Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMThen Solomon assembled the elders of Israel, and all the heads of the tribes, the chief of the fathers of the children of Israel, unto king Solomon in Jerusalem, that they might bring up the ark of the covenant of the LORD out of the city of David, which is Zion.
1TSKCOMപിന്നെ യഹോവയുടെ നിയമപെട്ടകം സീയോൻ എന്ന ദാവീദിന്റെ നഗരത്തിൽ നിന്നു കൊണ്ടുവരേണ്ടതിന്നു ശലോമോൻ യിസ്രായേൽമൂപ്പന്മാരെയും യിസ്രായേൽമക്കളുടെ പിതൃഭവനങ്ങളിലെ പ്രഭുക്കന്മാരായ സകല ഗോത്രപ്രധാനികളെയും യെരൂശലേമിൽ ശലോമോൻരാജാവിന്റെ അടുക്കൽ കൂട്ടിവരുത്തി.
1TSKCOMPinne yahovayute niyamapettakam seeyon enna daaveedinre nagarathil ninnu kontuvarendathinnu shalomon yisraayelmooppanmaareyum yisraayelmakkalute pithribhavanangalile prabhukkanmaaraaya sakala gothrapradhaanikaleyum yerooshalemil shalomonraajaavinre atukkal koottivaruthi.
1TSKCOMतब सुलैमान ने इस्राएली पुरनियोंको और गोत्रोंके सब मुख्य पुरुष जो इस्राएलियोंके पूर्वजोंके घरानोंके प्रधान थे,उनको भी यरूशलेम में अपके पास इस मनसा से इकट्ठा किया, कि वे यहोवा की वाचा का सन्दूक दाऊदपुर अर्यात्‌ सियोन से ऊपर ले आएं।
2TSKCOMAnd all the men of Israel assembled themselves unto king Solomon at the feast in the month Ethanim, which is the seventh month.
2TSKCOMയിസ്രായേൽപുരുഷന്മാർ ഒക്കെയും ഏഴാംമാസമായ ഏഥാനീംമാസത്തിലെ ഉത്സവത്തിൽ ശലോമോൻരാജാവിന്റെ അടുക്കൽ വന്നുകൂടി.
2TSKCOMYisraayelpurushanmaar okkeyum ezhaammaasamaaya ethaaneemmaasathile uthsavathil shalomonraajaavinre atukkal vannukooti.
2TSKCOMसो सब इस्राएली पुरुष एतानीम नाम सातवें महीने कें पर्व के समय राजा सुलैमान के पास इकट्ठे हुए।
3TSKCOMAnd all the elders of Israel came, and the priests took up the ark.
3TSKCOMയിസ്രായേൽമൂപ്പന്മാർ ഒക്കെയും വന്നപ്പോൾ പുരോഹിതന്മാർ യഹോവയുടെ പെട്ടകം എടുത്തു.
3TSKCOMYisraayelmooppanmaar okkeyum vannappol purohithanmaar yahovayute pettakam etuthu.
3TSKCOMजब सब इस्राएली पुरनिथे आए, तब याजकोंने सन्दूक को उठा लिया।
4TSKCOMAnd they brought up the ark of the LORD, and the tabernacle of the congregation, and all the holy vessels that were in the tabernacle, even those did the priests and the Levites bring up.
4TSKCOMഅവർ യഹോവയുടെ പെട്ടകവും സമാഗമനകൂടാരവും കൂടാരത്തിലെ വിശുദ്ധഉപകരണങ്ങളൊക്കെയും കൊണ്ടുവന്നു; പുരോഹിതന്മാരും ലേവ്യരുമത്രേ അവയെ കൊണ്ടുവന്നതു.
4TSKCOMAvar yahovayute pettakavum samaagamanakootaaravum kootaarathile vishudhaupakaranangalokkeyum kontuvannu; purohithanmaarum levyarumathre avaye kontuvannathu.
4TSKCOMऔर यहोवा का सन्दूक, और मिलाप का तम्बू, और जितने पवित्र पात्र उस तम्बू में थे, उन सभोंयाजक और लेबीय लोग ऊपर ले गए।
5TSKCOMAnd king Solomon, and all the congregation of Israel, that were assembled unto him, were with him before the ark, sacrificing sheep and oxen, that could not be told nor numbered for multitude.
5TSKCOMശലോമോൻരാജാവും അവന്റെ അടുക്കൽ വന്നുകൂടിയ യിസ്രായേൽസഭ ഒക്കെയും അവനോടുകൂടെ പെട്ടകത്തിന്നു മുമ്പിൽ എണ്ണവും കണക്കുമില്ലാതെ അനവധി ആടുകളെയും കാളകളെയും യാഗംകഴിച്ചു.
5TSKCOMShalomonraajaavum avanre atukkal vannukootiya yisraayelsabha okkeyum avanotukoote pettakathinnu mumpil ennavum kanakkumillaathe anavadhi aatukaleyum kaalakaleyum yaagamkazhichu.
5TSKCOMऔर राजा सुलैमान और समस्त इस्राएली मंडली, जो उसके पास इाट्ठी हुई यी, वे रुब सन्दूक के साम्हने इतनी भेड़ और बैल बलि कर रहे थे, जिनकी गिनती किसी रीति से नहीं हो सकती यी।
6TSKCOMAnd the priests brought in the ark of the covenant of the LORD unto his place, into the oracle of the house, to the most holy place, even under the wings of the cherubims.
