Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd it came to pass after these things, that Naboth the Jezreelite had a vineyard, which was in Jezreel, hard by the palace of Ahab king of Samaria.
1TSKCOMഅതിന്റെ ശേഷം സംഭവിച്ചതു: യിസ്രെയേല്യനായ നാബോത്തിന്നു യിസ്രെയേലിൽ ശമര്യരാജാവായ ആഹാബിന്റെ അരമനയുടെ സമീപത്തു ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു.
1TSKCOMAthinre shesham sambhavichathu: yisreyelyanaaya naabothinnu yisreyelil shamaryaraajaavaaya aahaabinre aramanayute sameepathu oru munthirithottam undaayirunnu.
1TSKCOMनाबोत नाम एक यिज्रेली की एक दाख की बारी शोमरोन के राजा अहाब के राजमन्दिर के पास यिज्रेल में यी।
2TSKCOMAnd Ahab spake unto Naboth, saying, Give me thy vineyard, that I may have it for a garden of herbs, because it is near unto my house: and I will give thee for it a better vineyard than it; or, if it seem good to thee, I will give thee the worth of it in money.
2TSKCOMആഹാബ് നാബോത്തിനോടു: നിന്റെ മുന്തിരിത്തോട്ടം എനിക്കു ചീരത്തോട്ടം ആക്കുവാൻ തരേണം; അതു എന്റെ അരമനെക്കു സമീപമല്ലോ. അതിന്നു പകരം ഞാൻ അതിനെക്കാൾ വിശേഷമായോരു മുന്തിരിത്തോട്ടം നിനക്കു തരാം; അല്ല, നിനക്കു സമ്മതമെങ്കിൽ ഞാൻ അതിന്റെ വില നിനക്കു പണമായിട്ടു തരാം എന്നു പറഞ്ഞു.
2TSKCOMAahaab naabothinotu: ninre munthirithottam enikku cheerathottam aakkuvaan tharenam; athu enre aramanekku sameepamallo. athinnu pakaram njaan athinekkaal visheshamaayoru munthirithottam ninakku tharaam; alla, ninakku sammathamengkil njaan athinre vila ninakku panamaayittu tharaam ennu paranjnju.
2TSKCOMइन बातोंके बाद अीाब ने नाबोत से कहा, तेरी दाख की बारी मेरे घर के पास है, तू उसे मुझे दे कि मैं उस में साग पात की बारी लगाऊं; और मैं उसके बदले तुझे उस से अच्छी एक बाटिका दूंगा, नहीं तो तेरी इच्छा हो तो मैं तुझे उसका मूल्य दे दूंगा।
3TSKCOMAnd Naboth said to Ahab, The LORD forbid it me, that I should give the inheritance of my fathers unto thee.
3TSKCOMനാബോത്ത് ആഹാബിനോടു: ഞാൻ എന്റെ പിതാക്കന്മാരുടെ അവകാശം നിനക്കു തരുവാൻ യഹോവ സംഗതിവരുത്തരുതേ എന്നു പറഞ്ഞു.
3TSKCOMNaaboth aahaabinotu: njaan enre pithaakkanmaarute avakaasham ninakku tharuvaan yahova samgathivarutharuthe ennu paranjnju.
3TSKCOMनाबोत ने यहाब से कहा, यहोवा न करे कि मैं अपके पुरखाओं का निज भाग तुझे दूं !
4TSKCOMAnd Ahab came into his house heavy and displeased because of the word which Naboth the Jezreelite had spoken to him: for he had said, I will not give thee the inheritance of my fathers. And he laid him down upon his bed, and turned away his face, and would eat no bread.
4TSKCOMയിസ്രെയേല്യനായ നാബോത്ത്: എന്റെ പിതാക്കന്മാരുടെ അവകാശം ഞാൻ നിനക്കു തരികയില്ല എന്നു തന്നോടു പറഞ്ഞ വാക്കുനിമിത്തം ആഹാബ് വ്യസനവും നീരസവും പൂണ്ടു തന്റെ അരമനയിലേക്കു ചെന്നു; ഭക്ഷണം ഒന്നും കഴിക്കാതെ കട്ടിലിന്മേൽ മുഖം തിരിച്ചു കിടന്നു.
