Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMNow when Jacob saw that there was corn in Egypt, Jacob said unto his sons, Why do ye look one upon another?
1TSKCOMമിസ്രയീമിൽ ധാന്യം ഉണ്ടെന്നു യാക്കോബ് അറിഞ്ഞപ്പോൾ തന്റെ പുത്രന്മാരോടു: നിങ്ങൾ തമ്മിൽ തമ്മിൽ നോക്കിനില്ക്കുന്നതു എന്തു?
1TSKCOMMisrayeemil dhaanyam untennu yaakkob arinjnjappol thanre puthranmaarotu: ningal thammil thammil nokkinilkkunnathu enthu?
1TSKCOMजब याकूब ने सुना कि मिस्र में अन्न है, तब उस ने अपके पुत्रोंसे कहा, तुम एक दूसरे का मुंह क्योंदेख रहे हो।
2TSKCOMAnd he said, Behold, I have heard that there is corn in Egypt: get you down thither, and buy for us from thence; that we may live, and not die.
2TSKCOMമിസ്രയീമിൽ ധാന്യം ഉണ്ടെന്നു ഞാൻ കേട്ടിരിക്കുന്നു; നാം മരിക്കാതെ ജീവിച്ചിരിക്കേണ്ടതിന്നു അവിടെ ചെന്നു അവിടെ നിന്നു നമുക്കു ധാന്യം കൊള്ളുവിൻ എന്നു പറഞ്ഞു.
2TSKCOMMisrayeemil dhaanyam untennu njaan kettirikkunnu; naam marikkaathe jeevichirikkendathinnu avite chennu avite ninnu namukku dhaanyam kolluvin ennu paranjnju.
2TSKCOMफिर उस ने कहा, मैं ने सुना है कि मिस्र में अन्न है; इसलिथे तुम लोग वहां जाकर हमारे लिथे अन्न मोल ले आओ, जिस से हम न मरें, वरन जीवित रहें।
3TSKCOMAnd Joseph’s ten brethren went down to buy corn in Egypt.
3TSKCOMയോസേഫിന്റെ സഹോദരന്മാർ പത്തുപേർ മിസ്രയീമിൽ ധാന്യം കൊള്ളുവാൻ പോയി.
3TSKCOMYosephinre sahodaranmaar pathuper misrayeemil dhaanyam kolluvaan poyi.
3TSKCOMसो यूसुफ के दस भाई अन्न मोल लेने के लिथे मिस्र को गए।
4TSKCOMBut Benjamin, Joseph’s brother, Jacob sent not with his brethren; for he said, Lest peradventure mischief befall him.
4TSKCOMഎന്നാൽ യോസേഫിന്റെ അനുജനായ ബെന്യാമീന്നു പക്ഷേ വല്ല ആപത്തും ഭവിക്കും എന്നുവെച്ചു യാക്കോബ് അവനെ സഹോദരന്മാരോടുകൂടെ അയച്ചില്ല.
4TSKCOMEnnaal yosephinre anujanaaya benyaameennu pakshe valla aapathum bhavikkum ennuvechu yaakkob avane sahodaranmaarotukoote ayachilla.
4TSKCOMपर यूसुफ के भाई बिन्यामीन को याकूब ने यह सोचकर भाइयोंके साय न भेजा, कि कहीं ऐसा न हो कि उस पर कोई विपत्ति आ पके।
5TSKCOMAnd the sons of Israel came to buy corn among those that came: for the famine was in the land of Canaan.
5TSKCOMഅങ്ങനെ ധാന്യം കൊള്ളുവാൻ വന്നവരുടെ ഇടയിൽ യിസ്രായേലിന്റെ പുത്രന്മാരും വന്നു; കനാൻദേശത്തും ക്ഷാമം ഉണ്ടായിരുന്നുവല്ലോ.
5TSKCOMAngane dhaanyam kolluvaan vannavarute itayil yisraayelinre puthranmaarum vannu; kanaandeshathum kshaamam undaayirunnuvallo.
5TSKCOMसो जो लोग अन्न मोल लेने आए उनके साय इस्राएल के पुत्र भी आए; क्योंकि कनान देश में भी भारी अकाल या।
6TSKCOMAnd Joseph was the governor over the land, and he it was that sold to all the people of the land: and Joseph’s brethren came, and bowed down themselves before him with their faces to the earth.
6TSKCOMയോസേഫ് ദേശത്തിന്നു അധിപതിയായിരുന്നു; അവൻ തന്നേ ആയിരുന്നു ദേശത്തിലെ സകല ജനങ്ങൾക്കും ധാന്യം വിറ്റതു; യോസേഫിന്റെ സഹോദരന്മാരും വന്നു അവനെ സാഷ്ടാംഗം നമസ്കരിച്ചു.