6TSKCOMപുരോഹിതന്മാർ യഹോവയുടെ നിയമപെട്ടകം അതിന്റെ സ്ഥലത്തു, ആലയത്തിലെ അന്തർമ്മന്ദിരത്തിൽ അതിവിശുദ്ധസ്ഥലത്തു, കെരൂബുകളുടെ ചിറകിൻ കീഴെ കൊണ്ടുചെന്നു വെച്ചു.
6TSKCOMPurohithanmaar yahovayute niyamapettakam athinre sthalathu, aalayathile antharmmandirathil athivishudhasthalathu, keroobukalute chirakin keezhe kontuchennu vechu.
6TSKCOMतब याजकोंने यहोवा की वाचा का सन्दूक उसके स्यान को अर्यात्‌ भवन के दर्शन-स्यान में, जो परमपवित्र स्यान है, पहुंचाकर करूबोंके पंखोंके तले रख दिया।
7TSKCOMFor the cherubims spread forth their two wings over the place of the ark, and the cherubims covered the ark and the staves thereof above.
7TSKCOMകെരൂബുകൾ പെട്ടകത്തിന്റെ സ്ഥലത്തിന്നു മീതെ ചിറകു വിരിച്ചു പെട്ടകത്തെയും അതിന്റെ തണ്ടുകളെയും മൂടിനിന്നു.
7TSKCOMKeroobukal pettakathinte sthalathinnu meethe chiraku virichu pettakatheyum athinre thantukaleyum mootininnu.
7TSKCOMकरूब तो सन्दूक के स्यान के ऊपर पंख ऐसे फैलाए हुए थे, कि वे ऊपर से सन्दूक और उसके डंडोंको ढांके थे।
8TSKCOMAnd they drew out the staves, that the ends of the staves were seen out in the holy place before the oracle, and they were not seen without: and there they are unto this day.
8TSKCOMതണ്ടുകൾ നീണ്ടിരിക്കയാൽ തണ്ടുകളുടെ അറ്റങ്ങൾ അന്തർമ്മന്ദിരത്തിന്റെ മുമ്പിലുള്ള വിശുദ്ധമന്ദിരത്തിൽ നിന്നു കാണും; എങ്കിലും പുറത്തുനിന്നു കാണുകയില്ല; അവ ഇന്നുവരെയും അവിടെ ഇരിക്കുന്നു.
8TSKCOMThantukal neentirikkayaal thantukalute arrangal antharmmandirathinte mumpilulla vishudhamandirathil ninnu kaanum; engkilum purathuninnu kaanukayilla; ava innuvareyum avite irikkunnu.
8TSKCOMडंडे तो ऐसे लम्बे थे, कि उनके सिक्के उस पवित्र स्यान से जो दर्शन-स्यान के साम्हने या दिखाई पड़ते थे परन्तु बाहर से वे दिखाई नहीं पड़ते थे। वे आज के दिन तक यहीं वतमपान हैं।
9TSKCOMThere was nothing in the ark save the two tables of stone, which Moses put there at Horeb, when the LORD made a covenant with the children of Israel, when they came out of the land of Egypt.
9TSKCOMയിസ്രായേൽമക്കൾ മിസ്രയീമിൽനിന്നു പുറപ്പെട്ടശേഷം യഹോവ അവരോടു നിയമം ചെയ്തപ്പോൾ മോശെ ഹോരേബിൽ വെച്ചു അതിൽ വെച്ചിരുന്ന രണ്ടു കല്പലകയല്ലാതെ പെട്ടകത്തിൽ മറ്റൊന്നും ഉണ്ടായിരുന്നില്ല;
9TSKCOMYisraayelmakkal misrayeemilninnu purappettashesham yahova avarotu niyamam cheythappol moshe horebil vechu athil vechirunna rantu kalpalakayallaathe pettakathil marronnum undaayirunnilla;
9TSKCOMसन्दूक में कुछ नहीं या, उन दो पटरियोंको छोड़ जो मूसा ने होरेब में उसके भीतर उस समय रखीं, जब यहोवा ने इस्राएलियोंके मिस्र से निकलने पर उनके साय वाचा बान्धी यी।
10TSKCOMAnd it came to pass, when the priests were come out of the holy place, that the cloud filled the house of the LORD,
10TSKCOMപുരോഹിതന്മാർ വിശുദ്ധമന്ദിരത്തിൽനിന്നു പുറപ്പെട്ടപ്പോൾ മേഘം യഹോവയുടെ ആലയത്തിൽ നിറഞ്ഞു.
10TSKCOMPurohithanmaar vishudhamandirathilninnu purappettappol megham yahovayute aalayathil niranjnju.
10TSKCOMजब याजक पवित्रस्यान से निकले, तब यहोवा के भवन में बादल भर आया।
11TSKCOMSo that the priests could not stand to minister because of the cloud: for the glory of the LORD had filled the house of the LORD.
11TSKCOMയഹോവയുടെ തേജസ്സു യഹോവയുടെ ആലയത്തിൽ നിറഞ്ഞിരുന്നതുകൊണ്ടു മേഘംനിമിത്തം ശുശ്രൂഷ ചെയ്യേണ്ടതിന്നു നില്പാൻ പുരോഹിതന്മാർക്കു കഴിഞ്ഞില്ല.
11TSKCOMYahovayute thejassu yahovayute aalayathil niranjnjirunnathukontu meghamnimitham shushroosha cheyyendathinnu nilpaan purohithanmaarkku kazhinjnjilla.
