea.
1TSKCOMമോശെയും യിസ്രായേൽമക്കളും അന്നു യഹോവെക്കു സങ്കീർത്തനം പാടി ചൊല്ലിയതു എന്തെന്നാൽ: ഞാൻ യഹോവെക്കു പാട്ടുപാടും, അവൻ മഹോന്നതൻ: കുതിരയെയും അതിന്മേൽ ഇരുന്നവനെയും അവൻ കടലിൽ തള്ളിയിട്ടിരിക്കുന്നു.
1TSKCOMMosheyum yisraayelmakkalum annu yahovekku sangkeerthanam paati cholliyathu enthennaal: njaan yahovekku paattupaatum, avan mahonnathan: kuthirayeyum athinmel irunnavaneyum avan katalil thalliyittirikkunnu.
1TSKCOMतब मूसा और इस्राएलियोंने यहोवा के लिथे यह गीत गाया। उन्होंने कहा, मैं यहोवा का गीत गाऊंगा, क्योंकि वह महाप्रतापी ठहरा है; घोड़ोंसमेत सवारोंको उस ने समुद्र में डाल दिया है।।
2TSKCOMThe LORD is my strength and song, and he is become my salvation: he is my God, and I will prepare him an habitation; my father’s God, and I will exalt him.
2TSKCOMഎന്റെ ബലവും എന്റെ ഗീതവും യഹോവയത്രേ; അവൻ എനിക്കു രക്ഷയായ്തീർന്നു. അവൻ എന്റെ ദൈവം; ഞാൻ അവനെ സ്തുതിക്കും; അവൻ എന്റെ പിതാവിൻ ദൈവം; ഞാൻ അവനെ പുകഴ്ത്തും.
2TSKCOMEnre balavum enre geethavum yahovayathre; avan enikku rakshayaaytheernnu. avan enre daivam; njaan avane sthuthikkum; avan enre pithaavin daivam; njaan avane pukazhthum.
2TSKCOMयहोवा मेरा बल और भजन का विषय है, और वही मेरा उद्धार भी ठहरा है; मेरा ईश्वर वही है, मैं उसी की स्तुति करूंगा, (मैं उसके लिथे निवासस्यान बनाऊंगा ), मेरे पूर्वजोंका परमेश्वर वही है, मैं उसको सराहूंगा।।
3TSKCOMThe LORD is a man of war: the LORD is his name.
3TSKCOMയഹോവ യുദ്ധവീരൻ; യഹോവ എന്നു അവന്റെ നാമം.
3TSKCOMYahova yudhaveeran; yahova ennu avanre naamam.
3TSKCOMयहोवा योद्धा है; उसका नाम यहोवा है।।
4TSKCOMPharaoh’s chariots and his host hath he cast into the sea: his chosen captains also are drowned in the Red sea.
4TSKCOMഫറവോന്റെ രഥങ്ങളെയും സൈന്യത്തെയും അവൻ കടലിൽ തള്ളിയിട്ടു; അവന്റെ രഥിപ്രവരന്മാർ ചെങ്കടലിൽ മുങ്ങിപ്പോയി.
4TSKCOMPharavonre rathangaleyum sainyatheyum avan katalil thalliyittu; avanre rathipravaranmaar chengkatalil mungippoyi.
4TSKCOMफिरौन के रयोंऔर सेना को उस ने समुद्र में डाल दिया; और उसके उत्तम से उत्तम रयी लाल समुद्र में डूब गए।।
5TSKCOMThe depths have covered them: they sank into the bottom as a stone.
5TSKCOMആഴി അവരെ മൂടി; അവർ കല്ലുപോലെ ആഴത്തിൽ താണു.
5TSKCOMAazhi avare mooti; avar kallupole aazhathil thaanu.
5TSKCOMगहिरे जल ने उन्हें ढांप लिया; वे पत्यर की नाईं गहिरे स्यानोंमें डूब गए।।
6TSKCOMThy right hand, O LORD, is become glorious in power: thy right hand, O LORD, hath dashed in pieces the enemy.
