Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMNow Jehoshaphat had riches and honour in abundance, and joined affinity with Ahab.
1TSKCOMയെഹോശാഫാത്തിന്നു ധനവും മാനവും വളരെ ഉണ്ടായിരുന്നു; അവൻ ആഹാബിനോടു സംബന്ധം കൂടി.
1TSKCOMYehoshaaphaathinnu dhanavum maanavum valare undaayirunnu; avan aahaabinotu sambandham kooti.
1TSKCOMयहोशपात बड़ा धनवान और ऐश्वर्य्यवान हो गया; और उस ने अहाब के साय समधियाना किया।
2TSKCOMAnd after certain years he went down to Ahab to Samaria. And Ahab killed sheep and oxen for him in abundance, and for the people that he had with him, and persuaded him to go up with him to Ramoth-gilead.
2TSKCOMചില സംവത്സരം കഴിഞ്ഞശേഷം അവൻ ശമർയ്യയിൽ ആഹാബിന്റെ അടുക്കൽ ചെന്നു; ആഹാബ് അവന്നും കൂടെയുണ്ടായിരുന്ന ജനത്തിന്നും വേണ്ടി വളരെ ആടുകളെയും കാളകളെയും അറുത്തു; ഗിലെയാദിലെ രാമോത്തിലേക്കു തന്നോടുകൂടെ ചെല്ലേണ്ടതിന്നു അവനെ വശീകരിച്ചു.
2TSKCOMChila samvathsaram kazhinjnjashesham avan shamaryyayil aahaabinre atukkal chennu; aahaab avannum kooteyundaayirunna janathinnum venti valare aatukaleyum kaalakaleyum aruthu; gileyaadile raamothilekku thannotukoote chellendathinnu avane vasheekarichu.
2TSKCOMकुछ वर्ष के बाद वह शोमरोन में अहाब के पास गया, तब अहाब ने उसके और उसके संगियोंके लिथे बहुत सी भेड़-बकरियां और गाय-बैल काटकर, उसे गिलाद के रामोत पर चढ़ाई करने को उसकाया।
3TSKCOMAnd Ahab king of Israel said unto Jehoshaphat king of Judah, Wilt thou go with me to Ramoth-gilead? And he answered him, I am as thou art, and my people as thy people; and we will be with thee in the war.
3TSKCOMയിസ്രായേൽരാജാവായ ആഹാബ് യെഹൂദാരാജാവായ യെഹോശാഫാത്തിനോടു: നീ എന്നോടുകൂടെ ഗിലെയാദിലെ രാമോത്തിലേക്കു പോരുമോ എന്നു ചോദിച്ചു. അവൻ അവനോടു: ഞാനും നീയും എന്റെ ജനവും നിന്റെ ജനവും ഒരുപോലെയല്ലോ; ഞങ്ങൾ നിന്നോടുകൂടെ യുദ്ധത്തിന്നു പോരാം എന്നു പറഞ്ഞു.
3TSKCOMYisraayelraajaavaaya aahaab yehoodaaraajaavaaya yehoshaaphaathinotu: nee ennotukoote gileyaadile raamothilekku porumo ennu chodichu. avan avanotu: njaanum neeyum enre janavum ninre janavum orupoleyallo; njangal ninnotukoote yudhathinnu poraam ennu paranjnju.
3TSKCOMऔर इस्राएल के राजा अहाब ने यहूदा के राजा यहोशापात से कहा, क्या तू मेरे साय गिलाद के रामोत पर चढ़ाई करेगा? उस ने उसे उत्तर दिया, जैसा तू वैसा मैं भी हूँ, और जैसी तेरी प्रजा, वैसी मेरी भी प्रजा है। हम लोग युद्ध में तेरा साय देंगे।
4TSKCOMAnd Jehoshaphat said unto the king of Israel, Enquire, I pray thee, at the word of the LORD to day.
4TSKCOMയെഹോശാഫാത്ത് യിസ്രായേൽരാജാവിനോടു: ഇന്നു യഹോവയുടെ അരുളപ്പാടു ചോദിച്ചാലും എന്നു പറഞ്ഞു.
4TSKCOMYehoshaaphaath yisraayelraajaavinotu: innu yahovayute arulappaatu chodichaalum ennu paranjnju.
4TSKCOMफिर यहोशापात ते इस्राएल के राजा से कहा, आज यहोवा की आज्ञा ले।
5TSKCOMTherefore the king of Israel gathered together of prophets four hundred men, and said unto them, Shall we go to Ramoth-gilead to battle, or shall I forbear? And they said, Go up; for God will deliver it into the king’s hand.