11TSKCOMऔर बादल के कारण याजक सेवा टहल करने को खड़े न रह सके, क्योंकि यहोवा का तेज यहोवा के भवन में भर गया या।
12TSKCOMThen spake Solomon, The LORD said that he would dwell in thick darkness.
12TSKCOMഅപ്പോൾ ശലോമോൻ: താൻ കൂരിരുളിൽ വസിക്കുമെന്നു യഹോവ അരുളിച്ചെയ്തിരിക്കുന്നു;
12TSKCOMAppol shalomon: thaan koorirulil vasikkumennu yahova arulicheythirikkunnu;
12TSKCOMतब सुलैमान कहने लगा, यहोवा ने कहा या, कि मैं घोर अंधकार में वास किए रहूंगा।
13TSKCOMI have surely built thee an house to dwell in, a settled place for thee to abide in for ever.
13TSKCOMഎങ്കിലും ഞാൻ നിനക്കു ഒരു നിവാസാലയം, നിനക്കു എന്നേക്കും വസിപ്പാൻ ഒരു സ്ഥലം, പണിതിരിക്കുന്നു എന്നു പറഞ്ഞു.
13TSKCOMEngkilum njaan ninakku oru nivaasaalayam, ninakku ennekkum vasippaan oru sthalam, panithirikkunnu ennu paranjnju.
13TSKCOMसचमुच मैं ने तेरे लिथे एक वासस्यान, वरन ऐसा दृढ़ स्यान बनाया है, जिस में तू युगानुयुग बना रहे।
14TSKCOMAnd the king turned his face about, and blessed all the congregation of Israel: (and all the congregation of Israel stood;)
14TSKCOMപിന്നെ യിസ്രായേൽസഭ മുഴുവനും നിന്നുകൊണ്ടിരിക്കെ രാജാവു മുഖം തിരിച്ചു യിസ്രായേലിന്റെ സർവ്വസഭയെയും അനുഗ്രഹിച്ചു പറഞ്ഞതു എന്തെന്നാൽ:
14TSKCOMPinne yisraayelsabha muzhuvanum ninnukontirikke raajaavu mukham thirichu yisraayelinre sarvvasabhayeyum anugrahichu paranjnjathu enthennaal:
14TSKCOMऔर राजा ने इस्राएल की पूरी सभा की ओर मुंह फेरकर उसको आशीर्वाद दिया; और पूरी सभा खड़ी रही।
15TSKCOMAnd he said, Blessed be the LORD God of Israel, which spake with his mouth unto David my father, and hath with his hand fulfilled it, saying,
15TSKCOMഎന്റെ അപ്പനായ ദാവീദിനോടു തിരുവായ്കൊണ്ടു അരുളിച്ചെയ്തതു തൃക്കൈകൊണ്ടു നിവർത്തിച്ചിരിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ.
15TSKCOMEnre appanaaya daaveedinotu thiruvaaykontu arulicheythathu thrikkaikontu nivarthichirikkunna yisraayelinre daivamaaya yahova vaazhthappettavan.
15TSKCOMऔर उस ने कहा, धन्य है इस्राएल का परमेश्वर यहोवा ! जिस ने अपके मुंह से मेरे पिता दाऊद को यह वचन दिया या, और अपके हाथ से उसे पूरा किया है,
16TSKCOMSince the day that I brought forth my people Israel out of Egypt, I chose no city out of all the tribes of Israel to build an house, that my name might be therein; but I chose David to be over my people Israel.
16TSKCOMഎന്റെ ജനമായ യിസ്രായേലിനെ മിസ്രയീമിൽനിന്നു കൊണ്ടുവന്ന നാൾമുതൽ എന്റെ നാമം ഇരിക്കേണ്ടതിന്നു ഒരു ആലയം പണിവാൻ ഞാൻ യിസ്രായേലിന്റെ സകലഗോത്രങ്ങളിലും ഒരു പട്ടണം തിരഞ്ഞെടുത്തില്ല; എന്നാൽ എന്റെ ജനമായ യിസ്രായേലിന്നു പ്രഭുവായിരിപ്പാൻ ഞാൻ ദാവീദിനെ തിരഞ്ഞെടുത്തു എന്നു അവൻ അരുളിച്ചെയ്തു.
16TSKCOMEnre janamaaya yisraayeline misrayeemilninnu kontuvanna naalmuthal enre naamam irikkendathinnu oru aalayam panivaan njaan yisraayelinre sakalagothrangalilum oru pattanam thiranjnjetuthilla; ennaal enre janamaaya yisraayelinnu prabhuvaayirippaan njaan daaveedine thiranjnjetuthu ennu avan arulicheythu.
16TSKCOMकि जिस दिन से मैं अपक्की प्रजा इस्राएल को मिस्र से निकाल लाया, तब से मैं ने किसी इस्राएली गोत्र का कोई नगर नहीं चुना, जिस में मेरे नाम के निवास के लिथे भवन बनाया जाए; परन्तु मैं ने दाऊद को चुन लिया, कि वह मेरी प्रजा इस्राएल का अधिक्कारनेी हो।
17TSKCOMAnd it was in the heart of David my father to build an house for the name of the LORD God of Israel.
17TSKCOMയിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിന്നു ഒരു ആലയം പണിയേണം എന്നു എന്റെ അപ്പനായ ദാവീദിന്നു താല്പര്യം ഉണ്ടായിരുന്നു.