6TSKCOMYoseph deshathinnu adhipathiyaayirunnu; avan thanne aayirunnu deshathile sakala janangalkkum dhaanyam virrathu; yosephinre sahodaranmaarum vannu avane saashtaamgam namaskarichu.
6TSKCOMयूसुफ तो मिस्र देश का अधिक्कारनेी या, और उस देश के सब लोगोंके हाथ वही अन्न बेचता या; इसलिथे जब यूसुफ के भाई आए तब भूमि पर मुंह के बल गिरके दण्डवत्‌ किया।
7TSKCOMAnd Joseph saw his brethren, and he knew them, but made himself strange unto them, and spake roughly unto them; and he said unto them, Whence come ye? And they said, From the land of Canaan to buy food.
7TSKCOMയോസഫ് തന്റെ സഹോദരന്മാരെ കണ്ടാറെ അവരെ അറിഞ്ഞു എങ്കിലും അറിയാത്ത ഭാവം നടിച്ചു അവരോടു കഠിനമായി സംസാരിച്ചു: നിങ്ങൾ എവിടെ നിന്നു വരുന്നു എന്നു അവരോടു ചോദിച്ചതിന്നു: ആഹാരം കൊള്ളുവാൻ കനാൻദേശത്തു നിന്നു വരുന്നു എന്നു അവർ പറഞ്ഞു.
7TSKCOMYosaph thanre sahodaranmaare kandaare avare arinjnju engkilum ariyaatha bhaavam natichu avarotu kathinamaayi samsaarichu: ningal evite ninnu varunnu ennu avarotu chodichathinnu: aahaaram kolluvaan kanaandeshathu ninnu varunnu ennu avar paranjnju.
7TSKCOMउनको देखकर यूसुफ ने पहिचान तो लिया, परन्तु उनके साम्हने भोला बनके कठोरता के साय उन से पूछा, तुम कहां से आते हो? उन्होंने कहा, हम तो कनान देश से अन्न मोल लेने के लिथे आए हैं।
8TSKCOMAnd Joseph knew his brethren, but they knew not him.
8TSKCOMയോസേഫ് സഹോദരന്മാരെ അറിഞ്ഞു എങ്കിലും അവർ അവനെ അറിഞ്ഞില്ല.
8TSKCOMYoseph sahodaranmaare arinjnju engkilum avar avane arinjnjilla.
8TSKCOMयूसुफ ने तो अपके भाइयोंको पहिचान लिया, परन्तु उन्होंने उसको न पहिचाना।
9TSKCOMAnd Joseph remembered the dreams which he dreamed of them, and said unto them, Ye are spies; to see the nakedness of the land ye are come.
9TSKCOMയോസേഫ് അവരെക്കുറിച്ചു കണ്ടിരുന്ന സ്വപ്നങ്ങൾ ഓർത്തു അവരോടു: നിങ്ങൾ ഒറ്റുകാരാകുന്നു; ദേശത്തിന്റെ ദുർബ്ബലഭാഗം നോക്കുവാൻ നിങ്ങൾ വന്നിരിക്കുന്നു എന്നു പറഞ്ഞു.
9TSKCOMYoseph avarekkurichu kantirunna svapnangal orthu avarotu: ningal orrukaaraakunnu; deshathinte durbbalabhaagam nokkuvaan ningal vannirikkunnu ennu paranjnju.
9TSKCOMतब यूसुफ अपके उन स्वप्नोंको स्मरण करके जो उस ने उनके विषय में देखे थे, उन से कहने लगा, तुम भेदिए हो; इस देश की दुर्दशा को देखने के लिथे आए हो।
10TSKCOMAnd they said unto him, Nay, my lord, but to buy food are thy servants come.
10TSKCOMഅവർ അവനോടു: അല്ല, യജമാനനേ, അടിയങ്ങൾ ആഹാരം കൊള്ളുവാൻ വന്നിരിക്കുന്നു;
10TSKCOMAvar avanotu: alla, yajamaanane, atiyangal aahaaram kolluvaan vannirikkunnu;
10TSKCOMउन्होंने उस से कहा, नहीं, नहीं, हे प्रभु, तेरे दास भोजनवस्तु मोल लेने के लिथे आए हैं।
11TSKCOMWe are all one man’s sons; we are true men, thy servants are no spies.
11TSKCOMഞങ്ങൾ എല്ലാവരും ഒരാളുടെ മക്കൾ; ഞങ്ങൾ പരമാർത്ഥികളാകുന്നു; അടിയങ്ങൾ ഒറ്റുകാരല്ല എന്നു പറഞ്ഞു.