5TSKCOMയിസ്രായേൽരാജാവു നാനൂറു പ്രവാചകന്മാരെ വരുത്തി അവരോടു: ഞങ്ങൾ ഗിലെയാദിലെ രാമോത്തിലേക്കു യുദ്ധത്തിന്നു പോകയോ പോകാതിരിക്കയോ എന്തു വേണ്ടു എന്നു ചോദിച്ചു. അതിന്നു അവർ: പുറപ്പെടുക; ദൈവം അതു രാജാവിന്റെ കയ്യിൽ ഏല്പിക്കും എന്നു പറഞ്ഞു.
5TSKCOMYisraayelraajaavu naanooru pravaachakanmaare varuthi avarotu: njangal gileyaadile raamothilekku yudhathinnu pokayo pokaathirikkayo enthu ventu ennu chodichu. athinnu avar: purappetuka; daivam athu raajaavinre kayyil elpikkum ennu paranjnju.
5TSKCOMतब इस्राएल के राजा ने नबियोंको जो चार सौ पुरुष थे, इकट्ठा करके उन से पूछा, क्या हम गिलाद के रामोत पर युद्ध करने को चढ़ाई करें, अयवा मैं रुका रहूं? उन्होंने उत्तर दिया चढ़ाई कर, क्योंकि परमेश्वर उसको राजा के हाथ कर देगा।
6TSKCOMBut Jehoshaphat said, Is there not here a prophet of the LORD besides, that we might enquire of him?
6TSKCOMഎന്നാൽ യെഹോശാഫാത്ത്: നാം അരുളപ്പാടു ചോദിക്കേണ്ടതിന്നു ഇവിടെ യഹോവയുടെ പ്രവാചകനായിട്ടു ഇനി ആരും ഇല്ലയോ എന്നു ചോദിച്ചു.
6TSKCOMEnnaal yehoshaaphaath: naam arulappaatu chodikkendathinnu ivite yahovayute pravaachakanaayittu ini aarum illayo ennu chodichu.
6TSKCOMपरन्तु यहोशापात ने पूछा, क्या यहोंयहोवा का और भी कोई नबी नहीं है जिस से हम पूछ लें?
7TSKCOMAnd the king of Israel said unto Jehoshaphat, There is yet one man, by whom we may enquire of the LORD: but I hate him; for he never prophesied good unto me, but always evil: the same is Micaiah the son of Imla. And Jehoshaphat said, Let not the king say so.
7TSKCOMഅതിന്നു യിസ്രായേൽരാജാവു യെഹോശാഫാത്തിനോടു: നാം യഹോവയോടു അരുളപ്പാടു ചോദിപ്പാൻ തക്കവണ്ണം ഇനി ഒരുത്തനുണ്ടു; എന്നാൽ അവൻ എന്നെക്കുറിച്ചു ഒരിക്കലും ഗുണമല്ല എല്ലായ്പോഴും ദോഷം തന്നേ പ്രവചിക്കുന്നതുകൊണ്ടു എനിക്കു അവനെ ഇഷ്ടമില്ല; അവൻ യിമ്ളയുടെ മകനായ മീഖായാവു എന്നു പറഞ്ഞു. രാജാവു അങ്ങനെ പറയരുതേ എന്നു യെഹോശാഫാത്ത് പറഞ്ഞു.
7TSKCOMAthinnu yisraayelraajaavu yehoshaaphaathinotu: naam yahovayotu arulappaatu chodippaan thakkavannam ini oruthanuntu; ennaal avan ennekkurichu orikkalum gunamalla ellaaypozhum dosham thanne pravachikkunnathukontu enikku avane ishtamilla; avan yimlayute makanaaya meekhaayaavu ennu paranjnju. raajaavu angane parayaruthe ennu yehoshaaphaath paranjnju.
7TSKCOMइस्राएल के राजा ने यहोशापात से कहा, हां, एक पुरुष और है, जिसके द्वारा हम यहोवा से पूछ सकते हैं; परन्तु मैं उस से घृणा करता हूँ; क्योंकि वह मेरे विष्य कभी कल्याण की नहीं, सदा हानि ही की नबूवत करता है। वह यिम्ला का पुत्र मीकायाह है। यहोशापात ने कहा, राजा ऐसा न कहे।
8TSKCOMAnd the king of Israel called for one of his officers, and said, Fetch quickly Micaiah the son of Imla.
8TSKCOMഅങ്ങനെ യിസ്രായേൽരാജാവു ഒരു ഷണ്ഡനെ വിളിച്ചു: യിമ്ളയുടെ മകനായ മീഖായാവെ വേഗം കൂട്ടിക്കൊണ്ടുവരിക എന്നു കല്പിച്ചു.
8TSKCOMAngane yisraayelraajaavu oru shandane vilichu: yimlayute makanaaya meekhaayaave vegam koottikkontuvarika ennu kalpichu.
8TSKCOMतब इस्राएल के राजा ने एक हाकिम को बुलवाकर कहा, यिम्ला के पुत्र मीकायाह को फुतीं से ले आ।
9TSKCOMAnd the king of Israel and Jehoshaphat king of Judah sat either of them on his throne, clothed in their robes, and they sat in a void place at the entering in of the gate of Samaria; and all the prophets prophesied before them.