17TSKCOMYisraayelinre daivamaaya yahovayute naamathinnu oru aalayam paniyenam ennu enre appanaaya daaveedinnu thaalparyam undaayirunnu.
17TSKCOMमेरे पिता दाऊद की यह मनसा तो यी कि इस्राएल के परमेश्वर यहोवा के नाम का एक भवन बनाए।
18TSKCOMAnd the LORD said unto David my father, Whereas it was in thine heart to build an house unto my name, thou didst well that it was in thine heart.
18TSKCOMഎന്നാൽ യഹോവ എന്റെ അപ്പനായ ദാവീദിനോടു: എന്റെ നാമത്തിന്നു ഒരു ആലയം പണിയേണമെന്നു നിനക്കു താല്പര്യം ഉണ്ടായല്ലോ; അങ്ങനെ താല്പര്യം ഉണ്ടായതു നല്ലതു.
18TSKCOMEnnaal yahova enre appanaaya daaveedinotu: enre naamathinnu oru aalayam paniyenamennu ninakku thaalparyam undaayallo; angane thaalparyam undaayathu nallathu.
18TSKCOMपरन्तु यहोवा ने मेरे पिता दाऊद से कहा, यह जो तेरी मनसा है, कि यहोवा के नाम का एक भवन बनाए, ऐसी मनसा करके तू ने भला तो किया;
19TSKCOMNevertheless thou shalt not build the house; but thy son that shall come forth out of thy loins, he shall build the house unto my name.
19TSKCOMഎങ്കിലും ആലയം പണിയേണ്ടതു നീയല്ല, നിന്റെ കടിപ്രദേശത്തുനിന്നുത്ഭവിക്കുന്ന മകൻ തന്നേ എന്റെ നാമത്തിന്നു ആലയം പണിയും എന്നു കല്പിച്ചു.
19TSKCOMEngkilum aalayam paniyendathu neeyalla, ninre katipradeshathuninnuthbhavikkunna makan thanne enre naamathinnu aalayam paniyum ennu kalpichu.
19TSKCOMतौभी तू उस भवन को न बनाएगा; तेरा जो निज पुत्र होगा, वही मेरे नाम का भवन बनाएगा।
20TSKCOMAnd the LORD hath performed his word that he spake, and I am risen up in the room of David my father, and sit on the throne of Israel, as the LORD promised, and have built an house for the name of the LORD God of Israel.
20TSKCOMഅങ്ങനെ യഹോവ താൻ അരുളിച്ചെയ്ത വചനം നിവർത്തിച്ചിരിക്കുന്നു; യഹോവ വാഗ്ദാനം ചെയ്തതുപോലെ എന്റെ അപ്പനായ ദാവീദിന്നു പകരം ഞാൻ എഴുന്നേറ്റു യിസ്രായേലിന്റെ സിംഹാസനത്തിൽ ഇരിക്കുന്നു; യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിന്നു ഒരു ആലയവും പണിതിരിക്കുന്നു.
20TSKCOMAngane yahova thaan arulicheytha vachanam nivarthichirikkunnu; yahova vaagdaanam cheythathupole enre appanaaya daaveedinnu pakaram njaan ezhunnerru yisraayelinre simhaasanathil irikkunnu; yisraayelinre daivamaaya yahovayute naamathinnu oru aalayavum panithirikkunnu.
20TSKCOMयह जो वचन यहोवा ने कहा या, उसे उस ने पूरा भी किया है, और मैं अपके पिता दाऊद के स्यान पर उठकर, यहोवा के वचन के अनुसार इस्राएल की गद्दी पर विराजमान हूँ, और इस्राएल के परमेश्वर यहोवा के नाम से इस भवन को बनाया है।
21TSKCOMAnd I have set there a place for the ark, wherein is the covenant of the LORD, which he made with our fathers, when he brought them out of the land of Egypt.
21TSKCOMയഹോവ നമ്മുടെ പിതാക്കന്മാരെ മിസ്രയീംദേശത്തു നിന്നു കൊണ്ടുവന്നപ്പോൾ, അവരോടു ചെയ്ത നിയമം ഇരിക്കുന്ന പെട്ടകത്തിന്നു ഞാൻ അതിൽ ഒരു സ്ഥലം ഒരിക്കിയിരിക്കുന്നു.
21TSKCOMYahova nammute pithaakkanmaare misrayeemdeshathu ninnu kontuvannappol, avarotu cheytha niyamam irikkunna pettakathinnu njaan athil oru sthalam orikkiyirikkunnu.
21TSKCOMऔर इस में मैं ने एक स्यान उस सन्दूक के लिथे ठहराया है, जिस में यहोवा की वह वाचा है, जो उस ने हमारे पुरखाओं को मिस्र देश से निकालने के समय उन से बान्धी यी।
22TSKCOMAnd Solomon stood before the altar of the LORD in the presence of all the congregation of Israel, and spread forth his hands toward heaven:
22TSKCOMഅനന്തരം ശലോമോൻ യഹോവയുടെ യാഗപീഠത്തിൻ മുമ്പിൽ യിസ്രായേലിന്റെ സർവ്വസഭയുടെയും സമക്ഷത്തു നിന്നുകൊണ്ടു ആകാശത്തിലേക്കു കൈ മലർത്തി പറഞ്ഞതു എന്തെന്നാൽ:
22TSKCOMAnantharam shalomon yahovayute yaagapeethathin mumpil yisraayelinre sarvvasabhayuteyum samakshathu ninnukontu aakaashathilekku kai malarthi paranjnjathu enthennaal:
22TSKCOMतब सुलैमान इस्राएल की पूरी सभा के देखते यहोवा की वेदी के साम्हने खड़ा हुआ, और अपके हाथ स्वर्ग की ओर फैलाकर कहा, हे यहोवा !