11TSKCOMNjangal ellaavarum oraalute makkal; njangal paramaarthikalaakunnu; atiyangal orrukaaralla ennu paranjnju.
11TSKCOMहम सब एक ही पिता के पुत्र हैं, हम सीधे मनुष्य हैं, तेरे दास भेदिए नहीं।
12TSKCOMAnd he said unto them, Nay, but to see the nakedness of the land ye are come.
12TSKCOMഅവൻ അവരോടു: അല്ല, നിങ്ങൾ ദേശത്തിന്റെ ദുർബ്ബലഭാഗം നോക്കുവാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു.
12TSKCOMAvan avarotu: alla, ningal deshathinte durbbalabhaagam nokkuvaan vannirikkunnu ennu paranjnju.
12TSKCOMउस ने उन से कहा, नहीं नहीं, तुम इस देश की दुर्दशा देखने ही को आए हो।
13TSKCOMAnd they said, Thy servants are twelve brethren, the sons of one man in the land of Canaan; and, behold, the youngest is this day with our father, and one is not.
13TSKCOMഅതിന്നു അവർ: അടിയങ്ങൾ കനാൻദേശത്തുള്ള ഒരാളുടെ മക്കൾ; പന്ത്രണ്ടു സഹോദരന്മാർ ആകുന്നു; ഇളയവൻ ഇന്നു ഞങ്ങളുടെ അപ്പന്റെ അടുക്കൽ ഉണ്ടു; ഒരുത്തൻ ഇപ്പോൾ ഇല്ല എന്നു പറഞ്ഞു.
13TSKCOMAthinnu avar: atiyangal kanaandeshathulla oraalute makkal; panthrantu sahodaranmaar aakunnu; ilayavan innu njangalute appanre atukkal untu; oruthan ippol illa ennu paranjnju.
13TSKCOMउन्होंने कहा, हम तेरे दास बारह भाई हैं, और कनान देशवासी एक ही पुरूष के पुत्र हैं, और छोटा इस समय हमारे पिता के पास है, और एक जाता रहा।
14TSKCOMAnd Joseph said unto them, That is it that I spake unto you, saying, Ye are spies:
14TSKCOMയോസേഫ് അവരോടു പറഞ്ഞതു: ഞാൻ പറഞ്ഞതുപോലെ നിങ്ങൾ ഒറ്റുകാർ തന്നേ.
14TSKCOMYoseph avarotu paranjnjathu: njaan paranjnjathupole ningal orrukaar thanne.
14TSKCOMतब यूसुफ ने उन से कहा, मैं ने तो तुम से कह दिया, कि तुम भेदिए हो;
15TSKCOMHereby ye shall be proved: By the life of Pharaoh ye shall not go forth hence, except your youngest brother come hither.
15TSKCOMഇതിനാൽ ഞാൻ നിങ്ങളെ പരീക്ഷിക്കും; നിങ്ങളുടെ ഇളയസഹോദരൻ ഇവിടെ വന്നല്ലാതെ, ഫറവോനാണ, നിങ്ങൾ ഇവിടെനിന്നു പുറപ്പെടുകയില്ല.
15TSKCOMIthinaal njaan ningale pareekshikkum; ningalute ilayasahodaran ivite vannallaathe, pharavonaana, ningal iviteninnu purappetukayilla.
15TSKCOMसो इसी रीति से तुम परखे जाओगे, फिरौन के जीवन की शपय, जब तक तुम्हारा छोटा भाई यहां न आए तब तक तुम यहां से न निकलने पाओगे।
16TSKCOMSend one of you, and let him fetch your brother, and ye shall be kept in prison, that your words may be proved, whether there be any truth in you: or else by the life of Pharaoh surely ye are spies.
16TSKCOMനിങ്ങളുടെ സഹോദരനെ കൂട്ടിക്കൊണ്ടുവരുവാൻ നിങ്ങളിൽ ഒരുത്തനെ അയപ്പിൻ; നിങ്ങളോ ബദ്ധന്മാരായിരിക്കേണം; നിങ്ങൾ നേരുള്ളവരോ എന്നു നിങ്ങളുടെ വാക്കു പരീക്ഷിച്ചറിയാമല്ലോ; അല്ലെന്നുവരികിൽ; ഫറവോനാണ, നിങ്ങൾ ഒറ്റുകാർ തന്നേ.
16TSKCOMNingalute sahodarane koottikkontuvaruvaan ningalil oruthane ayappin; ningalo badhanmaaraayirikkenam; ningal nerullavaro ennu ningalute vaakku pareekshichariyaamallo; allennuvarikil; pharavonaana, ningal orrukaar thanne.
