Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd the whole congregation of the children of Israel assembled together at Shiloh, and set up the tabernacle of the congregation there. And the land was subdued before them.
1TSKCOMഅനന്തരം യിസ്രായേൽമക്കളുടെ സഭ മുഴുവനും ശീലോവിൽ ഒന്നിച്ചുകൂടി അവിടെ സമാഗമനകൂടാരം നിർത്തി; ദേശം അവർക്കു കീഴടങ്ങിയിരുന്നു.
1TSKCOMAnantharam yisraayelmakkalute sabha muzhuvanum sheelovil onnichukooti avite samaagamanakootaaram nirthi; desham avarkku keezhatangiyirunnu.
1TSKCOMफिर इस्राएलियोंको सारी मण्डली ने शीलो में इकट्ठी होकर वहां मिलापवाले तम्बू को खड़ा किया; क्योंकि देश उनके वश में आ गया या।
2TSKCOMAnd there remained among the children of Israel seven tribes, which had not yet received their inheritance.
2TSKCOMഎന്നാൽ യിസ്രായേൽമക്കളിൽ അവകാശം ഭാഗിച്ചു കിട്ടാതിരുന്ന ഏഴു ഗോത്രങ്ങൾ ശേഷിച്ചിരുന്നു.
2TSKCOMEnnaal yisraayelmakkalil avakaasham bhaagichu kittaathirunna ezhu gothrangal sheshichirunnu.
2TSKCOMऔर इस्राएलियोंमें से सात गोत्रोंके लोग अपना अपना भाग बिना पाथे रह गए थे।
3TSKCOMAnd Joshua said unto the children of Israel, How long are ye slack to go to possess the land, which the LORD God of your fathers hath given you?
3TSKCOMയോശുവ യിസ്രായേൽമക്കളോടു പറഞ്ഞതെന്തെന്നാൽ: നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിങ്ങൾക്കു തന്നിരിക്കുന്ന ദേശം കൈവശമാക്കുവാൻ പോകുന്നതിന്നു നിങ്ങൾ എത്രത്തോളം മടിച്ചിരിക്കും?
3TSKCOMYoshuva yisraayelmakkalotu paranjnjathenthennaal: ningalute pithaakkanmaarute daivamaaya yahova ningalkku thannirikkunna desham kaivashamaakkuvaan pokunnathinnu ningal ethratholam matichirikkum?
3TSKCOMतब यहोशू ने इस्राएलियोंसे कहा, जो देश तुम्हारे पूर्वजोंके परमेश्वर यहोवा ने तुम्हें दिया है, उसे अपके अधिक्कारने में कर लेने में तुम कब तक ढिलाई करते रहोगे?
4TSKCOMGive out from among you three men for each tribe: and I will send them, and they shall rise, and go through the land, and describe it according to the inheritance of them; and they shall come again to me.
4TSKCOMഓരോ ഗോത്രത്തിന്നു മുമ്മൂന്നു പേരെ നിയമിപ്പിൻ; ഞാൻ അവരെ അയക്കും; അവർ പുറപ്പെട്ടു ദേശത്തുകൂടി സഞ്ചരിച്ചു തങ്ങൾക്കു അവകാശം കിട്ടേണ്ടുംപ്രകാരം കണ്ടെഴുതി എന്റെ അടുക്കൽ മടങ്ങിവരേണം.
4TSKCOMOro gothrathinnu mummoonnu pere niyamippin; njaan avare ayakkum; avar purappettu deshathukooti sanjcharichu thangalkku avakaasham kittentumprakaaram kantezhuthi enre atukkal matangivarenam.
4TSKCOMअब प्रति गोत्र के पीछे तीन मनुष्य ठहरा लो, और मैं उन्हें इसलिथे भेजूंगा कि वे चलकर देश में घूमें फिरें, और अपके अपके गोत्र के भाग के प्रयोजन के अनुसार उसका हाल लिख लिखकर मेरे पास लौट आएं।
5TSKCOMAnd they shall divide it into seven parts: Judah shall abide in their coast on the south, and the house of Joseph shall abide in their coasts on the north.
5TSKCOMഅതു ഏഴു പങ്കായി ഭാഗിക്കേണം: യെഹൂദാ തന്റെ അതിർക്കകത്തു തെക്കു പാർത്തുകൊള്ളട്ടെ; യോസേഫിന്റെ കുലവും തന്റെ അതിർക്കകത്തു വടക്കു പാർത്തുകൊള്ളട്ടെ.