9TSKCOMയിസ്രായേൽരാജാവും യെഹൂദാരാജാവായ യെഹോശാഫാത്തും രാജവസ്ത്രം ധരിച്ചു ശമർയ്യയുടെ പടിവാതിൽ പ്രവേശനത്തിങ്കൽ ഒരു വിശാലസ്ഥലത്തു താന്താന്റെ സിംഹാസനത്തിൽ ഇരുന്നു; പ്രവാചകന്മാർ ഒക്കെയും അവരുടെ സന്നിധിയിൽ പ്രവചിച്ചുകൊണ്ടിരുന്നു.
9TSKCOMYisraayelraajaavum yehoodaaraajaavaaya yehoshaaphaathum raajavasthram dharichu shamaryyayute pativaathil praveshanathingkal oru vishaalasthalathu thaanthaanre simhaasanathil irunnu; pravaachakanmaar okkeyum avarute sannidhiyil pravachichukontirunnu.
9TSKCOMइस्राएल का राजा और यहूदा का राजा यहोशापात अपके अपके राजवस्त्र पहिने हुए, अपके अपके सिंहासन पर बैठे हुए थे; वे शोमरोन के फाटक में एक खुले स्यान में बैठे थे और सब नबी उनके साम्हने नबूवत कर रहे थे।
10TSKCOMAnd Zedekiah the son of Chenaanah had made him horns of iron, and said, Thus saith the LORD, With these thou shalt push Syria until they be consumed.
10TSKCOMകെനയനയുടെ മകനായ സിദെക്കീയാവു തനിക്കു ഇരിമ്പുകൊണ്ടു കൊമ്പുണ്ടാക്കി: നീ ഇവകൊണ്ടു അരാമ്യരെ അവർ ഒടുങ്ങുംവരെ കുത്തിക്കളയും എന്നിപ്രകാരം യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.
10TSKCOMKenayanayute makanaaya sidekkeeyaavu thanikku irimpukontu kompundaakki: nee ivakontu araamyare avar otungumvare kuthikkalayum enniprakaaram yahova arulicheyyunnu ennu paranjnju.
10TSKCOMतब कनाना के पुत्र सिदकिय्याह ने लोहे के सींग बनवाकर कहा, यहोवा योंकहता है, कि इन से तू अरामियोंको मारते मारते नाश कर डालेगा।
11TSKCOMAnd all the prophets prophesied so, saying, Go up to Ramoth-gilead, and prosper: for the LORD shall deliver it into the hand of the king.
11TSKCOMപ്രവാചകന്മാർ ഒക്കെയും അങ്ങനെ തന്നേ പ്രവചിച്ചു: ഗിലെയാദിലെ രാമോത്തിലേക്കു പുറപ്പെടുക; നീ കൃതാർത്ഥനാകും; യഹോവ അതു രാജാവിന്റെ കയ്യിൽ ഏല്പിക്കും എന്നു പറഞ്ഞു.
11TSKCOMPravaachakanmaar okkeyum angane thanne pravachichu: gileyaadile raamothilekku purappetuka; nee krithaarthanaakum; yahova athu raajaavinre kayyil elpikkum ennu paranjnju.
11TSKCOMऔर सब नबियोंने इसी आशय की नबूवत करके कहा, कि गिलाद के रामोत पर चढ़ाई कर और तू कृतार्य होवे; क्योंकि यहोवा उसे राजा के हाथ कर देगा।
12TSKCOMAnd the messenger that went to call Micaiah spake to him, saying, Behold, the words of the prophets declare good to the king with one assent; let thy word therefore, I pray thee, be like one of theirs, and speak thou good.
12TSKCOMമീഖായാവെ വിളിപ്പാൻ പോയ ദൂതൻ അവനോടു: നോക്കു, പ്രവാചകന്മാരുടെ വാക്കുകൾ ഒരുപോലെ രാജാവിന്നു ഗുണമായിരിക്കുന്നു; നിന്റെ വാക്കും അവരിൽ ഒരുത്തന്റേതുപോലെ ഇരിക്കട്ടെ; നീയും ഗുണമായി പറയേണമേ എന്നു പറഞ്ഞു.
12TSKCOMMeekhaayaave vilippaan poya doothan avanotu: nokku, pravaachakanmaarute vaakkukal orupole raajaavinnu gunamaayirikkunnu; ninre vaakkum avaril oruthanrethupole irikkatte; neeyum gunamaayi parayename ennu paranjnju.