16TSKCOMसो अपके में से एक को भेज दो, कि वह तुम्हारे भाई को ले आए, और तुम लोग बन्धुवाई में रहोगे; इस प्रकार तुम्हारी बातें परखी जाएंगी, कि तुम में सच्चाई है कि नहीं। यदि सच्चे न ठहरे तब तो फिरौन के जीवन की शपय तुम निश्चय ही भेदिए समझे जाओगे।
17TSKCOMAnd he put them all together into ward three days.
17TSKCOMഅങ്ങനെ അവൻ അവരെ മൂന്നു ദിവസം തടവിൽ ആക്കി.
17TSKCOMAngane avan avare moonnu divasam thatavil aakki.
17TSKCOMतब उस ने उनको तीन दिन तक बन्दीगृह में रखा।
18TSKCOMAnd Joseph said unto them the third day, This do, and live; for I fear God:
18TSKCOMമൂന്നാം ദിവസം യോസേഫ് അവരോടു പറഞ്ഞതു: ഞാൻ ദൈവത്തെ ഭയപ്പെടുന്നു; നിങ്ങൾ ജീവിച്ചിരിക്കേണ്ടതിന്നു ഇതു ചെയ്‍വിൻ:
18TSKCOMMoonnaam divasam yoseph avarotu paranjnjathu: njaan daivathe bhayappetunnu; ningal jeevichirikkendathinnu ithu chey‍vin:
18TSKCOMतीसरे दिन यूसुफ ने उन से कहा, एक काम करो तब जीवित रहोगे; क्योंकि मैं परमेश्वर का भय मानता हूं;
19TSKCOMIf ye be true men, let one of your brethren be bound in the house of your prison: go ye, carry corn for the famine of your houses:
19TSKCOMനിങ്ങൾ പരമാർത്ഥികൾ എങ്കിൽ നിങ്ങളുടെ ഒരു സഹോദരൻ കരാഗൃഹത്തിൽ കിടക്കട്ടെ; നിങ്ങൾ പുറപ്പെട്ടു, നിങ്ങളുടെ വീടുകളിലെ ബുദ്ധിമുട്ടിന്നു ധാന്യം കൊണ്ടുപോകുവിൻ.
19TSKCOMNingal paramaarthikal engkil ningalute oru sahodaran karaagrihathil kitakkatte; ningal purappettu, ningalute veetukalile budhimuttinnu dhaanyam kontupokuvin.
19TSKCOMयदि तुम सीधे मनुष्य हो, तो तुम सब भाइयोंमें से एक जन इस बन्दीगृह में बन्धुआ रहे; और तुम अपके घरवालोंकी भूख बुफाने के लिथे अन्न ले जाओ।
20TSKCOMBut bring your youngest brother unto me; so shall your words be verified, and ye shall not die. And they did so.
20TSKCOMഎന്നാൽ നിങ്ങളുടെ ഇളയസഹോദരനെ എന്റെ അടുക്കൽ കൊണ്ടുവരേണം; അതിനാൽ നിങ്ങളുടെ വാക്കു നേരെന്നു തെളിയും; നിങ്ങൾ മരിക്കേണ്ടിവരികയില്ല; അവർ അങ്ങനെ സമ്മതിച്ചു.
20TSKCOMEnnaal ningalute ilayasahodarane enre atukkal kontuvarenam; athinaal ningalute vaakku nerennu theliyum; ningal marikkentivarikayilla; avar angane sammathichu.
20TSKCOMऔर अपके छोटे भाई को मेरे पास ले आओ; इस प्रकार तुम्हारी बातें सच्ची ठहरेंगी, और तुम मार डाले न जाओगे। तब उन्होंने वैसा ही किया।
21TSKCOMAnd they said one to another, We are verily guilty concerning our brother, in that we saw the anguish of his soul, when he besought us, and we would not hear; therefore is this distress come upon us.
21TSKCOMഇതു നമ്മുടെ സഹോദരനോടു നാം ചെയ്ത ദ്രോഹമാകുന്നു; അവൻ നമ്മോടു കെഞ്ചിയപ്പോൾ നാം അവന്റെ പ്രാണസങ്കടം കണ്ടാറെയും അവന്റെ അപേക്ഷ കേട്ടില്ലല്ലോ; അതുകൊണ്ടു ഈ സങ്കടം നമുക്കു വന്നിരിക്കുന്നു എന്നു അവർ തമ്മിൽ പറഞ്ഞു.