5TSKCOMAthu ezhu pangkaayi bhaagikkenam: yehoodaa thanre athirkkakathu thekku paarthukollatte; yosephinre kulavum thanre athirkkakathu vatakku paarthukollatte.
5TSKCOMऔर वे देश के सात भाग लिखें, यहूदी तो दक्खिन की ओर अपके भाग में, और यूसुफ के घराने के लोग उत्तर की ओर अपके भाग में रहें।
6TSKCOMYe shall therefore describe the land into seven parts, and bring the description hither to me, that I may cast lots for you here before the LORD our God.
6TSKCOMഅങ്ങനെ നിങ്ങൾ ദേശം ഏഴുഭാഗമായി കണ്ടെഴുതി ഇവിടെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ. ഞാൻ ഇവിടെ നമ്മുടെ ദൈവമായ യഹോവയുടെ സന്നിധിയിൽവെച്ചു നിങ്ങൾക്കുവേണ്ടി ചീട്ടിടും.
6TSKCOMAngane ningal desham ezhubhaagamaayi kantezhuthi ivite enre atukkal kontuvaruvin. njaan ivite nammute daivamaaya yahovayute sannidhiyilvechu ningalkkuventi cheettitum.
6TSKCOMऔर तुम देश के सात भाग लिखकर मेरे पास ले आओ; और मैं यहां तुम्हारे लिथे अपके परमेश्वर यहोवा के साम्हने चिट्ठी डालूंगा।
7TSKCOMBut the Levites have no part among you; for the priesthood of the LORD is their inheritance: and Gad, and Reuben, and half the tribe of Manasseh, have received their inheritance beyond Jordan on the east, which Moses the servant of the LORD gave them.
7TSKCOMലേവ്യർക്കു നിങ്ങളുടെ ഇടയിൽ ഓഹരി ഇല്ലല്ലോ; യഹോവയുടെ പൌരോഹിത്യം അവരുടെ അവകാശം ആകുന്നു; ഗാദും രൂബേനും മനശ്ശെയുടെ പാതിഗോത്രവും യഹോവയുടെ ദാസനായ മോശെ അവർക്കു കൊടുത്തിട്ടുള്ള അവകാശം യോർദ്ദാന്നു കിഴക്കു വാങ്ങിയിരിക്കുന്നു.
7TSKCOMLevyarkku ningalute itayil ohari illallo; yahovayute paurohithyam avarute avakaasham aakunnu; gaadum roobenum manashsheyute paathigothravum yahovayute daasanaaya moshe avarkku kotuthittulla avakaasham yorddaannu kizhakku vaangiyirikkunnu.
7TSKCOMऔर लेवियोंका तुम्हारे मध्य में कोई भाग न होगा, क्योंकि यहोवा का दिया हुआ याजकपद ही उनका भाग है; और गाद, रूबेन, और मनश्शे के आधे गोत्र के लोग यरदन के पूर्व की ओर यहोवा के दास मूसा का दिया हुआ अपना अपना भाग पा चुके हैं।
8TSKCOMAnd the men arose, and went away: and Joshua charged them that went to describe the land, saying, Go and walk through the land, and describe it, and come again to me, that I may here cast lots for you before the LORD in Shiloh.
8TSKCOMഅങ്ങനെ ആ പുരുഷന്മാർ യാത്ര പുറപ്പെട്ടു; ദേശം കണ്ടെഴുതുവാൻ പോയവരോടു യോശുവ: നിങ്ങൾ ചെന്നു ദേശത്തുകൂടി സഞ്ചരിച്ചു കണ്ടെഴുതുകയും ഞാൻ ഇവിടെ ശീലോവിൽ യഹോവയുടെ സന്നിധിയിൽവെച്ചു നിങ്ങൾക്കുവേണ്ടി ചീട്ടിടേണ്ടതിന്നു എന്റെ അടുക്കൽ മടങ്ങിവരികയും ചെയ്‍വിൻ എന്നു പറഞ്ഞു.
8TSKCOMAngane aa purushanmaar yaathra purappettu; desham kantezhuthuvaan poyavarotu yoshuva: ningal chennu deshathukooti sanjcharichu kantezhuthukayum njaan ivite sheelovil yahovayute sannidhiyilvechu ningalkkuventi cheettitendathinnu enre atukkal matangivarikayum chey‍vin ennu paranjnju.