12TSKCOMऔर जो दूत मीकायाह को बुलाने गया या, उस ने उस से कहा, सुन, नबी लोग एक ही मुंह से राजा के विषय हाुभ वचन कहते हैं; सो तेरी बात उनकी सी हो, तू भी शुभ वचन कहना।
13TSKCOMAnd Micaiah said, As the LORD liveth, even what my God saith, that will I speak.
13TSKCOMഅതിന്നു മീഖായാവു: യഹോവയാണ, എന്റെ ദൈവം അരുളിച്ചെയ്യുന്നതു തന്നേ ഞാൻ പ്രസ്താവിക്കും എന്നു പറഞ്ഞു.
13TSKCOMAthinnu meekhaayaavu: yahovayaana, enre daivam arulicheyyunnathu thanne njaan prasthaavikkum ennu paranjnju.
13TSKCOMमीकायाह ने कहा, यहोवा के जीवन की सौंह, जो कुछ मेरा परमेश्वर कहे वही मैं भी कहूंगा।
14TSKCOMAnd when he was come to the king, the king said unto him, Micaiah, shall we go to Ramoth-gilead to battle, or shall I forbear? And he said, Go ye up, and prosper, and they shall be delivered into your hand.
14TSKCOMഅവൻ രാജാവിന്റെ അടുക്കൽ വന്നപ്പോൾ രാജാവു അവനോടു: മീഖായാവേ, ഞങ്ങൾ ഗിലെയാദിലെ രാമോത്തിലേക്കു യുദ്ധത്തിന്നു പോകയോ പോകാതിരിക്കയോ എന്തു വേണ്ടു എന്നു ചോദിച്ചു. അതിന്നു അവൻ: പുറപ്പെടുവിൻ; നിങ്ങൾ കൃതാർത്ഥരാകും; അവർ നിങ്ങളുടെ കയ്യിൽ ഏല്പിക്കപ്പെടും എന്നു പറഞ്ഞു.
14TSKCOMAvan raajaavinre atukkal vannappol raajaavu avanotu: meekhaayaave, njangal gileyaadile raamothilekku yudhathinnu pokayo pokaathirikkayo enthu ventu ennu chodichu. athinnu avan: purappetuvin; ningal krithaartharaakum; avar ningalute kayyil elpikkappetum ennu paranjnju.
14TSKCOMजब वह राजा के पास आया, तब राजा ने उस से पूछा, हे मीकायाह, क्या हम गिलाद के रामोत पर युद्ध करने को चढ़ाई करें अयवा मैं रुका रहूं? उस ने कहा, हां, तुम लोग चढ़ाई करो, और कृतार्य होओ; और वे तुम्हारे हाथ में कर दिए जाएंगे।
15TSKCOMAnd the king said to him, How many times shall I adjure thee that thou say nothing but the truth to me in the name of the LORD?
15TSKCOMരാജാവു അവനോടു: നീ യഹോവയുടെ നാമത്തിൽ സത്യമല്ലാതെ യാതൊന്നും എന്നോടു പറയരുതെന്നു എത്ര പ്രാവശ്യം ഞാൻ നിന്നോടു സത്യംചെയ്തു പറയേണം എന്നു ചോദിച്ചു.
15TSKCOMRaajaavu avanotu: nee yahovayute naamathil sathyamallaathe yaathonnum ennotu parayaruthennu ethra praavashyam njaan ninnotu sathyamcheythu parayenam ennu chodichu.
15TSKCOMराजा ने उस से कहा, मुझे कितनी बार तुझे शपय धराकर चिताना होगा, कि तू यहोवा का स्मरण करके मुझ से सच ही कह।
16TSKCOMThen he said, I did see all Israel scattered upon the mountains, as sheep that have no shepherd: and the LORD said, These have no master; let them return therefore every man to his house in peace.
16TSKCOMഅതിന്നു അവൻ: ഇടയനില്ലാത്ത ആടുകളെപ്പോലെ യിസ്രായേലൊക്കെയും പർവ്വതങ്ങളിൽ ചിതറിയിരിക്കുന്നതു ഞാൻ കണ്ടു; അപ്പോൾ യഹോവ: ഇവർക്കു നാഥനില്ല; ഇവർ ഓരോരുത്തൻ താന്താന്റെ വീട്ടിലേക്കു സമാധാനത്തോടെ മടങ്ങിപ്പോകട്ടെ എന്നു കല്പിച്ചു എന്നു പറഞ്ഞു.
16TSKCOMAthinnu avan: itayanillaatha aatukaleppole yisraayelokkeyum parvvathangalil chithariyirikkunnathu njaan kantu; appol yahova: ivarkku naathanilla; ivar ororuthan thaanthaanre veettilekku samaadhaanathote matangippokatte ennu kalpichu ennu paranjnju.