6TSKCOMയഹോവേ, നിന്റെ വലങ്കൈ ബലത്തിൽ മഹത്വപ്പെട്ടു; യഹോവേ, നിന്റെ വലങ്കൈ ശത്രുവിനെ തകർത്തുകളഞ്ഞു.
6TSKCOMYahove, ninre valangkai balathil mahathvappettu; yahove, ninre valangkai shathruvine thakarthukalanjnju.
6TSKCOMहे यहोवा, तेरा दहिना हाथ शक्ति में महाप्रतापी हुआ हे यहोवा, तेरा दहिना हाथ शत्रु को चकनाचूर कर देता है।।
7TSKCOMAnd in the greatness of thine excellency thou hast overthrown them that rose up against thee: thou sentest forth thy wrath, which consumed them as stubble.
7TSKCOMനീ എതിരാളികളെ മഹാപ്രഭാവത്താൽ സംഹരിക്കുന്നു; നീ നിന്റെ ക്രോധം അയക്കുന്നു; അതു അവരെ താളടിയെപ്പോലെ ദഹിപ്പിക്കുന്നു.
7TSKCOMNee ethiraalikale mahaaprabhaavathaal samharikkunnu; nee ninre krodham ayakkunnu; athu avare thaalatiyeppole dahippikkunnu.
7TSKCOMऔर तू अपके विरोधियोंको अपके महाप्रताप से गिरा देता है; तू अपना कोप भड़काता, और वे भूसे की नाईं भस्म हो जाते हैं।।
8TSKCOMAnd with the blast of thy nostrils the waters were gathered together, the floods stood upright as an heap, and the depths were congealed in the heart of the sea.
8TSKCOMനിന്റെ മൂക്കിലെ ശ്വാസത്താൽ വെള്ളം കുന്നിച്ചുകൂടി; പ്രവാഹങ്ങൾ ചിറപോലെ നിന്നു; ആഴങ്ങൾ കടലിന്റെ ഉള്ളിൽ ഉറെച്ചുപോയി.
8TSKCOMNinre mookkile shvaasathaal vellam kunnichukooti; pravaahangal chirapole ninnu; aazhangal katalinre ullil urechupoyi.
8TSKCOMऔर तेरे नयनोंकी सांस से जल एकत्र हो गया, धाराएं ढेर की नाईं यम गईं; समुद्र के मध्य में गहिरा जल जम गया।।
9TSKCOMThe enemy said, I will pursue, I will overtake, I will divide the spoil; my lust shall be satisfied upon them; I will draw my sword, my hand shall destroy them.
9TSKCOMഞാൻ പിന്തുടരും, പിടിക്കും, കൊള്ള പങ്കിടും; എന്റെ ആശ അവരാൽ പൂർത്തിയാകും; ഞാൻ എന്റെ വാൾ ഊരും; എന്റെ കൈ അവരെ നിഗ്രഹിക്കും എന്നു ശത്രു പറഞ്ഞു.
9TSKCOMNjaan pinthutarum, pitikkum, kolla pangkitum; enre aasha avaraal poorthiyaakum; njaan enre vaal oorum; enre kai avare nigrahikkum ennu shathru paranjnju.
9TSKCOMशत्रु ने कहा या, मैं पीछा करूंगा, मैं जा पकडूंगा, मैं लूट के माल को बांट लूंगा, उन से मेरा जी भर जाएगा। मै अपक्की तलवार खींचते ही अपके हाथ से उनको नाश कर डालूंगा।।
10TSKCOMThou didst blow with thy wind, the sea covered them: they sank as lead in the mighty waters.
10TSKCOMനിന്റെ കാറ്റിനെ നീ ഊതിച്ചു, കടൽ അവരെ മൂടി; അവർ ഈയംപോലെ പെരുവെള്ളത്തിൽ താണു.
10TSKCOMNinre kaarrine nee oothichu, katal avare mooti; avar eeyampole peruvellathil thaanu.
10TSKCOMतू ने अपके श्वास का पवन चलाया, तब समुद्र ने उनको ढांप लिया; वे महाजलराशि में सीसे की नाई डूब गए।।
11TSKCOMWho is like unto thee, O LORD, among the gods? who is like thee, glorious in holiness, fearful in praises, doing wonders?