8TSKCOMतो वे पुरूष उठकर चल दिए; और जो उस देश का हाल लिखने को चले उन्हें यहोशू ने यह आज्ञा दी, कि जाकर देश में घूमो फिरो, और उसका हाल लिखकर मेरे पास लौट आओ; और मैं यहां शिलोंमें यहोवा के साम्हने तुम्हारे लिथे चिट्ठी डालूंगा।
9TSKCOMAnd the men went and passed through the land, and described it by cities into seven parts in a book, and came again to Joshua to the host at Shiloh.
9TSKCOMഅവർ പോയി ദേശത്തുകൂടി കടന്നു നഗരവിവരത്തോടുകൂടെ ഒരു പുസ്തകത്തിൽ അതു ഏഴു ഭാഗമായി എഴുതി ശീലോവിൽ യോശുവയുടെ അടുക്കൽ പാളയത്തിലേക്കു മടങ്ങിവന്നു.
9TSKCOMAvar poyi deshathukooti katannu nagaravivarathotukoote oru pusthakathil athu ezhu bhaagamaayi ezhuthi sheelovil yoshuvayute atukkal paalayathilekku matangivannu.
9TSKCOMतब वे पुरूष चल दिए, और उस देश में घूमें, और उसके नगरोंके सात भाग करके उनका हाल पुस्तक में लिखकर शीलो की छावनी में यहोशू के पास आए।
10TSKCOMAnd Joshua cast lots for them in Shiloh before the LORD: and there Joshua divided the land unto the children of Israel according to their divisions.
10TSKCOMഅപ്പോൾ യോശുവ ശീലോവിൽ യഹോവയുടെ സന്നിധിയിൽവെച്ചു അവർക്കു വേണ്ടി ചീട്ടിട്ടു; അവിടെവെച്ചു യോശുവ യിസ്രായേൽമക്കൾക്കു ഗോത്രവിഭാഗപ്രകാരം ദേശം വിഭാഗിച്ചുകൊടുത്തു.
10TSKCOMAppol yoshuva sheelovil yahovayute sannidhiyilvechu avarkku venti cheettittu; avitevechu yoshuva yisraayelmakkalkku gothravibhaagaprakaaram desham vibhaagichukotuthu.
10TSKCOMतब यहोशू ने शीलोंमें यहोवा के साम्हने उनके लिथे चिट्ठियां डालीं; और वहीं यहोशू ने इस्राएलियोंको उनके भागोंके अनुसार देश बांट दिया।।
11TSKCOMAnd the lot of the tribe of the children of Benjamin came up according to their families: and the coast of their lot came forth between the children of Judah and the children of Joseph.
11TSKCOMബെന്യാമീൻ മക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി നറുക്കു വന്നു; അവരുടെ അവകാശത്തിന്റെ അതിർ യെഹൂദയുടെ മക്കളുടെയും യോസേഫിന്റെ മക്കളുടെയും മദ്ധ്യേ കിടക്കുന്നു.
11TSKCOMBenyaameen makkalute gothrathinnu kutumbamkutumbamaayi narukku vannu; avarute avakaashathinte athir yehoodayute makkaluteyum yosephinre makkaluteyum madhye kitakkunnu.
11TSKCOMऔर बिन्यामीनियोंके गोत्र की चिट्ठी उनके कुलोंके अनुसार निकली, और उनका भाग यहूदियोंऔर यूसुफियोंके बीच में पड़ा।
12TSKCOMAnd their border on the north side was from Jordan; and the border went up to the side of Jericho on the north side, and went up through the mountains westward; and the goings out thereof were at the wilderness of Beth-aven.
12TSKCOMവടക്കുഭാഗത്തു അവരുടെ വടക്കെ അതിർ യോർദ്ദാങ്കൽ തുടങ്ങി വടക്കു യെരീഹോവിന്റെ പാർശ്വംവരെ ചെന്നു പടിഞ്ഞാറോട്ടു മലനാട്ടിൽകൂടി കയറി ബേത്ത്-ആവെൻ മരുഭൂമിയിങ്കൽ അവസാനിക്കുന്നു.