16TSKCOMमीकायाह ने कहा, मुझे सारा इस्राएल बिना चरवाहे की भेंड़-बकरियोंकी नाई पहाड़ोंपर तितर बितर दिखाई पड़ा, और यहोवा का वचन आया कि वे तो अनाय हैं, इसलिथे हर एक अपके अपके घर कुशल झेम से लौट जाएं।
17TSKCOMAnd the king of Israel said to Jehoshaphat, Did I not tell thee that he would not prophesy good unto me, but evil?
17TSKCOMഅപ്പോൾ യിസ്രായേൽരാജാവു യെഹോശാഫാത്തിനോടു: ഇവൻ എന്നെക്കുറിച്ചു ദോഷമല്ലാതെ ഗുണം പ്രവചിക്കയില്ല എന്നു ഞാൻ നിന്നോടു പറഞ്ഞില്ലയോ എന്നു പറഞ്ഞു.
17TSKCOMAppol yisraayelraajaavu yehoshaaphaathinotu: ivan ennekkurichu doshamallaathe gunam pravachikkayilla ennu njaan ninnotu paranjnjillayo ennu paranjnju.
17TSKCOMतब इस्राएल के राजा ने यहोशापात से कहा, क्या मैं ने तुझ से न कहा या, कि वह मेरे विषय कल्याण की नहीं, हानि ही की नबूवत करेगा?
18TSKCOMAgain he said, Therefore hear the word of the LORD; I saw the LORD sitting upon his throne, and all the host of heaven standing on his right hand and on his left.
18TSKCOMഅതിന്നു അവൻ പറഞ്ഞതു: എന്നാൽ യഹോവയുടെ വചനം കേട്ടുകൊൾവിൻ! യഹോവ തന്റെ സിംഹാസനത്തിൽ ഇരിക്കുന്നതും സ്വർഗ്ഗത്തിലെ സൈന്യമെല്ലാം അവന്റെ വലത്തും ഇടത്തും നില്ക്കുന്നതും ഞാൻ കണ്ടു.
18TSKCOMAthinnu avan paranjnjathu: ennaal yahovayute vachanam kettukolvin! yahova thanre simhaasanathil irikkunnathum svarggathile sainyamellaam avanre valathum itathum nilkkunnathum njaan kantu.
18TSKCOMमीकायाह ने कहा, इस कारण तुम लोग यहोवा का यह वचन सुनो : मुझे सिंहासन पर विराजमान यहोवा और उसके दाहिने बाएं खड़ी हुई स्वर्ग की सारी सेना दिखाई पक्की।
19TSKCOMAnd the LORD said, Who shall entice Ahab king of Israel, that he may go up and fall at Ramoth-gilead? And one spake saying after this manner, and another saying after that manner.
19TSKCOMയിസ്രായേൽരാജാവായ ആഹാബ് ചെന്നു ഗിലെയാദിലെ രാമോത്തിൽ പട്ടുപോകേണ്ടതിന്നു അവനെ ആർ വശീകരിക്കും എന്നു യഹോവ ചോദിച്ചതിന്നു ഒരുത്തൻ ഇങ്ങനെയും ഒരുത്തൻ അങ്ങനെയും പറഞ്ഞു.
19TSKCOMYisraayelraajaavaaya aahaab chennu gileyaadile raamothil pattupokendathinnu avane aar vasheekarikkum ennu yahova chodichathinnu oruthan inganeyum oruthan anganeyum paranjnju.
19TSKCOMतब यहोवा ने पूछा, इस्राएल के राजा अहाब को कौन ऐसा बहकाएगा, कि वह गिलाद के रामोत पर चढ़ाई करके खेत आए, तब किसी ने कुछ और किसी ने कुछ कहा।
20TSKCOMThen there came out a spirit, and stood before the LORD, and said, I will entice him. And the LORD said unto him, Wherewith?
20TSKCOMഎന്നാറെ ഒരു ആത്മാവു മുമ്പോട്ടു വന്നു യഹോവയുടെ സന്നിധിയിൽ നിന്നു: ഞാൻ അവനെ വശീകരിക്കും എന്നു പറഞ്ഞു. യഹോവ അവനോടു: ഏതിനാൽ എന്നു ചോദിച്ചു.
20TSKCOMEnnaare oru aathmaavu mumpottu vannu yahovayute sannidhiyil ninnu: njaan avane vasheekarikkum ennu paranjnju. yahova avanotu: ethinaal ennu chodichu.
20TSKCOMनिदान एक आत्मा पास आकर यहोवा के सम्मुख खड़ी हुई, और कहने लगी, मैं उसको बहकाऊंगी।
21TSKCOMAnd he said, I will go out, and be a lying spirit in the mouth of all his prophets. And the LORD said, Thou shalt entice him, and thou shalt also prevail: go out, and do even so.
21TSKCOMഅതിന്നു അവൻ: ഞാൻ ചെന്നു അവന്റെ സകല പ്രവാചകന്മാരുടെയും വായിൽ ഭോഷ്കിന്റെ ആത്മാവായിരിക്കും എന്നു പറഞ്ഞു. നീ അവനെ വശീകരിക്കും; നിനക്കു സാധിക്കും; നീ ചെന്നു അങ്ങനെ ചെയ്ക എന്നു അവൻ കല്പിച്ചു.