11TSKCOMയഹോവേ, ദേവന്മാരിൽ നിനക്കു തുല്യൻ ആർ? വിശുദ്ധിയിൽ മഹിമയുള്ളവനേ, സ്തുതികളിൽ ഭയങ്കരനേ, അത്ഭുതങ്ങളെ പ്രവർത്തിക്കുന്നവനേ, നിനക്കു തുല്യൻ ആർ?
11TSKCOMYahove, devanmaaril ninakku thulyan aar? vishudhiyil mahimayullavane, sthuthikalil bhayangkarane, athbhuthangale pravarthikkunnavane, ninakku thulyan aar?
11TSKCOMहे यहोवा, देवताओं में तेरे तुल्य कौन है? तू तो पवित्रता के कारण महाप्रतापी, और अपक्की स्तुति करने वालोंके भय के योग्य, और आश्चर्य कर्म का कर्त्ता है।।
12TSKCOMThou stretchedst out thy right hand, the earth swallowed them.
12TSKCOMനീ വലങ്കൈ നീട്ടി, ഭൂമി അവരെ വിഴുങ്ങി.
12TSKCOMNee valangkai neetti, bhoomi avare vizhungi.
12TSKCOMतू ने अपना दहिना हाथ बढ़ाया, और पृय्वी ने उनको निगल लिया है।।
13TSKCOMThou in thy mercy hast led forth the people which thou hast redeemed: thou hast guided them in thy strength unto thy holy habitation.
13TSKCOMനീ വീണ്ടെടുത്ത ജനത്തെ ദയയാൽ നടത്തി; നിന്റെ വിശുദ്ധനിവാസത്തിലേക്കു നിന്റെ ബലത്താൽ അവരെ കൊണ്ടുവന്നു.
13TSKCOMNee veentetutha janathe dayayaal natathi; ninre vishudhanivaasathilekku ninre balathaal avare kontuvannu.
13TSKCOMअपक्की करूणा से तू ने अपक्की छुड़ाई हुई प्रजा की अगुवाई की है, अपके बल से तू उसे अपके पवित्र निवासस्यान को ले चला है।।
14TSKCOMThe people shall hear, and be afraid: sorrow shall take hold on the inhabitants of Palestina.
14TSKCOMജാതികൾ കേട്ടു നടങ്ങുന്നു. ഫെലിസ്ത്യനിവാസികൾക്കു ഭീതിപിടിച്ചിരിക്കുന്നു.
14TSKCOMJaathikal kettu natangunnu. phelisthyanivaasikalkku bheethipitichirikkunnu.
14TSKCOMदेश देश के लोग सुनकर कांप उठेंगे; पलिश्तियोंके प्राण के लाले पड़ जाएंगे।।
15TSKCOMThen the dukes of Edom shall be amazed; the mighty men of Moab, trembling shall take hold upon them; all the inhabitants of Canaan shall melt away.
15TSKCOMഎദോമ്യപ്രഭുക്കന്മാർ ഭ്രമിച്ചു; മോവാബ്യമുമ്പന്മാർക്കു കമ്പം പിടിച്ചു; കനാന്യനിവാസികളെല്ലാം ഉരുകിപ്പോകുന്നു.
15TSKCOMEdomyaprabhukkanmaar bhramichu; movaabyamumpanmaarkku kampam pitichu; kanaanyanivaasikalellaam urukippokunnu.
15TSKCOMएदोम के अधिपति व्याकुल होंगे; मोआब के पहलवान यरयरा उठेंगे; सब कनान निवासियोंके मन पिघल जाएंगें।।
16TSKCOMFear and dread shall fall upon them; by the greatness of thine arm they shall be as still as a stone; till thy people pass over, O LORD, till the people pass over, which thou hast purchased.
16TSKCOMഭയവും ഭീതിയും അവരുടെമേൽ വീണു, നിൻഭുജമാഹാത്മ്യത്താൽ അവർ കല്ലുപോലെ ആയി; അങ്ങനെ, യഹോവേ, നിന്റെ ജനം കടന്നു, നീ സമ്പാദിച്ച ജനം കടന്നു പോയി.