12TSKCOMVatakkubhaagathu avarute vatakke athir yorddaangkal thutangi vatakku yereehovinre paarshvamvare chennu patinjnjaarottu malanaattilkooti kayari beth-aaven marubhoomiyingkal avasaanikkunnu.
12TSKCOMऔर उनका उत्तरी सिवाना यरदन से आरम्भ हुआ, और यरीहो की उत्तर अलंग से चढ़ते हुए पश्चिम की ओर पहाड़ी देश में होकर बेतावेन के जंगल में निकला;
13TSKCOMAnd the border went over from thence toward Luz, to the side of Luz, which is Bethel, southward; and the border descended to Ataroth-adar, near the hill that lieth on the south side of the nether Beth-horon.
13TSKCOMഅവിടെനിന്നു ആ അതിർ ബേഥേൽ എന്ന ലൂസിന്റെ തെക്കുവശംവരെ കടന്നു താഴത്തെ ബേത്ത്-ഹോരോന്റെ തെക്കുവശത്തുള്ള മലവഴിയായി അതെരോത്ത്-അദാരിലേക്കു ഇറങ്ങുന്നു.
13TSKCOMAviteninnu aa athir bethel enna loosinre thekkuvashamvare katannu thaazhathe beth-horonre thekkuvashathulla malavazhiyaayi atheroth-adaarilekku irangunnu.
13TSKCOMवहां से वह लूज को पहुंचा (जो बेतेल भी कहलाता है), और लूज की दक्खिन अलंग से होते हुए निचले बेयोरोन की दक्खिन ओर के पहाड़ के पास हो अत्रोतद्दार को उतर गया।
14TSKCOMAnd the border was drawn thence, and compassed the corner of the sea southward, from the hill that lieth before Beth-horon southward; and the goings out thereof were at Kirjath-baal, which is Kirjath-jearim, a city of the children of Judah: this was the west quarter.
14TSKCOMപിന്നെ ആ അതിർ വളഞ്ഞു പടിഞ്ഞാറെ വശത്തു ബേത്ത്-ഹോരോന്നു എതിരെയുള്ള മലമുതൽ തെക്കോട്ടു തിരിഞ്ഞു യെഹൂദാമക്കളുടെ പട്ടണമായ കിർയ്യത്ത്-യെയാരീം എന്ന കിർയ്യത്ത്-ബാലയിങ്കൽ അവസാനിക്കുന്നു. ഇതു തന്നെ പടിഞ്ഞാറെ ഭാഗം
14TSKCOMPinne aa athir valanjnju patinjnjaare vashathu beth-horonnu ethireyulla malamuthal thekkottu thirinjnju yehoodaamakkalute pattanamaaya kiryyath-yeyaareem enna kiryyath-baalayingkal avasaanikkunnu. ithu thanne patinjnjaare bhaagam
14TSKCOMफिर पश्चिमी सिवाना मुड़के बेयोरोन के साम्हने और उसकी दक्खिन ओर के पहाड़ से होते हुए किर्यतबाल नाम यहूदियोंके एक नगर पर निकला (जो किर्यत्यारीम भी कहलाता है); पश्चिम का सिवाना यही ठहरा।
15TSKCOMAnd the south quarter was from the end of Kirjath-jearim, and the border went out on the west, and went out to the well of waters of Nephtoah:
15TSKCOMതെക്കെഭാഗം കിർയ്യത്ത്-യെയാരീമിന്റെ അറ്റത്തു തുടങ്ങി പടിഞ്ഞാറോട്ടു നെപ്തോഹവെള്ളത്തിന്റെ ഉറവുവരെ ചെല്ലുന്നു.
15TSKCOMThekkebhaagam kiryyath-yeyaareeminre arrathu thutangi patinjnjaarottu nepthohavellathinte uravuvare chellunnu.