23TSKCOMAnd he said, LORD God of Israel, there is no God like thee, in heaven above, or on earth beneath, who keepest covenant and mercy with thy servants that walk before thee with all their heart:
23TSKCOMയിസ്രായേലിന്റെ ദൈവമായ യഹോവേ, പൂർണ്ണഹൃദയത്തോടെ നിന്റെ മുമ്പാകെ നടക്കുന്ന നിന്റെ ദാസന്മാർക്കായി നിയമവും ദയയും പാലിക്കുന്ന നിന്നെപ്പോലെ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യാതൊരു ദൈവവും ഇല്ല.
23TSKCOMYisraayelinre daivamaaya yahove, poornnahridayathote ninre mumpaake natakkunna ninre daasanmaarkkaayi niyamavum dayayum paalikkunna ninneppole meethe svarggathilum thaazhe bhoomiyilum yaathoru daivavum illa.
23TSKCOMहे इस्राएल के परमेश्वर ! तेरे समान न तो ऊपर स्वर्ग में, और न नीचे पृय्वी पर कोई ईश्वर है : तेरे जो दास अपके सम्पूर्ण मन से अपके को तेरे सम्मुख जानकर चलते हैं, उनके लिथे तू अपक्की वाचा मूरी करता, और करुणा करता रहता है।
24TSKCOMWho hast kept with thy servant David my father that thou promisedst him: thou spakest also with thy mouth, and hast fulfilled it with thine hand, as it is this day.
24TSKCOMനീ എന്റെ അപ്പനായ ദാവീദ് എന്ന നിന്റെ ദാസന്നു ചെയ്ത വാഗ്ദാനം പാലിച്ചിരിക്കുന്നു; തിരുവായ്കൊണ്ടു അരുളിച്ചെയ്തതു ഇന്നു കാണുംപോലെ തൃക്കൈകൊണ്ടു നിർവത്തിച്ചുമിരിക്കുന്നു.
24TSKCOMNee enre appanaaya daaveed enna ninre daasannu cheytha vaagdaanam paalichirikkunnu; thiruvaaykontu arulicheythathu innu kaanumpole thrikkaikontu nirvathichumirikkunnu.
24TSKCOMजो वचन तू ने मेरे पिता दाऊद को दिया या, उसका तू ने पालन किया है, जैसा तू ने अपके मुंह से कहा या, वैसा ही अपके हाथ से उसको पूरा किया है, जैसा आज है।
25TSKCOMTherefore now, LORD God of Israel, keep with thy servant David my father that thou promisedst him, saying, There shall not fail thee a man in my sight to sit on the throne of Israel; so that thy children take heed to their way, that they walk before me as thou hast walked before me.
25TSKCOMആകയാൽ യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ എന്റെ അപ്പനായ ദാവീദ് എന്ന നിന്റെ ദാസനോടു: നീ എന്റെ മുമ്പാകെ നടന്നതുപോലെ നിന്റെ പുത്രന്മാരും എന്റെ മുമ്പാകെ നടക്കത്തക്കവണ്ണം തങ്ങളുടെ വഴി സൂക്ഷിക്കമാത്രം ചെയ്താൽ യിസ്രായേലിന്റെ സിംഹാസനത്തിൽ ഇരിപ്പാൻ നിനക്കു ഒരു പുരുഷൻ എന്റെ മുമ്പാകെ ഇല്ലാതെവരികയില്ല എന്നു അരുളിച്ചെയ്തിരിക്കുന്നതു നിവർത്തിക്കേണമേ.
25TSKCOMAakayaal yisraayelinre daivamaaya yahove, nee enre appanaaya daaveed enna ninre daasanotu: nee enre mumpaake natannathupole ninre puthranmaarum enre mumpaake natakkathakkavannam thangalute vazhi sookshikkamaathram cheythaal yisraayelinre simhaasanathil irippaan ninakku oru purushan enre mumpaake illaathevarikayilla ennu arulicheythirikkunnathu nivarthikkename.
25TSKCOMइसलिथे अब हे इस्राएल के परमेश्वर यहोवा ! इस वचन को भी पूरा कर, जो तू ने अपके दास मेरे पिता दाऊद को दिया या, कि तेरे कुल में, मेरे साम्हने इस्राएल की गद्दी पर विराजनेवाले सदैव बने रहेंगे : इतना हो कि जैसे तू स्वयं मुझे सम्मुख जानकर चलता रहा, वैसे ही तेरे वंश के लोग अपक्की चालचलन में ऐसी ही वौकसी करें।
26TSKCOMAnd now, O God of Israel, let thy word, I pray thee, be verified, which thou spakest unto thy servant David my father.
26TSKCOMഇപ്പോൾ യിസ്രായേലിന്റെ ദൈവമേ, എന്റെ അപ്പനായ ദാവീദ് എന്ന നിന്റെ ദാസനോടു നീ അരുളിച്ചെയ്ത വചനം ഒത്തുവരുമാറാകട്ടെ.
26TSKCOMIppol yisraayelinre daivame, enre appanaaya daaveed enna ninre daasanotu nee arulicheytha vachanam othuvarumaaraakatte.