21TSKCOMAthinnu avan: njaan chennu avanre sakala pravaachakanmaaruteyum vaayil bhoshkinre aathmaavaayirikkum ennu paranjnju. nee avane vasheekarikkum; ninakku saadhikkum; nee chennu angane cheyka ennu avan kalpichu.
21TSKCOMयहोवा ने पूछा, किस उपाय से? उस ने कहा, मैं जाकर उसके सब नबियोंमें पैठ के उन से फूठ बुलवाऊंगी। यहोवा ने कहा, तेरा उसको बहकाना सफल होगा, जाकर ऐसा ही कर।
22TSKCOMNow therefore, behold, the LORD hath put a lying spirit in the mouth of these thy prophets, and the LORD hath spoken evil against thee.
22TSKCOMആകയൽ ഇതാ, യഹോവ ഭോഷ്കിന്റെ ആത്മാവിനെ നിന്റെ ഈ പ്രവാചകന്മാരുടെ വായിൽ കൊടുത്തിരിക്കുന്നു; യഹോവ നിന്നെക്കുറിച്ചു അനർത്ഥം കല്പിച്ചുമിരിക്കുന്നു.
22TSKCOMAakayal ithaa, yahova bhoshkinre aathmaavine ninre ee pravaachakanmaarute vaayil kotuthirikkunnu; yahova ninnekkurichu anartham kalpichumirikkunnu.
22TSKCOMइसलिथे तुन अब यहोवा ने तेरे इन नबियोंके मुंह में एक फूठ बोलनेवाली आत्मा पैठाई है, और यहोवा ने तेरे विषय हानि की बात कही है।
23TSKCOMThen Zedekiah the son of Chenaanah came near, and smote Micaiah upon the cheek, and said, Which way went the Spirit of the LORD from me to speak unto thee?
23TSKCOMഅപ്പോൾ കെനയനയുടെ മകനായ സിദെക്കീയാവു അടുത്തുചെന്നു മീഖായാവെ ചെകിട്ടത്തു അടിച്ചു: നിന്നോടു സംസാരിപ്പാൻ യഹോവയുടെ ആത്മാവു എന്നെ വിട്ടു ഏതു വഴിയായി കടന്നുവന്നു എന്നു ചോദിച്ചു.
23TSKCOMAppol kenayanayute makanaaya sidekkeeyaavu atuthuchennu meekhaayaave chekittathu atichu: ninnotu samsaarippaan yahovayute aathmaavu enne vittu ethu vazhiyaayi katannuvannu ennu chodichu.
23TSKCOMतब कनाना के पुत्र सिदकिय्याह ने निकट जा, मीकायाह के गाल पर यप्पड़ मारकर पूछा, यहोवा का आत्मा मुझे छोड़कर तुझ से बातें करने को किधर गया।
24TSKCOMAnd Micaiah said, Behold, thou shalt see on that day when thou shalt go into an inner chamber to hide thyself.
24TSKCOMഅതിന്നു മീഖായാവു: നീ ഒളിക്കേണ്ടതിന്നു അറ തേടിനടക്കുന്ന ദിവസത്തിൽ നീ കാണും എന്നു പറഞ്ഞു.
24TSKCOMAthinnu meekhaayaavu: nee olikkendathinnu ara thetinatakkunna divasathil nee kaanum ennu paranjnju.
24TSKCOMउस ने कहा, जिस दिन तू छिपके के लिथे कोठरी से कोठरी में भागेगा, तब जान लेगा।
25TSKCOMThen the king of Israel said, Take ye Micaiah, and carry him back to Amon the governor of the city, and to Joash the king’s son;
25TSKCOMഅപ്പോൾ യിസ്രായേൽരാജാവു പറഞ്ഞതു: നിങ്ങൾ മീഖായാവെ പിടിച്ചു നഗരാധിപതിയായ ആമോന്റെയും രാജകുമാരനായ യോവാശിന്റെയും അടുക്കൽ കൊണ്ടുചെന്നു:
25TSKCOMAppol yisraayelraajaavu paranjnjathu: ningal meekhaayaave pitichu nagaraadhipathiyaaya aamonreyum raajakumaaranaaya yovaashinreyum atukkal kontuchennu:
25TSKCOMइस पर इस्राएल के राजा ने कहा, कि मीकायाह को नगर के हाकिम आमोन और राजकुमार योआश के पास लौटाकर,
26TSKCOMAnd say, Thus saith the king, Put this fellow in the prison, and feed him with bread of affliction and with water of affliction, until I return in peace.