15TSKCOMफिर दक्खिन अलंग का सिवाना पश्चिम से आरम्भ होकर किर्यत्यारीम के सिक्के से निकलकर नेप्तोह के सोते पर पहुंचा;
16TSKCOMAnd the border came down to the end of the mountain that lieth before the valley of the son of Hinnom, and which is in the valley of the giants on the north, and descended to the valley of Hinnom, to the side of Jebusi on the south, and descended to En-rogel,
16TSKCOMപിന്നെ ആ അതിർ ബെൻ-ഹിന്നോംതാഴ്വരക്കെതിരെയും രെഫായീംതാഴ്വരയുടെ വടക്കുവശത്തും ഉള്ള മലയുടെ അറ്റംവരെ ചെന്നു ഹിന്നോംതാഴ്വരയിൽ കൂടി തെക്കോട്ടു യെബൂസ്യപർവ്വതത്തിന്റെ പാർശ്വംവരെയും ഏൻ-രോഗേൽവരെയും ഇറങ്ങി
16TSKCOMPinne aa athir ben-hinnomthaazhvarakkethireyum rephaayeemthaazhvarayute vatakkuvashathum ulla malayute arramvare chennu hinnomthaazhvarayil kooti thekkottu yeboosyaparvvathathinte paarshvamvareyum en-rogelvareyum irangi
16TSKCOMऔर उस पहाड़ के सिक्के पर उतरा, जो हिन्नोम के पुत्र की तराई के साम्हने और रपाईम नाम तराई की उत्तर ओर है; वहां से वह हिन्नोम की तराई में, अर्यात्‌ यबूस की दक्खिन अलंग होकर एनरोगेल को उतरा;
17TSKCOMAnd was drawn from the north, and went forth to En-shemesh, and went forth toward Geliloth, which is over against the going up of Adummim, and descended to the stone of Bohan the son of Reuben,
17TSKCOMവടക്കോട്ടു തിരിഞ്ഞു ഏൻ-ശേമെശിലേക്കും അദുമ്മീംകയറ്റത്തിന്നെതിരെയുള്ള ഗെലീലോത്തിലേക്കും ചെന്നു രൂബേന്റെ മകനായ ബോഹാന്റെ കല്ലുവരെ ഇറങ്ങി
17TSKCOMVatakkottu thirinjnju en-shemeshilekkum adummeemkayarrathinnethireyulla geleelothilekkum chennu roobenre makanaaya bohaanre kalluvare irangi
17TSKCOMवहां से वह उत्तर की ओर मुड़कर एनशेमेश को निकलकर उस गलीलोत की ओर गया, जो अदुम्मीम की चढ़ाई के साम्हने है, फिर वहां से वह रूबेन के पुत्र बोहन के पत्यर तक उतर गया;
18TSKCOMAnd passed along toward the side over against Arabah northward, and went down unto Arabah:
18TSKCOMഅരാബെക്കെതിരെയുള്ള മലഞ്ചരിവിലേക്കു കടന്നു അരാബയിലേക്കു ഇറങ്ങിച്ചെല്ലുന്നു.
18TSKCOMAraabekkethireyulla malanjcharivilekku katannu araabayilekku irangichellunnu.
18TSKCOMवहां से वह उत्तर की ओर जाकर अराबा के साम्हने के पहाड़ की अलंग से होते हुए अराबा को उतरा;
19TSKCOMAnd the border passed along to the side of Beth-hoglah northward: and the outgoings of the border were at the north bay of the salt sea at the south end of Jordan: this was the south coast.
19TSKCOMപിന്നെ ആ അതിർ വടക്കോട്ടു ബേത്ത്-ഹൊഗ്ലയുടെ മലഞ്ചരിവുവരെ കടന്നു തെക്കു യോർദ്ദാന്റെ അഴിമുഖത്തു ഉപ്പുകടലിന്റെ വടക്കെ അറ്റത്തു അവസാനിക്കുന്നു.
19TSKCOMPinne aa athir vatakkottu beth-hoglayute malanjcharivuvare katannu thekku yorddaanre azhimukhathu uppukatalinre vatakke arrathu avasaanikkunnu.
19TSKCOMवहां से वह सिवाना बेयोग्ला की उत्तर अलंग से जाकर खारे ताल की उत्तर ओर के कोल में यरदन के मुहाने पर निकला; दक्खिन का सिवाना यही ठहरा।
20TSKCOMAnd Jordan was the border of it on the east side. This was the inheritance of the children of Benjamin, by the coasts thereof round about, according to their families.
20TSKCOMഇതു തെക്കെ അതിർ, അതിന്റെ കിഴക്കെ അതിർ യോർദ്ദാൻ ആകുന്നു; ഇതു ബെന്യാമീൻ മക്കൾക്കു കുടുംബംകുടുംബമായി കിട്ടിയ അവകാശത്തിന്റെ ചുറ്റുമുള്ള അതിരുകൾ.