4TSKCOMYisreyelyanaaya naaboth: enre pithaakkanmaarute avakaasham njaan ninakku tharikayilla ennu thannotu paranjnja vaakkunimitham aahaab vyasanavum neerasavum poontu thanre aramanayilekku chennu; bhakshanam onnum kazhikkaathe kattilinmel mukham thirichu kitannu.
4TSKCOMयिज्रेली नाबोत के इस वचन के कारण कि मैं तुझे अपके पुरखाओं का निज भाग न दूंगा, अहाब उदास और अप्रसन्न होकर अपके घर गया, और बिछौने पर लेट गया और मुंह फेर लिया, और कुछ भेजन न किया।
5TSKCOMBut Jezebel his wife came to him, and said unto him, Why is thy spirit so sad, that thou eatest no bread?
5TSKCOMഅപ്പോൾ അവന്റെ ഭാര്യ ഈസേബെൽ അവന്റെ അടുക്കൽ വന്നു: ഭക്ഷണം ഒന്നും കഴിക്കാതെ ഇത്ര വ്യസനിച്ചിരിക്കുന്നതു എന്തു എന്നു അവനോടു ചോദിച്ചു.
5TSKCOMAppol avanre bhaarya eesebel avanre atukkal vannu: bhakshanam onnum kazhikkaathe ithra vyasanichirikkunnathu enthu ennu avanotu chodichu.
5TSKCOMतब उसकी पत्नी हेज़ेबेल ने उसके पास आकर पूछा, तेरा मन क्योंऐसा उदास है कि तू कुछ भोजन नहीं करता?
6TSKCOMAnd he said unto her, Because I spake unto Naboth the Jezreelite, and said unto him, Give me thy vineyard for money; or else, if it please thee, I will give thee another vineyard for it: and he answered, I will not give thee my vineyard.
6TSKCOMഅവൻ അവളോടു: ഞാൻ യിസ്രെയേല്യനായ നാബോത്തിനോടു: നിന്റെ മുന്തിരിത്തോട്ടം എനിക്കു വിലെക്കു തരേണം; അല്ല, നിനക്കു സമ്മതമെങ്കിൽ അതിന്നു പകരം വേറെ മുന്തിരത്തോട്ടം ഞാൻ നിനക്കു തരാമെന്നു പറഞ്ഞു; എന്നാൽ അവൻ: ഞാൻ എന്റെ മുന്തിരിത്തോട്ടം നിനക്കു തരികയില്ല എന്നു പറഞ്ഞതുകൊണ്ടത്രേ എന്നു പറഞ്ഞു.
6TSKCOMAvan avalotu: njaan yisreyelyanaaya naabothinotu: ninre munthirithottam enikku vilekku tharenam; alla, ninakku sammathamengkil athinnu pakaram vere munthirathottam njaan ninakku tharaamennu paranjnju; ennaal avan: njaan enre munthirithottam ninakku tharikayilla ennu paranjnjathukondathre ennu paranjnju.
6TSKCOMउस ने कहा, कारण यह है, कि मैं ने यिज्रेली नाबोत से कहा कि रुपया लेकर मुझे अपक्की दाख की बारी दे, नहीं तो यदि नू चाहे तो मैं उसकी सन्ती दूसरी दाख की बारी दूंगा; और उसने कहा, मैं अपक्की दाख की बारी तुझे न दूंगा।
7TSKCOMAnd Jezebel his wife said unto him, Dost thou now govern the kingdom of Israel? arise, and eat bread, and let thine heart be merry: I will give thee the vineyard of Naboth the Jezreelite.
7TSKCOMഅവന്റെ ഭാര്യ ഈസേബെൽ അവനോടു: നീ ഇന്നു യിസ്രായേലിൽ രാജ്യഭാരം വഹിക്കുന്നുവോ? എഴുന്നേറ്റു ഭക്ഷണം കഴിക്ക; നിന്റെ മനസ്സു തെളിയട്ടെ; യിസ്രെയേല്യനായ നാബോത്തിന്റെ മുന്തിരിത്തോട്ടം ഞാൻ നിനക്കു തരും എന്നു പറഞ്ഞു.