26TSKCOMഇവനെ കാരാഗൃഹത്തിൽ ആക്കി, ഞാൻ സമാധാനത്തോടെ മടങ്ങിവരുവോളം ഞെരുക്കത്തിന്റെ അപ്പവും ഞെരുക്കത്തിന്റെ വെള്ളവുംകൊണ്ടു പോക്ഷിപ്പിക്കേണ്ടതിന്നു രാജാവു കല്പിച്ചിരിക്കുന്നു എന്നു പറവിൻ.
26TSKCOMIvane kaaraagrihathil aakki, njaan samaadhaanathote matangivaruvolam njerukkathinte appavum njerukkathinte vellavumkontu pokshippikkendathinnu raajaavu kalpichirikkunnu ennu paravin.
26TSKCOMउन से कहो, राजा योंकहता है, कि इसको बन्दीगृह में डालो, और जब तक मैं कुशल से न आऊं, तब तक इसे दु:ख की रोटी और पानी दिया करो।
27TSKCOMAnd Micaiah said, If thou certainly return in peace, then hath not the LORD spoken by me. And he said, Hearken, all ye people.
27TSKCOMഅതിന്നു മീഖായാവു: നീ സമാധാനത്തോടെ മടങ്ങിവരുന്നുണ്ടെങ്കിൽ യഹോവ ഞാൻ മുഖാന്തരം അരുളിച്ചെയ്തിട്ടില്ല എന്നു പറഞ്ഞു. സകലജാതികളുമായുള്ളോരേ, കേട്ടുകൊൾവിൻ എന്നും അവൻ പറഞ്ഞു.
27TSKCOMAthinnu meekhaayaavu: nee samaadhaanathote matangivarunnuntengkil yahova njaan mukhaantharam arulicheythittilla ennu paranjnju. sakalajaathikalumaayullore, kettukolvin ennum avan paranjnju.
27TSKCOMतब मीकायाह ने कहा, यदि तू कभी कुशल से लौटे, तो जान, कि यहोवा ने मेरे द्वारा नहीं कहा। फिर उस ने कहा, हे लोगो, तुम सब के सब सुनं लो।
28TSKCOMSo the king of Israel and Jehoshaphat the king of Judah went up to Ramoth-gilead.
28TSKCOMഅങ്ങനെ യിസ്രായേൽരാജാവും യെഹൂദാരാജാവായ യെഹോശാഫാത്തും ഗിലെയാദിലെ രാമോത്തിലേക്കു പോയി.
28TSKCOMAngane yisraayelraajaavum yehoodaaraajaavaaya yehoshaaphaathum gileyaadile raamothilekku poyi.
28TSKCOMतब इस्राएल के राजा और यहूदा के राजा यहोशापात दोनोंने गिलाद के रामोत पर चढ़ाई की।
29TSKCOMAnd the king of Israel said unto Jehoshaphat, I will disguise myself, and will go to the battle; but put thou on thy robes. So the king of Israel disguised himself; and they went to the battle.
29TSKCOMഎന്നാൽ യിസ്രായേൽരാജാവു യെഹോശാഫാത്തിനോടു: ഞാൻ വേഷംമാറി പടയിൽ കടക്കും; നീയോ രാജവസ്ത്രം ധരിച്ചുകൊൾക എന്നു പറഞ്ഞു. അങ്ങനെ യിസ്രായേൽരാജാവു വേഷംമാറി, അവർ പടയിൽ കടന്നു.
29TSKCOMEnnaal yisraayelraajaavu yehoshaaphaathinotu: njaan veshammaari patayil katakkum; neeyo raajavasthram dharichukolka ennu paranjnju. angane yisraayelraajaavu veshammaari, avar patayil katannu.
29TSKCOMऔर इस्राएल के राजा ने यहोशापात से कहा, मैं तो भेष बदलकर युद्ध में जाऊंगा, परन्तु तू अपके ही वस्त्र पहिने रह। इस्राएल के राजा ने भेष बदला और वे दोनोंयुद्ध में गए।
30TSKCOMNow the king of Syria had commanded the captains of the chariots that were with him, saying, Fight ye not with small or great, save only with the king of Israel.
30TSKCOMഎന്നാൽ അരാംരാജാവു തന്റെ രഥനായകന്മാരോടു: നിങ്ങൾ യിസ്രായേൽരാജാവിനോടു മാത്രമല്ലാതെ ചെറിയവരോടോ വലിയവരോടോ യുദ്ധം ചെയ്യരുതു എന്നു കല്പിച്ചിരുന്നു.
30TSKCOMEnnaal araamraajaavu thanre rathanaayakanmaarotu: ningal yisraayelraajaavinotu maathramallaathe cheriyavaroto valiyavaroto yudham cheyyaruthu ennu kalpichirunnu.