26TSKCOMइसलिथे अब हे इस्राएल के परमेश्वर अपना जो वचन तू ने अपके दास मेरे पिता दाऊद को दिया या उसे सच्चा सिद्ध कर।
27TSKCOMBut will God indeed dwell on the earth? behold, the heaven and heaven of heavens cannot contain thee; how much less this house that I have builded?
27TSKCOMഎന്നാൽ ദൈവം യഥാർത്ഥമായി ഭൂമിയിൽ വസിക്കുമോ? സ്വർഗ്ഗത്തിലും സ്വർഗ്ഗാധിസ്വർഗ്ഗത്തിലും നീ അടങ്ങുകയില്ലല്ലോ; പിന്നെ ഞാൻ പണിതിരിക്കുന്ന ഈ ആലയത്തിൽ അടങ്ങുന്നതു എങ്ങനെ?
27TSKCOMEnnaal daivam yathaarthamaayi bhoomiyil vasikkumo? svarggathilum svarggaadhisvarggathilum nee atangukayillallo; pinne njaan panithirikkunna ee aalayathil atangunnathu engane?
27TSKCOMक्या परमेश्वर सचमुच पृय्वी पर वास करेगा, स्वर्ग में वरन सब से ऊंचे स्वर्ग में भी तू नहीं समाता, फिर मेरे बनाए हुए इस भवन में क्योंकर समाएगा।
28TSKCOMYet have thou respect unto the prayer of thy servant, and to his supplication, O LORD my God, to hearken unto the cry and to the prayer, which thy servant prayeth before thee to day:
28TSKCOMഎങ്കിലും എന്റെ ദൈവമായ യഹോവേ, അടിയൻ ഇന്നു തിരുമുമ്പിൽ കഴിക്കുന്ന നിലവിളയും പ്രാർത്ഥനയും കേൾക്കേണ്ടതിന്നു അടിയന്റെ പ്രാർത്ഥനയിലേക്കും യാചനയിലേക്കും തിരിഞ്ഞു കടാക്ഷിക്കേണമേ.
28TSKCOMEngkilum enre daivamaaya yahove, atiyan innu thirumumpil kazhikkunna nilavilayum praarthanayum kelkkendathinnu atiyanre praarthanayilekkum yaachanayilekkum thirinjnju kataakshikkename.
28TSKCOMतौभी हे मेरे परमेश्वर यहोवा ! अपके दास की प्रार्यना और गिड़गिड़ाहट की ओर कान लगाकर, मेरी चिल्लाहट और यह प्रार्यना सुन ! जो मैं आज तेरे साम्हने कर रहा हूँ;
29TSKCOMThat thine eyes may be open toward this house night and day, even toward the place of which thou hast said, My name shall be there: that thou mayest hearken unto the prayer which thy servant shall make toward this place.
29TSKCOMഅടിയൻ ഈ സ്ഥലത്തുവെച്ചു കഴിക്കുന്ന പ്രാർത്ഥന കേൾക്കേണ്ടതിന്നു നിന്റെ നാമം ഉണ്ടായിരിക്കുമെന്നു നീ അരുളിച്ചെയ്ത സ്ഥലമായ ഈ ആലയത്തിലേക്കു രാവും പകലും തൃക്കൺപാർത്തരുളേണമേ,
29TSKCOMAtiyan ee sthalathuvechu kazhikkunna praarthana kelkkendathinnu ninre naamam undaayirikkumennu nee arulicheytha sthalamaaya ee aalayathilekku raavum pakalum thrikkanpaartharulename,
29TSKCOMकि तेरी आंख इस भवन की ओर अर्यात्‌ इसी स्यान की ओर जिसके विषय तू ने कहा है, कि मेरा नाम वहां रहेगा, रात दिन खुली रहें : और जो प्रार्यना तेरा दास इस स्यान की ओर करे, उसे तू सुन ले।
30TSKCOMAnd hearken thou to the supplication of thy servant, and of thy people Israel, when they shall pray toward this place: and hear thou in heaven thy dwelling place: and when thou hearest, forgive.
30TSKCOMഈ സ്ഥലത്തുവെച്ചു പ്രാർത്ഥിപ്പാനിരിക്കുന്ന അടിയന്റെയും നിന്റെ ജനമായ യിസ്രായേലിന്റെയും യാചന കേൾക്കേണമേ. നിന്റെ വാസസ്ഥലമായ സ്വർഗ്ഗത്തിൽ കേൾക്കേണമേ; കേട്ടു ക്ഷമിക്കേണമേ.
30TSKCOMEe sthalathuvechu praarthippaanirikkunna atiyanreyum ninre janamaaya yisraayelinreyum yaachana kelkkename. ninre vaasasthalamaaya svarggathil kelkkename; kettu kshamikkename.
