Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMHear my prayer, O LORD, give ear to my supplications: in thy faithfulness answer me, and in thy righteousness.
1TSKCOMയഹോവേ, എന്റെ പ്രാർത്ഥന കേട്ടു, എന്റെ യാചനകൾക്കു ചെവിതരേണമേ; നിന്റെ വിശ്വസ്തതയാലും നീതിയാലും എനിക്കുത്തരമരുളേണമേ.
1TSKCOMYahove, enre praarthana kettu, enre yaachanakalkku chevitharename; ninre vishvasthathayaalum neethiyaalum enikkutharamarulename.
1TSKCOMहे यहोवा मेरी प्रार्थना सुन; मेरे गिड़गिड़ाने की ओर कान लगा! तू जो सच्चा और धर्मी है, सो मेरी सुन ले,
2TSKCOMAnd enter not into judgment with thy servant: for in thy sight shall no man living be justified.
2TSKCOMഅടിയനെ ന്യായവിസ്താരത്തിൽ പ്രവേശിപ്പിക്കരുതെ; ജീവനുള്ളവൻ ആരും തിരുസന്നിധിയിൽ നീതിമാനാകയില്ലല്ലോ.
2TSKCOMAtiyane nyaayavisthaarathil praveshippikkaruthe; jeevanullavan aarum thirusannidhiyil neethimaanaakayillallo.
2TSKCOMऔर अपके दास से मुक मा न चला! क्योंकि कोई प्राणी तेरी दृष्टि में निर्दोष नहीं ठहर सकता।।
3TSKCOMFor the enemy hath persecuted my soul; he hath smitten my life down to the ground; he hath made me to dwell in darkness, as those that have been long dead.
3TSKCOMശത്രു എന്റെ പ്രാണനെ ഉപദ്രവിച്ചിരിക്കുന്നു; അവൻ എന്നെ നിലത്തിട്ടു തകർത്തിരിക്കുന്നു; പണ്ടേ മരിച്ചവരെപ്പോലെ അവൻ എന്നെ ഇരുട്ടിൽ പാർപ്പിച്ചിരിക്കുന്നു.
3TSKCOMShathru enre praanane upadravichirikkunnu; avan enne nilathittu thakarthirikkunnu; pante marichavareppole avan enne iruttil paarppichirikkunnu.
3TSKCOMशत्रु तो मेरे प्राण का गाहक हुआ है; उस ने मुझे चूर करके मिट्टी में मिलाया है, और मुझे ढेर दिन के मरे हुओं के समान अन्धेरे स्थान में डाल दिया है।
4TSKCOMTherefore is my spirit overwhelmed within me; my heart within me is desolate.
4TSKCOMആകയാൽ എന്റെ മനം എന്റെ ഉള്ളിൽ വിഷാദിച്ചിരിക്കുന്നു; എന്റെ ഹൃദയം എന്റെ ഉള്ളിൽ സ്തംഭിച്ചിരിക്കുന്നു.
4TSKCOMAakayaal enre manam enre ullil vishaadichirikkunnu; enre hridayam enre ullil sthambhichirikkunnu.
4TSKCOMमेरी आत्मा भीतर से व्याकुल हो रही है मेरा मन विकल है।।
5TSKCOMI remember the days of old; I meditate on all thy works; I muse on the work of thy hands.
5TSKCOMഞാൻ പണ്ടത്തെ നാളുകളെ ഓർക്കുന്നു; നിന്റെ സകലപ്രവൃത്തികളെയും ഞാൻ ധ്യാനിക്കുന്നു; നിന്റെ കൈകളുടെ പ്രവൃത്തിയെ ഞാൻ ചിന്തിക്കുന്നു.
5TSKCOMNjaan pandathe naalukale orkkunnu; ninre sakalapravrithikaleyum njaan dhyaanikkunnu; ninre kaikalute pravrithiye njaan chinthikkunnu.
5TSKCOMमुझे प्राचीनकाल के दिन स्मरण आते हैं, मैं तेरे सब अद्भुत कामोंपर ध्यान करता हूं, और तेरे काम को सोचता हूं।
6TSKCOMI stretch forth my hands unto thee: my soul thirsteth after thee, as a thirsty land. Selah.
6TSKCOMഞാൻ എന്റെ കൈകളെ നിങ്കലേക്കു മലർത്തുന്നു; വരണ്ട നിലംപോലെ എന്റെ പ്രാണൻ നിനക്കായി ദാഹിക്കുന്നു. സേലാ.
6TSKCOMNjaan enre kaikale ningkalekku malarthunnu; varanda nilampole enre praanan ninakkaayi daahikkunnu. selaa.
6TSKCOMमैं तेरी ओर अपके हाथ फैलाए हूए हूं; सूखी भूमि की नाईं मैं तेरा प्यासा हूं।।
7TSKCOMHear me speedily, O LORD: my spirit faileth: hide not thy face from me, lest I be like unto them that go down into the pit.
7TSKCOMയഹോവേ, വേഗം എനിക്കു ഉത്തരമരുളേണമേ; എന്റെ ആത്മാവു കാംക്ഷിക്കുന്നു. ഞാൻ കുഴിയിൽ ഇറങ്ങുന്നവരെപ്പോലെ ആകാതിരിപ്പാൻ നിന്റെ മുഖത്തെ എനിക്കു മറെക്കരുതേ.