30TSKCOMअराम के राजा ने तो अपके रयोंके प्रधानोंको आज्ञा दी यी, कि न तो छोटे से लड़ो और न बड़े से, केवल इस्राएल के राजा से लड़ो।
31TSKCOMAnd it came to pass, when the captains of the chariots saw Jehoshaphat, that they said, It is the king of Israel. Therefore they compassed about him to fight: but Jehoshaphat cried out, and the LORD helped him; and God moved them to depart from him.
31TSKCOMആകയാൽ രഥനായകന്മാർ യെഹോശാഫാത്തിനെ കണ്ടപ്പോൾ; ഇവൻ തന്നേ യിസ്രായേൽരാജാവു എന്നു പറഞ്ഞു അവനോടു പൊരുതുവാൻ തിരിഞ്ഞു; എന്നാൽ യെഹോശാഫാത്ത് നിലവിളിച്ചു; യഹോവ അവനെ സഹായിച്ചു; അവനെ വിട്ടുപോകുവാൻ ദൈവം അവർക്കു തോന്നിച്ചു.
31TSKCOMAakayaal rathanaayakanmaar yehoshaaphaathine kandappol; ivan thanne yisraayelraajaavu ennu paranjnju avanotu poruthuvaan thirinjnju; ennaal yehoshaaphaath nilavilichu; yahova avane sahaayichu; avane vittupokuvaan daivam avarkku thonnichu.
31TSKCOMसो जब रयोंके प्रधानोंने यहोशापात को देखा, तब कहा इस्राएल का राजा वही है, और वे उसी से लड़ने को मुड़े। इस पर यहोशापात चिल्ला उठा, तब यहोवा ने उसकी सहाथता की। और परमेश्वर ने उनको उसके पास से फिर जाने की प्रेरणा की।
32TSKCOMFor it came to pass, that, when the captains of the chariots perceived that it was not the king of Israel, they turned back again from pursuing him.
32TSKCOMഅവൻ യിസ്രായേൽരാജാവല്ല എന്നു രഥനായകന്മാർ കണ്ടിട്ടു അവർ അവനെ പിന്തുടരാതെ മടങ്ങിപ്പോയി.
32TSKCOMAvan yisraayelraajaavalla ennu rathanaayakanmaar kantittu avar avane pinthutaraathe matangippoyi.
32TSKCOMसो यह देखकर कि वह इस्राएल का राजा नही है, रयोंके प्रधान उसका पीछा छोड़ के लौट गए।
33TSKCOMAnd a certain man drew a bow at a venture, and smote the king of Israel between the joints of the harness: therefore he said to his chariot man, Turn thine hand, that thou mayest carry me out of the host; for I am wounded.
33TSKCOMഎന്നാൽ ഒരുത്തൻ യദൃച്ഛയാ വില്ലു കുലെച്ചു യിസ്രായേൽരാജാവിനെ കവചത്തിന്നും പതക്കത്തിന്നും ഇടെക്കു എയ്തു; അവൻ തന്റെ സാരഥിയോടു: നിന്റെ കൈ തിരിച്ചു എന്നെ പടയിൽനിന്നു കൊണ്ടുപോക; ഞാൻ കഠിനമായി മുറിവേറ്റിരിക്കുന്നു എന്നു പറഞ്ഞു.
33TSKCOMEnnaal oruthan yadrichhayaa villu kulechu yisraayelraajaavine kavachathinnum pathakkathinnum itekku eythu; avan thanre saarathiyotu: ninre kai thirichu enne patayilninnu kontupoka; njaan kathinamaayi muriverririkkunnu ennu paranjnju.
33TSKCOMतब किसी ने अटकल से एक तीर चलाया, और वह इस्राएल के राजा के फिलम और निचले वस्त्र के बीच छेदकर लगा; तब उस ने अपके सारयी से कहा, मैं घायल हुआ, इसलिथे लगाम फेरके मुझे सेना में से बाहर ले चल।
34TSKCOMAnd the battle increased that day: howbeit the king of Israel stayed himself up in his chariot against the Syrians until the even: and about the time of the sun going down he died.
34TSKCOMഅന്നു പട കഠിനമായി തീർന്നതുകൊണ്ടു യിസ്രായേൽരാജാവു സന്ധ്യവരെ അരാമ്യർക്കെതിരെ രഥത്തിൽ നിവിർന്നുനിന്നു; സൂര്യൻ അസ്തമിക്കുന്ന സമയത്തു അവൻ മരിച്ചുപോയി.
34TSKCOMAnnu pata kathinamaayi theernnathukontu yisraayelraajaavu sandhyavare araamyarkkethire rathathil nivirnnuninnu; sooryan asthamikkunna samayathu avan marichupoyi.
34TSKCOMऔर उस दिन युद्ध बढ़ता गया और इस्राएल का राजा अपके रय में अरामियोंके सम्मुख सांफ तक खड़ा रहा, परन्तु सूर्य अस्त होते-होते वह मर गया।