21TSKCOMIthu nammute sahodaranotu naam cheytha drohamaakunnu; avan nammotu kenjchiyappol naam avanre praanasangkatam kandaareyum avanre apeksha kettillallo; athukontu ee sangkatam namukku vannirikkunnu ennu avar thammil paranjnju.
21TSKCOMउन्होंने आपस में कहा, निस्न्देह हम अपके भाई के विषय में दोषी हैं, क्योंकि जब उस ने हम से गिड़गिड़ाके बिनती की, तौभी हम ने यह देखकर, कि उसका जीवन केसे संकट में पड़ा है, उसकी न सुनी; इसी कारण हम भी अब इस संकट में पके हैं।
22TSKCOMAnd Reuben answered them, saying, Spake I not unto you, saying, Do not sin against the child; and ye would not hear? therefore, behold, also his blood is required.
22TSKCOMഅതിന്നു രൂബേൻ: ബാലനോടു ദോഷം ചെയ്യരുതെന്നു ഞാൻ നിങ്ങളോടു പറഞ്ഞില്ലയോ? എന്നിട്ടും നിങ്ങൾ കേട്ടില്ല; ഇപ്പോൾ ഇതാ, അവന്റെ രക്തം നമ്മോടു ചോദിക്കുന്നു എന്നു അവരോടു പറഞ്ഞു.
22TSKCOMAthinnu rooben: baalanotu dosham cheyyaruthennu njaan ningalotu paranjnjillayo? ennittum ningal kettilla; ippol ithaa, avanre raktham nammotu chodikkunnu ennu avarotu paranjnju.
22TSKCOMरूबेन ने उन से कहा, क्या मैं ने तुम से न कहा या, कि लड़के के अपराधी मत बनो? परन्तु तुम ने न सुना : देखो, अब उसके लोहू का पलटा दिया जाता है।
23TSKCOMAnd they knew not that Joseph understood them; for he spake unto them by an interpreter.
23TSKCOMയോസേഫ് അവരോടു സംസാരിച്ചതു ദ്വിഭാഷിമുഖാന്തരം ആയിരുന്നതുകൊണ്ടു അവൻ ഇതു ഗ്രഹിച്ചു എന്നു അവർ അറിഞ്ഞില്ല.
23TSKCOMYoseph avarotu samsaarichathu dvibhaashimukhaantharam aayirunnathukontu avan ithu grahichu ennu avar arinjnjilla.
23TSKCOMयूसुफ की और उनकी बातचीत जो एक दुभाषिया के द्वारा होती यी; इस से उनको मालूम न हुआ कि वह उनकी बोली समझता है।
24TSKCOMAnd he turned himself about from them, and wept; and returned to them again, and communed with them, and took from them Simeon, and bound him before their eyes.
24TSKCOMഅവൻ അവരെ വിട്ടു മാറിപ്പോയി കരഞ്ഞു; പിന്നെ അവരുടെ അടുക്കൽ വന്നു അവരോടു സംസാരിച്ചു അവരുടെ കൂട്ടത്തിൽ നിന്നു ശിമെയോനെ പിടിച്ചു അവർ കാൺകെ ബന്ധിച്ചു.
24TSKCOMAvan avare vittu maarippoyi karanjnju; pinne avarute atukkal vannu avarotu samsaarichu avarute koottathil ninnu shimeyone pitichu avar kaanke bandhichu.
24TSKCOMतब वह उनके पास से हटकर रोने लगा; फिर उनके पास लौटकर और उन से बातचीत करके उन में से शिमोन को छांट निकाला और उसके साम्हने बन्धुआ रखा।
25TSKCOMThen Joseph commanded to fill their sacks with corn, and to restore every man’s money into his sack, and to give them provision for the way: and thus did he unto them.
25TSKCOMഅവരുടെ ചാക്കിൽ ധാന്യം നിറെപ്പാനും അവരുടെ ദ്രവ്യം അവനവന്റെ ചാക്കിൽ തിരികെ വെപ്പാനും വഴിക്കു വേണ്ടിയ ആഹാരം അവർക്കു കൊടുപ്പാനും യോസേഫ് കല്പിച്ചു; അങ്ങനെ തന്നേ അവർക്കു ചെയ്തുകൊടുത്തു.
25TSKCOMAvarute chaakkil dhaanyam nireppaanum avarute dravyam avanavanre chaakkil thirike veppaanum vazhikku ventiya aahaaram avarkku kotuppaanum yoseph kalpichu; angane thanne avarkku cheythukotuthu.
25TSKCOMतब यूसुफ ने आज्ञा दी, कि उनके बोरे अन्न से भरो और एक एक जन के बोरे में उसके रूपके को भी रख दो, फिर उनको मार्ग के लिथे सीधा दो : सो उनके साय ऐसा ही किया गया।
26TSKCOMAnd they laded their asses with the corn, and departed thence.