7TSKCOMYahove, vegam enikku utharamarulename; enre aathmaavu kaamkshikkunnu. njaan kuzhiyil irangunnavareppole aakaathirippaan ninre mukhathe enikku marekkaruthe.
7TSKCOMहे यहोवा, फुर्ती करके मेरी सुन ले; क्योंकि मेरे प्राण निकलने ही पर हैं मुझ से अपना मुंह न छिपा, ऐसा न हो कि मैं कबर में पके हुओं के समान हो जाऊं।
8TSKCOMCause me to hear thy lovingkindness in the morning; for in thee do I trust: cause me to know the way wherein I should walk; for I lift up my soul unto thee.
8TSKCOMരാവിലെ നിന്റെ ദയ എന്നെ കേൾക്കുമാറാക്കേണമേ; ഞാൻ നിന്നിൽ ആശ്രയിക്കുന്നുവല്ലോ; ഞാൻ നടക്കേണ്ടുന്ന വഴി എന്നെ അറിയിക്കേണമേ; ഞാൻ എന്റെ ഉള്ളം നിങ്കലേക്കു ഉയർത്തുന്നുവല്ലോ.
8TSKCOMRaavile ninre daya enne kelkkumaaraakkename; njaan ninnil aashrayikkunnuvallo; njaan natakkentunna vazhi enne ariyikkename; njaan enre ullam ningkalekku uyarthunnuvallo.
8TSKCOMअपक्की करूणा की बात मुझे शीघ्र सुना, क्योंकि मैं ने तुझी पर भरोसा रखा है। जिस मार्ग से मुझे चलना है, वह मुझ को बता दे, क्योंकि मैं अपना मन तेरी ही ओर लगाता हूं।।
9TSKCOMDeliver me, O LORD, from mine enemies: I flee unto thee to hide me.
9TSKCOMയഹോവേ, എന്റെ ശത്രുക്കളുടെ കയ്യിൽനിന്നു എന്നെ വിടുവിക്കേണമേ; നിന്റെ അടുക്കൽ ഞാൻ മറവിന്നായി വരുന്നു.
9TSKCOMYahove, enre shathrukkalute kayyilninnu enne vituvikkename; ninre atukkal njaan maravinnaayi varunnu.
9TSKCOMहे हयोवा, मुझे शत्रुओं से बचा ले; मैं तेरी ही आड़ में आ छिपा हूं।
10TSKCOMTeach me to do thy will; for thou art my God: thy spirit is good; lead me into the land of uprightness.
10TSKCOMനിന്റെ ഇഷ്ടം ചെയ്‍വാൻ എന്നെ പഠിപ്പിക്കേണമേ. നീ എന്റെ ദൈവമാകുന്നുവല്ലോ; നിന്റെ നല്ല ആത്മാവു നേർന്നിലത്തിൽ എന്നെ നടത്തുമാറാകട്ടെ.
10TSKCOMNinre ishtam chey‍vaan enne pathippikkename. nee enre daivamaakunnuvallo; ninre nalla aathmaavu nernnilathil enne natathumaaraakatte.
10TSKCOMमुझ को यह सिखा, कि मैं तेरी इच्छा क्योंकर पूरी करूं, क्योंकि मेरा परमेश्वर तू ही है! तेरा भला आत्मा मुझ को धर्म के मार्ग में ले चले!
11TSKCOMQuicken me, O LORD, for thy name’s sake: for thy righteousness’ sake bring my soul out of trouble.
11TSKCOMയഹോവേ, നിന്റെ നാമംനിമിത്തം എന്നെ ജീവിപ്പിക്കേണമേ; നിന്റെ നീതിയാൽ എന്റെ പ്രാണനെ കഷ്ടതയിൽനിന്നു ഉദ്ധരിക്കേണമേ.
11TSKCOMYahove, ninre naamamnimitham enne jeevippikkename; ninre neethiyaal enre praanane kashtathayilninnu udharikkename.
11TSKCOMहे यहोवा, मुझे अपके नाम के निमित्त जिला! तू जो धर्मी है, मुझ को संकट से छुड़ा ले!
12TSKCOMAnd of thy mercy cut off mine enemies, and destroy all them that afflict my soul: for I am thy servant.
12TSKCOMനിന്റെ ദയയാൽ എന്റെ ശത്രുക്കളെ സംഹരിക്കേണമേ; എന്റെ പ്രാണനെ പീഡിപ്പിക്കുന്നവരെ ഒക്കെയും നശിപ്പിക്കേണമേ; ഞാൻ നിന്റെ ദാസൻ ആകുന്നുവല്ലോ.
12TSKCOMNinre dayayaal enre shathrukkale samharikkename; enre praanane peedippikkunnavare okkeyum nashippikkename; njaan ninre daasan aakunnuvallo.
12TSKCOMऔर करूणा करके मेरे शत्रुओं को सत्यानाश कर, और मेरे सब सतानेवालोंका नाश कर डाल, क्योंकि मैं तेरा दास हूं।।