7TSKCOMAvanre bhaarya eesebel avanotu: nee innu yisraayelil raajyabhaaram vahikkunnuvo? ezhunnerru bhakshanam kazhikka; ninre manassu theliyatte; yisreyelyanaaya naabothinte munthirithottam njaan ninakku tharum ennu paranjnju.
7TSKCOMउसकी पत्नी हेज़ेबेल ने उस से कहा, क्या तू इस्राएल पर राज्य करता है कि नहीं? उठकर भोजन कर; और तेरा मन आनन्दित हो; यिज्रेली नाबोत की दाख की बारी मैं तुझे दिलवा दूंगी।
8TSKCOMSo she wrote letters in Ahab’s name, and sealed them with his seal, and sent the letters unto the elders and to the nobles that were in his city, dwelling with Naboth.
8TSKCOMഅങ്ങനെ അവൾ ആഹാബിന്റെ പേർവെച്ചു എഴുത്തു എഴുതി അവന്റെ മുദ്രകൊണ്ടു മുദ്രയിട്ടു; എഴുത്തു നാബോത്തിന്റെ പട്ടണത്തിൽ പാർക്കുന്ന മൂപ്പന്മാർക്കും പ്രധാനികൾക്കും അയച്ചു.
8TSKCOMAngane aval aahaabinre pervechu ezhuthu ezhuthi avanre mudrakontu mudrayittu; ezhuthu naabothinte pattanathil paarkkunna mooppanmaarkkum pradhaanikalkkum ayachu.
8TSKCOMतब उस ने अहाब के नाम से चिट्ठी लिखकर उसकी अंगूठी की छाप लगाकर, उन पुरनियोंऔर रईसोंके पास भेज दी जो उसी नगर में नाबोत के पड़ोस में रहते थे।
9TSKCOMAnd she wrote in the letters, saying, Proclaim a fast, and set Naboth on high among the people:
9TSKCOMഎഴുത്തിൽ അവൾ എഴുതിയിരുന്നതെന്തെന്നാൽ: നിങ്ങൾ ഒരു ഉപവാസം പ്രസിദ്ധമാക്കി നാബോത്തിനെ ജനത്തിന്റെ ഇടയിൽ പ്രധാനസ്ഥലം കൊടുത്തു ഇരുത്തുവിൻ.
9TSKCOMEzhuthil aval ezhuthiyirunnathenthennaal: ningal oru upavaasam prasidhamaakki naabothine janathinte itayil pradhaanasthalam kotuthu iruthuvin.
9TSKCOMउस चिट्ठी में उस ने योंलिखा, कि उपवास का प्रचार करो, और नाबोत को लोगोंके साम्हने ऊंचे स्यान पर बैठाना।
10TSKCOMAnd set two men, sons of Belial, before him, to bear witness against him, saying, Thou didst blaspheme God and the king. And then carry him out, and stone him, that he may die.
10TSKCOMനീചന്മാരായ രണ്ടാളുകളെ അവന്നെതിരെ നിർത്തി: അവൻ ദൈവത്തെയും രാജാവിനെയും ദുഷിച്ചു എന്നു അവന്നു വിരോധമായി സാക്ഷ്യം പറയിപ്പിൻ; പിന്നെ നിങ്ങൾ അവനെ പുറത്തു കൊണ്ടുചെന്നു കല്ലെറിഞ്ഞുകൊല്ലേണം.
10TSKCOMNeechanmaaraaya randaalukale avannethire nirthi: avan daivatheyum raajaavineyum dushichu ennu avannu virodhamaayi saakshyam parayippin; pinne ningal avane purathu kontuchennu kallerinjnjukollenam.