16TSKCOMBhayavum bheethiyum avarutemel veenu, ninbhujamaahaathmyathaal avar kallupole aayi; angane, yahove, ninre janam katannu, nee sampaadicha janam katannu poyi.
16TSKCOMउन में डर और घबराहट समा जाएगा; तेरी बांह के प्रताप से वे पत्यर की नाई अबोल होंगे, जब तक, हे यहोवा, तेरी प्रजा के लोग निकल न जाएं, जब तक तेरी प्रजा के लोग जिनको तू ने मोल लिया है पार न निकल जाएं।।
17TSKCOMThou shalt bring them in, and plant them in the mountain of thine inheritance, in the place, O LORD, which thou hast made for thee to dwell in, in the Sanctuary, O Lord, which thy hands have established.
17TSKCOMനീ അവരെ കൊണ്ടുചെന്നു തിരുനിവാസത്തിന്നൊരുക്കിയ സ്ഥാനത്തു, യഹോവേ, നിന്നവകാശപർവ്വതത്തിൽ നീ അവരെ നട്ടു, കർത്താവേ, തൃക്കൈ സ്ഥാപിച്ച വിശുദ്ധ മന്ദിരത്തിങ്കൽ തന്നേ.
17TSKCOMNee avare kontuchennu thirunivaasathinnorukkiya sthaanathu, yahove, ninnavakaashaparvvathathil nee avare nattu, karthaave, thrikkai sthaapicha vishudha mandirathingkal thanne.
17TSKCOMतू उन्हें पहुचाकर अपके निज भागवाले पहाड़ पर बसाएगा, यह वही स्यान है, हे यहोवा जिसे तू ने अपके निवास के लिथे बनाया, और वही पवित्रस्यान है जिसे, हे प्रभु, तू ने आप स्यिर किया है।।
18TSKCOMThe LORD shall reign for ever and ever.
18TSKCOMയഹോവ എന്നും എന്നേക്കും രാജാവായി വാഴും.
18TSKCOMYahova ennum ennekkum raajaavaayi vaazhum.
18TSKCOMयहोवा सदा सर्वदा राज्य करता रहेगा।।
19TSKCOMFor the horse of Pharaoh went in with his chariots and with his horsemen into the sea, and the LORD brought again the waters of the sea upon them; but the children of Israel went on dry land in the midst of the sea.
19TSKCOMഎന്നാൽ ഫറവോന്റെ കുതിര അവന്റെ രഥവും കുതിരപ്പടയുമായി കടലിന്റെ നടുവിൽ ഇറങ്ങിച്ചെന്നപ്പോൾ യഹോവ കടലിലെ വെള്ളം അവരുടെ മേൽ മടക്കി വരുത്തി; യിസ്രായേൽമക്കളോ കടലിന്റെ നടുവിൽ ഉണങ്ങിയ നിലത്തുകൂടി കടന്നു പോന്നു.
19TSKCOMEnnaal pharavonre kuthira avanre rathavum kuthirappatayumaayi katalinre natuvil irangichennappol yahova katalile vellam avarute mel matakki varuthi; yisraayelmakkalo katalinre natuvil unangiya nilathukooti katannu ponnu.
19TSKCOMयह गीत गाने का कारण यह है, कि फिरौन के घोड़े रयोंऔर सवारोंसमेत समुद्र के बीच में चले गए, और यहोवा उनके ऊपर समुद्र का जल लौटा ले आया; परन्तु इस्राएली समुद्र के बीच स्यल ही स्यल पर होकर चले गए।
20TSKCOMAnd Miriam the prophetess, the sister of Aaron, took a timbrel in her hand; and all the women went out after her with timbrels and with dances.
20TSKCOMഅഹരോന്റെ സഹോദരി മിർയ്യാം എന്ന പ്രവാചകി കയ്യിൽ തപ്പു എടുത്തു, സ്ത്രീകൾ എല്ലാവരും തപ്പുകളോടും നൃത്തങ്ങളോടും കൂടെ അവളുടെ പിന്നാലെ ചെന്നു.