30TSKCOMऔर तू अपके दास, और अपक्की प्रजा इस्राएल की प्रार्यना जिसको वे इस स्यान की ओर गिड़गिड़ा के करें उसे सुनना, वरद स्वर्ग। में से जो तेरा निवासस्यान है सुन लेना, और सुनकर झमा करना।
31TSKCOMIf any man trespass against his neighbour, and an oath be laid upon him to cause him to swear, and the oath come before thine altar in this house:
31TSKCOMഒരുത്തൻ തന്റെ കൂട്ടുകാരനോടു കുറ്റം ചെയ്കയും അവൻ അവനെക്കൊണ്ടു സത്യം ചെയ്യിക്കേണ്ടതിന്നു കാര്യം സത്യത്തിന്നു വെക്കുകയും അവൻ ഈ ആലയത്തിൽ നിന്റെ യാഗപീഠത്തിന്നു മുമ്പാകെ വന്നു സത്യം ചെയ്കയും ചെയ്താൽ
31TSKCOMOruthan thanre koottukaaranotu kurram cheykayum avan avanekkontu sathyam cheyyikkendathinnu kaaryam sathyathinnu vekkukayum avan ee aalayathil ninre yaagapeethathinnu mumpaake vannu sathyam cheykayum cheythaal
31TSKCOMजब कोई किसी दूसरे का अपराध करे, और उसको शपय खिलाई जाए, और वह आकर इस भवन में तेरी वेदी के साम्हने शपय खाए,
32TSKCOMThen hear thou in heaven, and do, and judge thy servants, condemning the wicked, to bring his way upon his head; and justifying the righteous, to give him according to his righteousness.
32TSKCOMനീ സ്വർഗ്ഗത്തിൽ കേട്ടു പ്രവർത്തിച്ചു, ദുഷ്ടന്റെ നടപ്പു അവന്റെ തലമേൽ വരുത്തി അവനെ ശിക്ഷിപ്പാനും നീതിമാന്റെ നീതിക്കു തക്കവണ്ണം അവന്നു നല്കി അവനെ നീതീകരിപ്പാനും അടിയങ്ങൾക്കു ന്യായം പാലിച്ചുതരേണമേ.
32TSKCOMNee svarggathil kettu pravarthichu, dushtanre natappu avanre thalamel varuthi avane shikshippaanum neethimaanre neethikku thakkavannam avannu nalki avane neetheekarippaanum atiyangalkku nyaayam paalichutharename.
32TSKCOMतब तू स्वर्ग में सुन कर, अर्यात्‌ अपके दासोंका न्याय करके दुष्ट को दुष्ट ठहरा और उसकी चाल उसी के सिर लौटा दे, और निदॉष को निदॉष ठहराकर, उसके धर्म के अनुसार उसको फल देना।
33TSKCOMWhen thy people Israel be smitten down before the enemy, because they have sinned against thee, and shall turn again to thee, and confess thy name, and pray, and make supplication unto thee in this house:
33TSKCOMനിന്റെ ജനമായ യിസ്രായേൽ നിന്നോടു പാപം ചെയകനിമിത്തം അവർ ശത്രുവിനോടു തോറ്റിട്ടു നിങ്കലേക്കു തിരിഞ്ഞു നിന്റെ നാമത്തെ സ്വീകരിച്ചുകൊണ്ടു ഈ ആലയത്തിൽവെച്ചു നിന്നോടു പ്രാർത്ഥിക്കയും യാചിക്കയും ചെയ്താൽ
33TSKCOMNinre janamaaya yisraayel ninnotu paapam cheyakanimitham avar shathruvinotu thorrittu ningkalekku thirinjnju ninre naamathe sveekarichukontu ee aalayathilvechu ninnotu praarthikkayum yaachikkayum cheythaal
33TSKCOMफिर जब नेरी प्रजा इस्राएल तेरे विरुद्ध पाप करने के कारण अपके शत्रुओं से हार जाए, और तेरी ओर फिरकर तेरा नाम ले और इस भवन में तुझ से गिड़गिड़ाहट के साय प्रार्यना करे,
34TSKCOMThen hear thou in heaven, and forgive the sin of thy people Israel, and bring them again unto the land which thou gavest unto their fathers.
34TSKCOMനീ സ്വർഗ്ഗത്തിൽ കേട്ടു നിന്റെ ജനമായ യിസ്രായേലിന്റെ പാപം ക്ഷമിച്ചു അവരുടെ പിതാക്കന്മാർക്കു കൊടുത്ത ദേശത്തേക്കു അവരെ മടക്കിവരുത്തേണമേ.
34TSKCOMNee svarggathil kettu ninre janamaaya yisraayelinre paapam kshamichu avarute pithaakkanmaarkku kotutha deshathekku avare matakkivaruthename.
34TSKCOMतब तू स्वर्ग में से सुनकर अपक्की प्रजा इस्राएल का पाप झमा करना : और उन्हें इस देश में लौटा ले आना, जो तू ने उनके पुरुखाओं को दिया या।
35TSKCOMWhen heaven is shut up, and there is no rain, because they have sinned against thee; if they pray toward this place, and confess thy name, and turn from their sin, when thou afflictest them:
35TSKCOMഅവർ നിന്നോടു പാപം ചെയ്കകൊണ്ടു ആകാശം അടഞ്ഞു മഴപെയ്യാതിരിക്കുമ്പോൾ അവർ ഈ സ്ഥലത്തേക്കു തിരിഞ്ഞു പ്രാർത്ഥിച്ചു നിന്റെ നാമത്തെ സ്വീകരിക്കയും നീ അവരെ താഴ്ത്തിയതുകൊണ്ടു അവർ തങ്ങളുടെ പാപങ്ങളെ വിട്ടുതരികയും ചെയ്താൽ
35TSKCOMAvar ninnotu paapam cheykakontu aakaasham atanjnju mazhapeyyaathirikkumpol avar ee sthalathekku thirinjnju praarthichu ninre naamathe sveekarikkayum nee avare thaazhthiyathukontu avar thangalute paapangale vittutharikayum cheythaal
35TSKCOMजब वे तेरे विरुद्ध पाप करें, और इस कारण आकाश बन्द हो जाए, कि वर्षा न होए, ऐसे समय यदि वे इस स्यान की ओर प्रार्यना करके तेरे नाम को मानें जब तू उन्हें दु:ख देता है, और अपके पाप से फिरें, तो तू स्वर्ग में से सुनकर झमा करना,
36TSKCOMThen hear thou in heaven, and forgive the sin of thy servants, and of thy people Israel, that thou teach them the good way wherein they should walk, and give rain upon thy land, which thou hast given to thy people for an inheritance.