10TSKCOMतब दो नीच जनोंको उसके साम्हने बैठाना जो साझी देकर उस से कहें, तू ने परमेश्वर और राजा दोनोंकी निन्दा की। नब नुम लोग उसे बाहर ले जाकर उसको पत्यरवाह करना, कि वह मर जाए।
11TSKCOMAnd the men of his city, even the elders and the nobles who were the inhabitants in his city, did as Jezebel had sent unto them, and as it was written in the letters which she had sent unto them.
11TSKCOMഅവന്റെ പട്ടണത്തിൽ പാർക്കുന്ന മൂപ്പന്മാരും പ്രധാനികളുമായ പൌരന്മാർ ഈസേബെൽ പറഞ്ഞയച്ചതു പോലെയും അവൾ കൊടുത്തയച്ച എഴുത്തിൽ എഴുതിയിരുന്നതുപോലെയും ചെയ്തു.
11TSKCOMAvanre pattanathil paarkkunna mooppanmaarum pradhaanikalumaaya pauranmaar eesebel paranjnjayachathu poleyum aval kotuthayacha ezhuthil ezhuthiyirunnathupoleyum cheythu.
11TSKCOMहेज़ेबेल की चिट्ठी में की आज्ञा के अनुसार नगर में रहनेवाले पुरनियोंऔर रईसोंने उपवास का प्रचार किया,
12TSKCOMThey proclaimed a fast, and set Naboth on high among the people.
12TSKCOMഅവർ ഉപവാസം പ്രസിദ്ധംചെയ്തു, നാബോത്തിനെ ജനത്തിന്റെ ഇടയിൽ പ്രധാനസ്ഥലത്തിരുത്തി.
12TSKCOMAvar upavaasam prasidhamcheythu, naabothine janathinte itayil pradhaanasthalathiruthi.
12TSKCOMऔर नाबोत को लोगोंके साम्हने ऊंचे स्यान पर बैठाया।
13TSKCOMAnd there came in two men, children of Belial, and sat before him: and the men of Belial witnessed against him, even against Naboth, in the presence of the people, saying, Naboth did blaspheme God and the king. Then they carried him forth out of the city, and stoned him with stones, that he died.
13TSKCOMനീചന്മാരായ രണ്ടു ആളുകൾ വന്നു അവന്റെ നേരെ ഇരുന്നു; നാബോത്ത് ദൈവത്തേയും രാജാവിനെയും ദുഷിച്ചു എന്നു ആ നീചന്മാർ ജനത്തിന്റെ മുമ്പിൽ അവന്നു വിരോധമായി, നാബോത്തിന്നു വിരോധമായി തന്നേ, സാക്ഷ്യം പറഞ്ഞു. അവർ അവനെ പട്ടണത്തിന്നു പുറത്തു കൊണ്ടു പോയി കല്ലെറിഞ്ഞു കൊന്നുകളഞ്ഞു.
13TSKCOMNeechanmaaraaya rantu aalukal vannu avanre nere irunnu; naaboth daivatheyum raajaavineyum dushichu ennu aa neechanmaar janathinte mumpil avannu virodhamaayi, naabothinnu virodhamaayi thanne, saakshyam paranjnju. avar avane pattanathinnu purathu kontu poyi kallerinjnju konnukalanjnju.
13TSKCOMतब दो नीच जन आकर उसके सम्मुख बैठ गए; और उन नीच जनोंने लोगोंलोगोंके साम्हने नाबोत के विम्द्ध यह साझी दी, कि नाबोत ने परमेश्वर और राजा दोनोंकी निन्दा की। इस पर उन्होंने उसे नगर से बाहर ले जाकर उसको पत्यरवाह किया, और वह मर गया।
14TSKCOMThen they sent to Jezebel, saying, Naboth is stoned, and is dead.
14TSKCOMനാബോത്ത് കല്ലേറുകൊണ്ടു മരിച്ചു എന്നു അവർ ഈസേബെലിന്നു വർത്തമാനം പറഞ്ഞയച്ചു.
14TSKCOMNaaboth kallerukontu marichu ennu avar eesebelinnu varthamaanam paranjnjayachu.