20TSKCOMAharonre sahodari miryyaam enna pravaachaki kayyil thappu etuthu, sthreekal ellaavarum thappukalotum nrithangalotum koote avalute pinnaale chennu.
20TSKCOMऔर हारून की बहिन मरियम नाम नबिया ने हाथ में डफ लिया; और सब स्त्रियां डफ लिए नाचक्की हुई उसके पीछे हो लीं।
21TSKCOMAnd Miriam answered them, Sing ye to the LORD, for he hath triumphed gloriously; the horse and his rider hath he thrown into the sea.
21TSKCOMമിർയ്യാം അവരോടും പ്രതിഗാനമായി ചൊല്ലിയതു: യഹോവെക്കു പാട്ടുപാടുവിൻ, അവൻ മഹോന്നതൻ: കുതിരയെയും അതിന്മേൽ ഇരുന്നവനെയും അവൻ കടലിൽ തള്ളിയിട്ടിരിക്കുന്നു.
21TSKCOMMiryyaam avarotum prathigaanamaayi cholliyathu: yahovekku paattupaatuvin, avan mahonnathan: kuthirayeyum athinmel irunnavaneyum avan katalil thalliyittirikkunnu.
21TSKCOMऔर मरियम उनके साय यह टेक गाती गई कि :- यहोवा का गीत गाओ, क्योंकि वह महाप्रतापी ठहरा है; घोड़ोंसमेत सवारोंको उस ने समुद्र में डाल दिया है।।
22TSKCOMSo Moses brought Israel from the Red sea, and they went out into the wilderness of Shur; and they went three days in the wilderness, and found no water.
22TSKCOMഅനന്തരം മോശെ യിസ്രായേലിനെ ചെങ്കടലിൽനിന്നു പ്രയാണം ചെയ്യിച്ചു; അവർ ശൂർമരുഭൂമിയിൽ ചെന്നു, മൂന്നു ദിവസം മരുഭൂമിയിൽ വെള്ളം കിട്ടാതെ സഞ്ചരിച്ചു.
22TSKCOMAnantharam moshe yisraayeline chengkatalilninnu prayaanam cheyyichu; avar shoormarubhoomiyil chennu, moonnu divasam marubhoomiyil vellam kittaathe sanjcharichu.
22TSKCOMतब मूसा इस्राएलियोंको लाल समुद्र से आगे ले गया, और वे शूर नाम जंगल में आए; और जंगल में जाते हुए तीन दिन तक पानी का सोता न मिला।
23TSKCOMAnd when they came to Marah, they could not drink of the waters of Marah, for they were bitter: therefore the name of it was called Marah.
23TSKCOMമാറയിൽ എത്തിയാറെ, മാറയിലെ വെള്ളം കുടിപ്പാൻ അവർക്കു കഴിഞ്ഞില്ല; അതു കൈപ്പുള്ളതായിരുന്നു. അതുകൊണ്ടു അതിന്നു മാറാ എന്നു പേരിട്ടു.
23TSKCOMMaarayil ethiyaare, maarayile vellam kutippaan avarkku kazhinjnjilla; athu kaippullathaayirunnu. athukontu athinnu maaraa ennu perittu.
23TSKCOMफिर मारा नाम एक स्यान पर पहुंचे, वहां का पानी खारा या, उसे वे न पी सके; इस कारण उस स्यान का नाम मारा पड़ा।
24TSKCOMAnd the people murmured against Moses, saying, What shall we drink?
24TSKCOMഅപ്പോൾ ജനം: ഞങ്ങൾ എന്തു കുടിക്കും എന്നു പറഞ്ഞു മോശെയുടെ നേരെ പിറുപിറുത്തു.
24TSKCOMAppol janam: njangal enthu kutikkum ennu paranjnju mosheyute nere pirupiruthu.
24TSKCOMतब वे यह कहकर मूसा के विरूद्ध बकफक करने लगे, कि हम क्या पीएं ?