26TSKCOMഅവർ ധാന്യം കഴുതപ്പുറത്തു കയറ്റി അവിടെനിന്നു പുറപ്പെട്ടു.
26TSKCOMAvar dhaanyam kazhuthappurathu kayarri aviteninnu purappettu.
26TSKCOMतब वे अपना अन्न अपके गदहोंपर लादकर वहां से चल दिए।
27TSKCOMAnd as one of them opened his sack to give his ass provender in the inn, he espied his money; for, behold, it was in his sack’s mouth.
27TSKCOMവഴിയമ്പലത്തിൽവെച്ചു അവരിൽ ഒരുത്തൻ കഴുതെക്കു തീൻ കൊടുപ്പാൻ ചാക്കു അഴിച്ചപ്പോൾ തന്റെ ദ്രവ്യം ചാക്കിന്റെ വായ്ക്കൽ ഇരിക്കുന്നതു കണ്ടു,
27TSKCOMVazhiyampalathilvechu avaril oruthan kazhuthekku theen kotuppaan chaakku azhichappol thanre dravyam chaakkinre vaaykkal irikkunnathu kantu,
27TSKCOMसराय में जब एक ने अपके गदहे को चारा देने के लिथे अपना बोरा खोला, तब उसका रूपया बोरे के मोहड़े पर रखा हुआ दिखलाई पड़ा।
28TSKCOMAnd he said unto his brethren, My money is restored; and, lo, it is even in my sack: and their heart failed them, and they were afraid, saying one to another, What is this that God hath done unto us?
28TSKCOMതന്റെ സഹോദരന്മാരോടു: എന്റെ ദ്രവ്യം എനിക്കു തിരികെ കിട്ടി അതു ഇതാ, എന്റെ ചാക്കിൽ ഇരിക്കുന്നു എന്നു പറഞ്ഞു. അപ്പോൾ അവരുടെ ഉള്ളം തളർന്നു, അവർ വിറെച്ചു: ദൈവം നമ്മോടു ഈ ചെയ്തതു എന്തെന്നു തമ്മിൽ തമ്മിൽ പറഞ്ഞു.
28TSKCOMThanre sahodaranmaarotu: enre dravyam enikku thirike kitti athu ithaa, enre chaakkil irikkunnu ennu paranjnju. appol avarute ullam thalarnnu, avar virechu: daivam nammotu ee cheythathu enthennu thammil thammil paranjnju.
28TSKCOMतब उस ने अपके भाइयोंसे कहा, मेरा रूपया तो फेर दिया गया है, देखो, वह मेरे बोरे में है; तब उनके जी में जी न रहा, और वे एक दूसरे की और भय से ताकने लगे, और बोले, परमेश्वर ने यह हम से क्या किया है ?
29TSKCOMAnd they came unto Jacob their father unto the land of Canaan, and told him all that befell unto them; saying,
29TSKCOMഅവർ കനാൻദേശത്തു തങ്ങളുടെ അപ്പനായ യാക്കോബിന്റെ അടുക്കൽ എത്തിയാറെ, തങ്ങൾക്കു സംഭവിച്ചതു ഒക്കെയും അവനോടു അറിയിച്ചു പറഞ്ഞതു:
29TSKCOMAvar kanaandeshathu thangalute appanaaya yaakkobinre atukkal ethiyaare, thangalkku sambhavichathu okkeyum avanotu ariyichu paranjnjathu:
29TSKCOMऔर वे कनान देश में अपके पिता याकूब के पास आए, और अपना सारा वृत्तान्त उस से इस प्रकार वर्णन किया :
30TSKCOMThe man, who is the lord of the land, spake roughly to us, and took us for spies of the country.
30TSKCOMദേശത്തിലെ അധിപതിയായവൻ ഞങ്ങൾ ദേശത്തെ ഒറ്റുനോക്കുന്നവർ എന്നു വിചാരിച്ചു ഞങ്ങളോടു കഠിനമായി സംസാരിച്ചു.
30TSKCOMDeshathile adhipathiyaayavan njangal deshathe orrunokkunnavar ennu vichaarichu njangalotu kathinamaayi samsaarichu.
30TSKCOMकि जो पुरूष उस देश का स्वामी है, उस ने हम से कठोरता के साय बातें कीं, और हम को देश के भेदिए कहा।
31TSKCOMAnd we said unto him, We are true men; we are no spies:
31TSKCOMഞങ്ങൾ അവനോടു: ഞങ്ങൾ പരാമാർത്ഥികളാകുന്നു, ഞങ്ങൾ ഒറ്റുകാരല്ല.