14TSKCOMतब उन्होंने हेज़ेबेल के पास यह कहला भेजा कि नाबोत पत्यरवाह करके मार डाला गया है।
15TSKCOMAnd it came to pass, when Jezebel heard that Naboth was stoned, and was dead, that Jezebel said to Ahab, Arise, take possession of the vineyard of Naboth the Jezreelite, which he refused to give thee for money: for Naboth is not alive, but dead.
15TSKCOMനാബോത്ത് കല്ലേറുകൊണ്ടു മരിച്ചു എന്നു ഈസേബെൽ കേട്ടപ്പോൾ അവൾ ആഹാബിനോടു: നീ എഴുന്നേറ്റു നിനക്കു വിലെക്കു തരുവാൻ മനസ്സില്ലാത്ത യിസ്രെയേല്യനായ നാബോത്തിന്റെ മുന്തിരിത്തോട്ടം കൈവശമാക്കിക്കൊൾക; നാബോത്ത് ജീവനോടെയില്ല; മരിച്ചുപോയി എന്നു പറഞ്ഞു.
15TSKCOMNaaboth kallerukontu marichu ennu eesebel kettappol aval aahaabinotu: nee ezhunnerru ninakku vilekku tharuvaan manassillaatha yisreyelyanaaya naabothinte munthirithottam kaivashamaakkikkolka; naaboth jeevanoteyilla; marichupoyi ennu paranjnju.
15TSKCOMयह सुनते ही कि नाबोत पत्यरवाह करके मारडाला गया है, हेज़ेबेल ने अहाब से कहा, उठकर यिज्रेली नाबोत की दाख की बारी को जिसे उस ने तुझे रुपया लेकर देने से भी इनकार किया या अपके अधिक्कारने में ले, क्योंकि नाबोत जीवित नहीं परन्तु वह मर गया है।
16TSKCOMAnd it came to pass, when Ahab heard that Naboth was dead, that Ahab rose up to go down to the vineyard of Naboth the Jezreelite, to take possession of it.
16TSKCOMനാബോത്ത് മരിച്ചു എന്നു കേട്ടപ്പോൾ ആഹാബ് എഴുന്നേറ്റു യിസ്രെയേല്യനായ നാബോത്തിന്റെ മുന്തിരിത്തോട്ടം കൈവശമാക്കുവാൻ അവിടേക്കു പോയി.
16TSKCOMNaaboth marichu ennu kettappol aahaab ezhunnerru yisreyelyanaaya naabothinte munthirithottam kaivashamaakkuvaan avitekku poyi.
16TSKCOMयिज्रेली नाबोत की मृत्यु का समाचार पाते ही अहाब उसकी दाख की बारी अपके अधिक्कारने में लेने के लिथे वहां जाने को उठ खड़ा हुआ।
17TSKCOMAnd the word of the LORD came to Elijah the Tishbite, saying,
17TSKCOMഎന്നാൽ യഹോവയുടെ അരുളപ്പാടു തിശ്ബ്യനായ ഏലീയാവിന്നുണ്ടായതെന്തെന്നാൽ:
17TSKCOMEnnaal yahovayute arulappaatu thishbyanaaya eleeyaavinnundaayathenthennaal:
17TSKCOMतब यहोवा का यह वचन निशबी एलिय्यह के पास पहुंचा, कि चल,
18TSKCOMArise, go down to meet Ahab king of Israel, which is in Samaria: behold, he is in the vineyard of Naboth, whither he is gone down to possess it.
18TSKCOMനീ എഴുന്നേറ്റു ശമര്യയിലെ യിസ്രായേൽരാജാവായ ആഹാബിനെ എതിരേല്പാൻ ചെല്ലുക; ഇതാ, അവൻ നാബോത്തിന്റെ മുന്തിരിത്തോട്ടം കൈവശമാക്കുവാൻ അവിടേക്കു പോയിരിക്കുന്നു.
18TSKCOMNee ezhunnerru shamaryayile yisraayelraajaavaaya aahaabine ethirelpaan chelluka; ithaa, avan naabothinte munthirithottam kaivashamaakkuvaan avitekku poyirikkunnu.