20TSKCOMIthu thekke athir, athinre kizhakke athir yorddaan aakunnu; ithu benyaameen makkalkku kutumbamkutumbamaayi kittiya avakaashathinte churrumulla athirukal.
20TSKCOMऔर पूर्व की ओर का सिवाना यरदन ही ठहरा। बिन्यामीनियोंका भाग, चारोंओर के सिवानोंसहित, उनके कुलोंके अनुसार, यही ठहरा।
21TSKCOMNow the cities of the tribe of the children of Benjamin according to their families were Jericho, and Beth-hoglah, and the valley of Keziz,
21TSKCOMഎന്നാൽ ബെന്യാമീൻ മക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ പട്ടണങ്ങൾ: യെരീഹോ, ബേത്ത്-ഹൊഗ്ല, ഏമെക്-കെസീസ്,
21TSKCOMEnnaal benyaameen makkalute gothrathinnu kutumbamkutumbamaayi kittiya pattanangal: yereeho, beth-hogla, emek-kesees,
21TSKCOMऔर बिन्यामीनियोंके गोत्र को उनके कुलोंके अनुसार थे नगर मिले, अर्यात्‌ यरीहो, बेयोग्ला, एमेक्कसीस,
22TSKCOMAnd Beth-arabah, and Zemaraim, and Bethel,
22TSKCOMബേത്ത്-അരാബ, സെമാറയീം, ബേഥേൽ,
22TSKCOMBeth-araaba, semaarayeem, bethel,
22TSKCOMबेतराबा, समारैम, बेतेल,
23TSKCOMAnd Avim, and Parah, and Ophrah,
23TSKCOMഅവ്വീം, പാര, ഒഫ്ര,
23TSKCOMअव्वीम, पारा, ओप्रा,
24TSKCOMAnd Chephar-haammonai, and Ophni, and Gaba; twelve cities with their villages:
24TSKCOMകെഫാർ-അമ്മോനീ, ഒഫ്നി, ഗേബ; ഇങ്ങനെ പന്ത്രണ്ടു പട്ടണവും അവയുടെ ഗ്രാമങ്ങളും;
24TSKCOMKephaar-ammonee, ophni, geba; ingane panthrantu pattanavum avayute graamangalum;
24TSKCOMकपरम्मोनी, ओप्नी और गेबा; थे बारह नगर और इनके गांव मिले।
25TSKCOMഗിബെയോൻ, രാമ, ബേരോത്ത്,
25TSKCOMGibeyon, raama, beroth,
25TSKCOMफिर गिबोन, रामा, बेरोत,
26TSKCOMAnd Mizpeh, and Chephirah, and Mozah,
26TSKCOMമിസ്പെ, കെഫീര, മോസ,
26TSKCOMMispe, kepheera, mosa,
26TSKCOMमिस्पे, कपीरा, मोसा,
27TSKCOMAnd Rekem, and Irpeel, and Taralah,
27TSKCOMരേക്കെം, യിർപ്പേൽ, തരല,
27TSKCOMRekkem, yirppel, tharala,
27TSKCOMरेकेम, यिर्पेल, तरला,
28TSKCOMAnd Zelah, Eleph, and Jebusi, which is Jerusalem, Gibeath, and Kirjath; fourteen cities with their villages. This is the inheritance of the children of Benjamin according to their families.
28TSKCOMസേല, ഏലെഫ്, യെരൂശാലേം എന്ന യെബൂസ്യനഗരം, ശിബെയത്ത്, കിർയ്യത്ത്; ഇങ്ങനെ പതിന്നാലു പട്ടണവും അവയുടെ ഗ്രാമങ്ങളും ഇതു ബെന്യാമീൻ മക്കൾക്കു കുടുംബംകുടുംബമായി കിട്ടിയ അവകാശം.
28TSKCOMSela, eleph, yerooshaalem enna yeboosyanagaram, shibeyath, kiryyath; ingane pathinnaalu pattanavum avayute graamangalum ithu benyaameen makkalkku kutumbamkutumbamaayi kittiya avakaasham.
28TSKCOMसेला, एलेप, यबूस (जो यरूशलेम भी कहलाता है), गिबल और किर्यत; थे चौदह नगर और इनके गांव उन्हें मिले। बिन्यामीनियोंका भाग उनके कुलोंके अनुसार यही ठहरा।।