31TSKCOMNjangal avanotu: njangal paraamaarthikalaakunnu, njangal orrukaaralla.
31TSKCOMतब हम ने उस से कहा, हम सीधे लोग हैं, भेदिए नहीं।
32TSKCOMWe be twelve brethren, sons of our father; one is not, and the youngest is this day with our father in the land of Canaan.
32TSKCOMഞങ്ങൾ ഒരു അപ്പന്റെ മക്കൾ; പന്ത്രണ്ടു സഹോരന്മാരാകുന്നു; ഒരുത്തൻ ഇപ്പോൾ ഇല്ല; ഇളയവൻ കനാൻദേശത്തു ഞങ്ങളുടെ അപ്പന്റെ അടുക്കൽ ഉണ്ടു എന്നു പറഞ്ഞു.
32TSKCOMNjangal oru appanre makkal; panthrantu sahoranmaaraakunnu; oruthan ippol illa; ilayavan kanaandeshathu njangalute appanre atukkal untu ennu paranjnju.
32TSKCOMहम बारह भाई एक ही पिता के पुत्र है, एक तो जाता रहा, परन्तु छोटा इस समय कनान देश में हमारे पिता के पास है।
33TSKCOMAnd the man, the lord of the country, said unto us, Hereby shall I know that ye are true men; leave one of your brethren here with me, and take food for the famine of your households, and be gone:
33TSKCOMഅതിന്നു ദേശത്തിലെ അധിപതിയായവൻ ഞങ്ങളോടു പറഞ്ഞതു: നിങ്ങൾ പരമാർത്ഥികൾ എന്നു ഞാൻ ഇതിനാൽ അറിയും: നിങ്ങളുടെ ഒരു സഹോദരനെ എന്റെ അടുക്കൽ വിട്ടേച്ചു നിങ്ങളുടെ വീടുകളിലെ ബുദ്ധിമുട്ടിന്നു ധാന്യം വാങ്ങി കൊണ്ടുപോകുവിൻ.
33TSKCOMAthinnu deshathile adhipathiyaayavan njangalotu paranjnjathu: ningal paramaarthikal ennu njaan ithinaal ariyum: ningalute oru sahodarane enre atukkal vittechu ningalute veetukalile budhimuttinnu dhaanyam vaangi kontupokuvin.
33TSKCOMतब उस पुरूष ने, जो उस देश का स्वामी है, हम से कहा, इस से मालूम हो जाएगा कि तुम सीधे मनुष्य हो; तुम अपके में से एक को मेरे पास छोड़के अपके घरवालोंकी भूख बुफाने के लिथे कुछ ले जाओ।
34TSKCOMAnd bring your youngest brother unto me: then shall I know that ye are no spies, but that ye are true men: so will I deliver you your brother, and ye shall traffick in the land.
34TSKCOMനിങ്ങളുടെ ഇളയസഹോദരനെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ; അതിനാൽ നിങ്ങൾ ഒറ്റുകാരല്ല, പരമാർത്ഥികൾ തന്നേ എന്നു ഞാൻ അറിയും; നിങ്ങളുടെ സഹോദരനെ നിങ്ങൾക്കു ഏല്പിച്ചുതരും; നിങ്ങൾക്കു ദേശത്തു വ്യാപാരവും ചെയ്യാം.
34TSKCOMNingalute ilayasahodarane enre atukkal kontuvaruvin; athinaal ningal orrukaaralla, paramaarthikal thanne ennu njaan ariyum; ningalute sahodarane ningalkku elpichutharum; ningalkku deshathu vyaapaaravum cheyyaam.
34TSKCOMऔर अपके छोटे भाई को मेरे पास ले आओ। तब मुझे विश्वास हो जाएगा कि तुम भेदिए नहीं, सीधे लोग हो। फिर मैं तुम्हारे भाई को तुम्हें सौंप दूंगा, और तुम इस देश में लेन देन कर सकोगे।
35TSKCOMAnd it came to pass as they emptied their sacks, that, behold, every man’s bundle of money was in his sack: and when both they and their father saw the bundles of money, they were afraid.
35TSKCOMപിന്നെ അവർ ചാക്കു ഒഴിക്കുമ്പോൾ ഇതാ, ഓരോരുത്തന്റെ ചാക്കിൽ അവനവന്റെ പണക്കെട്ടു ഇരിക്കുന്നു; അവരും അവരുടെ അപ്പനും പണക്കെട്ടു കണ്ടാറെ ഭയപ്പെട്ടുപോയി.