18TSKCOMशोमरोन में रहनेवाले इस्राएल के राजा अहाब से मिलने को जा; वह तो नाबोत की दाख की बारी में है, उसे अपके अधिक्कारने में लेने को वह वहां गया है।
19TSKCOMAnd thou shalt speak unto him, saying, Thus saith the LORD, Hast thou killed, and also taken possession? And thou shalt speak unto him, saying, Thus saith the LORD, In the place where dogs licked the blood of Naboth shall dogs lick thy blood, even thine.
19TSKCOMനീ അവനോടു: നീ കൊലചെയ്കയും കൈവശമാക്കുകയും ചെയ്തുവോ എന്നു യഹോവ ചോദിക്കന്നു. നായ്ക്കൾ നാബോത്തിന്റെ രക്തം നക്കിയ സ്ഥലത്തു വെച്ചു തന്നേ നിന്റെ രക്തവും നക്കിക്കളയും എന്നു യഹോവ കല്പിക്കുന്നു എന്നു നീ അവനോടു പറക.
19TSKCOMNee avanotu: nee kolacheykayum kaivashamaakkukayum cheythuvo ennu yahova chodikkannu. naaykkal naabothinte raktham nakkiya sthalathu vechu thanne ninre rakthavum nakkikkalayum ennu yahova kalpikkunnu ennu nee avanotu paraka.
19TSKCOMऔर उस से यह कहना, कि यहोवा योंकहता है, कि क्या तू ने घात किया, और अधिक्कारनेी भी बन बैटा? फिर तू उस से यह भी कहना, कि यहोवा योंकहता है, कि जिस स्यान पर कुत्तोंने नाबोत का लोहू चाटा, उसी स्यान पर कुत्ते तेरा भी लोहू चाटेंगे।
20TSKCOMAnd Ahab said to Elijah, Hast thou found me, O mine enemy? And he answered, I have found thee: because thou hast sold thyself to work evil in the sight of the LORD.
20TSKCOMആഹാബ് ഏലീയാവോടു: എന്റെ ശത്രുവേ, നീ എന്നെ കണ്ടെത്തിയോ എന്നു പറഞ്ഞു. അതിന്നു അവൻ പറഞ്ഞതെന്തെന്നാൽ: അതേ, ഞാൻ കണ്ടെത്തി. യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്‍വാൻ നീ നിന്നെ വിറ്റുകളഞ്ഞതുകൊണ്ടു
20TSKCOMAahaab eleeyaavotu: enre shathruve, nee enne kantethiyo ennu paranjnju. athinnu avan paranjnjathenthennaal: athe, njaan kantethi. yahovekku anishtamaayullathu chey‍vaan nee ninne virrukalanjnjathukontu
20TSKCOMएलिय्याह को देखकर अहाब ने कहा, हे मेरे शत्रु ! क्या तू ने मेरा पता लगाया है? उस ने कहा हां, लगाया तो है; और इसका कारण यह है, कि जो यहोवा की दृष्टि में बुरा है, उसे करने के लिथे तू ने अपके को बेच डाला है।
21TSKCOMBehold, I will bring evil upon thee, and will take away thy posterity, and will cut off from Ahab him that pisseth against the wall, and him that is shut up and left in Israel,
21TSKCOMഞാൻ നിന്റെ മേൽ അനർത്ഥം വരുത്തും; നിന്നെ അശേഷം നിർമ്മൂലമാക്കി യിസ്രായേലിൽ ആഹാബിന്നുള്ള സ്വതന്ത്രനും അസ്വതന്ത്രനുമായ പുരുഷപ്രജയെ ഒക്കെയും ഞാൻ നിഗ്രഹിച്ചുകളയും.
21TSKCOMNjaan ninre mel anartham varuthum; ninne ashesham nirmmoolamaakki yisraayelil aahaabinnulla svathanthranum asvathanthranumaaya purushaprajaye okkeyum njaan nigrahichukalayum.