25TSKCOMAnd he cried unto the LORD; and the LORD shewed him a tree, which when he had cast into the waters, the waters were made sweet: there he made for them a statute and an ordinance, and there he proved them,
25TSKCOMഅവൻ യഹോവയോടു അപേക്ഷിച്ചു; യഹോവ അവന്നു ഒരു വൃക്ഷം കാണിച്ചുകൊടുത്തു. അവൻ അതു വെള്ളത്തിൽ ഇട്ടപ്പോൾ വെള്ളം മധുരമായി തീർന്നു. അവിടെവെച്ചു അവൻ അവർക്കു ഒരു ചട്ടവും പ്രമാണവും നിയമിച്ചു; അവിടെവെച്ചു അവൻ അവരെ പരീക്ഷിച്ചു:
25TSKCOMAvan yahovayotu apekshichu; yahova avannu oru vriksham kaanichukotuthu. avan athu vellathil ittappol vellam madhuramaayi theernnu. avitevechu avan avarkku oru chattavum pramaanavum niyamichu; avitevechu avan avare pareekshichu:
25TSKCOMतब मूसा ने यहोवा की दोहाई दी, और यहोवा ने उसे एक पौधा बतला दिया, जिसे जब उस ने पानी में डाला, तब वह पानी मीठा हो गया। वहीं यहोवा ने उनके लिथे एक विधि और नियम बनाया, और वहीं उस ने यह कहकर उनकी पक्कीझा की,
26TSKCOMAnd said, If thou wilt diligently hearken to the voice of the LORD thy God, and wilt do that which is right in his sight, and wilt give ear to his commandments, and keep all his statutes, I will put none of these diseases upon thee, which I have brought upon the Egyptians: for I am the LORD that healeth thee.
26TSKCOMനിന്റെ ദൈവമായ യഹോവയുടെ വാക്കു നീ ശ്രദ്ധയോടെ കേട്ടു അവന്നു പ്രസാദമുള്ളതു ചെയ്കയും അവന്റെ കല്പനകളെ അനുസരിച്ചു അവന്റെ സകല വിധികളും പ്രമാണിക്കയും ചെയ്താൽ ഞാൻ മിസ്രയീമ്യർക്കു വരുത്തിയ വ്യാധികളിൽ ഒന്നും നിനക്കു വരുത്തുകയില്ല; ഞാൻ നിന്നെ സൌഖ്യമാക്കുന്ന യഹോവ ആകുന്നു എന്നു അരുളിച്ചെയ്തു.
26TSKCOMNinre daivamaaya yahovayute vaakku nee shradhayote kettu avannu prasaadamullathu cheykayum avanre kalpanakale anusarichu avanre sakala vidhikalum pramaanikkayum cheythaal njaan misrayeemyarkku varuthiya vyaadhikalil onnum ninakku varuthukayilla; njaan ninne saukhyamaakkunna yahova aakunnu ennu arulicheythu.
26TSKCOMकि यदि तू अपके परमेश्वर यहोवा का वचन तन मन से सुने, और जो उसकी दृष्टि में ठीक है वही करे, और उसकी सब विधियोंको माने, तो जितने रोग मैं ने मिस्रियोंपर भेजा है उन में से एक भी तुझ पर न भेजूंगा; क्योंकि मैं तुम्हारा चंगा करनेवाला यहोवा हूं।।
27TSKCOMAnd they came to Elim, where were twelve wells of water, and threescore and ten palm trees: and they encamped there by the waters.
27TSKCOMപിന്നെ അവർ ഏലീമിൽ എത്തി; അവിടെ പന്ത്രണ്ടു നീരുറവും എഴുപതു ഈത്തപ്പനയും ഉണ്ടായിരുന്നു; അവർ അവിടെ വെള്ളത്തിന്നരികെ പാളയമിറങ്ങി.
27TSKCOMPinne avar eleemil ethi; avite panthrantu neeruravum ezhupathu eethappanayum undaayirunnu; avar avite vellathinnarike paalayamirangi.
27TSKCOMतब वे एलीम को आए, जहां पानी के बारह सोते और सत्तर खजूर के पेड़ थे; और वहां उन्होंने जल के पास डेरे खड़े किए।।