35TSKCOMPinne avar chaakku ozhikkumpol ithaa, ororuthanre chaakkil avanavanre panakkettu irikkunnu; avarum avarute appanum panakkettu kandaare bhayappettupoyi.
35TSKCOMयह कहकर वे अपके अपके बोरे से अन्न निकालने लगे, तब, क्या देखा, कि एक एक जन के रूपके की यैली उसी के बोरे में रखी है : तब रूपके की यैलियोंको देखकर वे और उनका पिता बहुत डर गए।
36TSKCOMAnd Jacob their father said unto them, Me have ye bereaved of my children: Joseph is not, and Simeon is not, and ye will take Benjamin away: all these things are against me.
36TSKCOMഅവരുടെ അപ്പനായ യാക്കോബ് അവരോടു: നിങ്ങൾ എന്നെ മക്കളില്ലാത്തവനാക്കുന്നു; യോസേഫ് ഇല്ല, ശിമെയോൻ ഇല്ല; ബെന്യാമീനെയും നിങ്ങൾ കൊണ്ടുപോകും; സകലവും എനിക്കു പ്രതികൂലം തന്നേ എന്നു പറഞ്ഞു.
36TSKCOMAvarute appanaaya yaakkob avarotu: ningal enne makkalillaathavanaakkunnu; yoseph illa, shimeyon illa; benyaameeneyum ningal kontupokum; sakalavum enikku prathikoolam thanne ennu paranjnju.
36TSKCOMतब उनके पिता याकूब ने उन से कहा, मुझ को तुम ने निर्वंश कर दिया, देखो, यूसुफ नहीं रहा, और शिमोन भी नहीं आया, और अब तुम बिन्यामीन को भी ले जाना चाहते हो : थे सब विपत्तियां मेरे ऊपर आ पक्की हैं।
37TSKCOMAnd Reuben spake unto his father, saying, Slay my two sons, if I bring him not to thee: deliver him into my hand, and I will bring him to thee again.
37TSKCOMഅതിന്നു രൂബേൻ അപ്പനോടു: എന്റെ കയ്യിൽ അവനെ ഏല്പിക്ക; ഞാൻ അവനെ നിന്റെ അടുക്കൽ മടക്കി കൊണ്ടുവരും; ഞാൻ അവനെ നിന്റെ അടുക്കൽ കൊണ്ടുവരാത്തപക്ഷം എന്റെ രണ്ടു പുത്രന്മാരെ കൊന്നുകളക എന്നു പറഞ്ഞു.
37TSKCOMAthinnu rooben appanotu: enre kayyil avane elpikka; njaan avane ninre atukkal matakki kontuvarum; njaan avane ninre atukkal kontuvaraathapaksham enre rantu puthranmaare konnukalaka ennu paranjnju.
37TSKCOMरूबेन ने अपके पिता से कहा, यदि मैं उसको तेरे पास न लाऊं, तो मेरे दोनोंपुत्रोंको मार डालना; तू उसको मेरे हाथ में सौंप दे, मैं उसे तेरे पास फिर पहुंचा दूंगा।
38TSKCOMAnd he said, My son shall not go down with you; for his brother is dead, and he is left alone: if mischief befall him by the way in the which ye go, then shall ye bring down my gray hairs with sorrow to the grave.
38TSKCOMഎന്നാൽ അവൻ: എന്റെ മകൻ നിങ്ങളോടുകൂടെ പോരികയില്ല; അവന്റെ ജ്യേഷ്ഠൻ മരിച്ചുപോയി, അവൻ ഒരുത്തനേ ശേഷിപ്പുള്ളു; നിങ്ങൾ പോകുന്ന വഴിയിൽ അവന്നു വല്ല ആപത്തും വന്നാൽ നിങ്ങൾ എന്റെ നരയെ ദുഃഖത്തോടെ പാതാളത്തിലേക്കു ഇറങ്ങുമാറാക്കും എന്നു പറഞ്ഞു.
38TSKCOMEnnaal avan: enre makan ningalotukoote porikayilla; avanre jyeshthan marichupoyi, avan oruthane sheshippullu; ningal pokunna vazhiyil avannu valla aapathum vannaal ningal enre naraye duhkhathote paathaalathilekku irangumaaraakkum ennu paranjnju.
38TSKCOMउस ने कहा, मेरा पुत्र तुम्हारे संग न जाएगा; क्योंकि उसका भाई मर गया है, और वह अब अकेला रह गया : इसलिथे जिस मार्ग से तुम जाओगे, उस में यदि उस पर कोई विपत्ति आ पके, तब तो तुम्हारे कारण मैं इस बुढ़ापे की अवस्या में शोक के साय अधोलोक में उतर जाऊंगा।।