21TSKCOMमैं तुझ पर ऐसी विपत्ति डालूंगा, कि तुझे पूरी रीति से मिटा डालूंगा; और अहाब के घर के एक एक लड़के को उौर क्या बन्धुए, क्या स्वाधीन इस्राएल में हर एक रहनेवाले को भी नाश कर डालूंगा।
22TSKCOMAnd will make thine house like the house of Jeroboam the son of Nebat, and like the house of Baasha the son of Ahijah, for the provocation wherewith thou hast provoked me to anger, and made Israel to sin.
22TSKCOMനീ എന്നെ കോപിപ്പിക്കയും യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിക്കയും ചെയ്തതുകൊണ്ടു ഞാൻ നിന്റെ ഗൃഹത്തെ നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ ഗൃഹത്തെപ്പോലെയും അഹീയാവിന്റെ മകനായ ബയെശയുടെ ഗൃഹത്തെപ്പോലെയും ആക്കും.
22TSKCOMNee enne kopippikkayum yisraayelinekkontu paapam cheyyikkayum cheythathukontu njaan ninre grihathe nebaathinte makanaaya yorobeyaaminre grihatheppoleyum aheeyaavinre makanaaya bayeshayute grihatheppoleyum aakkum.
22TSKCOMऔर मैं तेरा घराना नबात के पुत्र यारोबाम, और अहिय्याह के पुत्र बाशा का सा कर दूंगा; इसलिथे कि तू ने मुझे क्रोधित किया है, और इस्राएल से पाप करवाया है।
23TSKCOMAnd of Jezebel also spake the LORD, saying, The dogs shall eat Jezebel by the wall of Jezreel.
23TSKCOMഈസേബെലിനെക്കുറിച്ചു യഹോവ അരുളിച്ചെയ്തതു: നായ്ക്കൾ ഈസേബെലിനെ യിസ്രെയേലിന്റെ മതിലരികെവെച്ചു തിന്നുകളയും.
23TSKCOMEesebelinekkurichu yahova arulicheythathu: naaykkal eesebeline yisreyelinre mathilarikevechu thinnukalayum.
23TSKCOMऔर हेज़ेबेल के विषय में यहोवा यह कहता है, कि यिज्रेल के किले के पास कुत्ते हेज़ेबेल को खा डालेंगे।
24TSKCOMHim that dieth of Ahab in the city the dogs shall eat; and him that dieth in the field shall the fowls of the air eat.
24TSKCOMആഹാബിന്റെ സന്തതിയിൽ പട്ടണത്തിൽ വെച്ചു മരിക്കുന്നവനെ നായ്ക്കൾ തിന്നും; വയലിൽവെച്ചു മരിക്കുന്നവനെ ആകാശത്തിലെ പക്ഷികൾ തിന്നും.
24TSKCOMAahaabinre santhathiyil pattanathil vechu marikkunnavane naaykkal thinnum; vayalilvechu marikkunnavane aakaashathile pakshikal thinnum.
24TSKCOMअहाब का जो काई नगर में मर जाएगा उसको कुत्ते खा लेंगे; उौर जो कोई मैदान में मर जाएगा उसको आकाश के पक्की खा जाएंगे।
25TSKCOMBut there was none like unto Ahab, which did sell himself to work wickedness in the sight of the LORD, whom Jezebel his wife stirred up.
25TSKCOMഎന്നാൽ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്‍വാൻ തന്നെത്താൻ വിറ്റുകളഞ്ഞ ആഹാബിനെപ്പോലെ ആരും ഉണ്ടായിട്ടില്ല; അവന്റെ ഭാര്യ ഈസേബെൽ അവനെ അതിന്നായി ഉത്സാഹിപ്പിച്ചിരുന്നു.
25TSKCOMEnnaal yahovekku anishtamaayullathu chey‍vaan thannethaan virrukalanjnja aahaabineppole aarum undaayittilla; avanre bhaarya eesebel avane athinnaayi uthsaahippichirunnu.
25TSKCOMसचमुच अहाब के तुल्य और कोई न या जिसने अपक्की पत्नी हेज़ेबेल के उसकाने पर वह काम करने को जो यहोवा की दृष्टि में बुरा है, अपके को बेच डाला या।
26TSKCOMAnd he did very abominably in following idols, according to all things as did the Amorites, whom the LORD cast out before the children of Israel.
26TSKCOMയഹോവ യിസ്രായേൽമക്കളുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞ അമോര്യർ ചെയ്തതുപോലെയൊക്കെയും അവൻ വിഗ്രഹങ്ങളെ ചെന്നു സേവിച്ചു മഹാമ്ലേച്ഛത പ്രവർത്തിച്ചു.
26TSKCOMYahova yisraayelmakkalute mumpilninnu neekkikkalanjnja amoryar cheythathupoleyokkeyum avan vigrahangale chennu sevichu mahaamlechhatha pravarthichu.
26TSKCOMवह तो उन एमोरियोंकी नाई जिनको यहोवा ने इस्राएलियोंके साम्हने से देश से निकाला या बहुत ही घिनौने काम करता या, अर्यात्‌ मूरतोंकी उपासना करने लगा या।
27TSKCOMAnd it came to pass, when Ahab heard those words, that he rent his clothes, and put sackcloth upon his flesh, and fasted, and lay in sackcloth, and went softly.
27TSKCOMആഹാബ് ആ വാക്കു കേട്ടപ്പോൾ വസ്ത്രം കീറി, തന്റെ ദേഹം പറ്റെ രട്ടുടുത്തുകൊണ്ടു ഉപവസിച്ചു, രട്ടിൽ തന്നേ കിടക്കുകയും സാവധാനമായി നടക്കയും ചെയ്തു.
27TSKCOMAahaab aa vaakku kettappol vasthram keeri, thanre deham parre rattututhukontu upavasichu, rattil thanne kitakkukayum saavadhaanamaayi natakkayum cheythu.
27TSKCOMएलिय्याह के थे वचन सुनकर अहाब ने अपके वस्त्र फाड़े, और अपक्की देह पर टाट लपेटकर उपवास करने और टाट ही ओढ़े पड़ा रहने लगा, और दबे पांवोंचलने लगा।
28TSKCOMAnd the word of the LORD came to Elijah the Tishbite, saying,
28TSKCOMഅപ്പോൾ യഹോവയുടെ അരുളപ്പാടു തിശ്ബ്യനായ ഏലീയാവിന്നു ഉണ്ടായി:
28TSKCOMAppol yahovayute arulappaatu thishbyanaaya eleeyaavinnu undaayi:
28TSKCOMऔर यहोवा का यह वचन तिशबी एलिय्याह के पास पहुंचा,
29TSKCOMSeest thou how Ahab humbleth himself before me? because he humbleth himself before me, I will not bring the evil in his days: but in his son’s days will I bring the evil upon his house.
29TSKCOMആഹാബ് എന്റെ മുമ്പാകെ തന്നെത്താൻ താഴ്ത്തിയതു കണ്ടുവോ? അവൻ എന്റെ മുമ്പാകെ തന്നെത്താൻ താഴ്ത്തിയതുകൊണ്ടു ഞാൻ അവന്റെ ജീവകാലത്തു അനർത്ഥം വരുത്താതെ അവന്റെ മകന്റെ കാലത്തു അവന്റെ ഗൃഹത്തിന്നു അനർത്ഥം വരുത്തും എന്നു കല്പിച്ചു.
29TSKCOMAahaab enre mumpaake thannethaan thaazhthiyathu kantuvo? avan enre mumpaake thannethaan thaazhthiyathukontu njaan avanre jeevakaalathu anartham varuthaathe avanre makanre kaalathu avanre grihathinnu anartham varuthum ennu kalpichu.
29TSKCOMकि क्या तू ने देखा है कि अहाब मेरे साम्हने नम्र बन गया है? इस कारण कि वह मेरे साम्हने नम्र बन गया है मैं वह विपत्ति उसके जीते जी उस पर न डालूंगा परन्तू उसके पुत्र के दिनोंमें मैं उसके घराने पर वह पिपत्ति भेजूंगा।