36TSKCOMനീ സ്വർഗ്ഗത്തിൽ കേട്ടു നിന്റെ ദാസന്മാരുടെയും നിന്റെ ജനമായ യിസ്രായേലിന്റെയും പാപം ക്ഷമിച്ചു, അവർ നടക്കേണ്ടുന്ന നല്ല വഴി അവരെ ഉപദേശിക്കയും നിന്റെ ജനത്തിന്നു അവകാശമായി കൊടുത്ത നിന്റെ ദേശത്തു മഴ പെയ്യിക്കയും ചെയ്യേണമേ.
36TSKCOMNee svarggathil kettu ninre daasanmaaruteyum ninre janamaaya yisraayelinreyum paapam kshamichu, avar natakkentunna nalla vazhi avare upadeshikkayum ninre janathinnu avakaashamaayi kotutha ninre deshathu mazha peyyikkayum cheyyename.
36TSKCOMऔर अपके दासों, अपक्की प्रजा इस्राएल के पाप को झ्मा करना; तू जो उनको वह भला मार्ग दिखाता है, जिस पर उन्हें चलना चाहिथे, इसलिथे अपके इस देश पर, जो तू ने अपक्की प्रजा का भाग कर दिया है, पानी बरसा देना।
37TSKCOMIf there be in the land famine, if there be pestilence, blasting, mildew, locust, or if there be caterpiller; if their enemy besiege them in the land of their cities; whatsoever plague, whatsoever sickness there be;
37TSKCOMദേശത്തു ക്ഷാമമോ മഹാമാരിയോ വെൺകതിർ, വിഷമഞ്ഞു, വെട്ടുക്കിളി, തുള്ളൻ എന്നിവയോ ഉണ്ടായാൽ അവരുടെ ശത്രു അവരുടെ പട്ടണങ്ങളുള്ള ദേശത്തു അവരെ നിരോധിച്ചാൽ വല്ല വ്യാധിയോ വല്ല ദീനമോ ഉണ്ടായാൽ യാതൊരുത്തനെങ്കിലും
37TSKCOMDeshathu kshaamamo mahaamaariyo venkathir, vishamanjnju, vettukkili, thullan ennivayo undaayaal avarute shathru avarute pattanangalulla deshathu avare nirodhichaal valla vyaadhiyo valla deenamo undaayaal yaathoruthanengkilum
37TSKCOMजब इस देश में काल वा मरी वा फुलस हो वा गेरुई वा टिड्डियां वा कीड़े लगें वा उनके शत्रु उनके देश के फाटकोंमें उन्हें घेर रखें, अयवा कोई विपत्ति वा रोग क्योंन हों,
38TSKCOMWhat prayer and supplication soever be made by any man, or by all thy people Israel, which shall know every man the plague of his own heart, and spread forth his hands toward this house:
38TSKCOMനിന്റെ ജനമായ യിസ്രായേൽ മുഴുവനെങ്കിലും വല്ല പ്രാർത്ഥനയും യാചനയും കഴിക്കയും ഓരോരുത്തൻ താന്താന്റെ മനഃപീഡ അറിഞ്ഞു ഈ ആലയത്തിങ്കലേക്കു കൈ മലർത്തുകയും ചെയ്താൽ
38TSKCOMNinre janamaaya yisraayel muzhuvanengkilum valla praarthanayum yaachanayum kazhikkayum ororuthan thaanthaanre manahpeeda arinjnju ee aalayathingkalekku kai malarthukayum cheythaal
38TSKCOMतब यदि कोई मनुष्य वा तेरी प्रजा इस्राएल अपके अपके मन का दु:ख जान लें, और गिड़गिड़ाहट के साय प्रार्यना करके अपके हाथ इस भवन की ओर फैलाएं;
39TSKCOMThen hear thou in heaven thy dwelling place, and forgive, and do, and give to every man according to his ways, whose heart thou knowest; (for thou, even thou only, knowest the hearts of all the children of men;)
39TSKCOMനീ നിന്റെ വാസസ്ഥലമായ സ്വർഗ്ഗത്തിൽ കേട്ടു ക്ഷമിക്കയും
39TSKCOMNee ninre vaasasthalamaaya svarggathil kettu kshamikkayum
39TSKCOMतो तू अपके स्वगींय निवासस्यान में से सुनकर झमा करुना, और ऐसा करना, कि एक एक के मन को जानकर उसकी समस्त चाल के अनुसार उसको फल देना : तू ही तो सब आदमियोंके मन के भेदोंका जानने वाला है।
40TSKCOMThat they may fear thee all the days that they live in the land which thou gavest unto our fathers.
40TSKCOMഞങ്ങളുടെ പിതാക്കന്മാർക്കു നീ കൊടുത്ത ദേശത്തു അവർ ജീവിച്ചിരിക്കും കാലത്തൊക്കെയും നിന്നെ ഭയപ്പെടേണ്ടതിന്നു നീ ഓരോരുത്തന്റെ ഹൃദയത്തെ അറിയുന്നതുപോലെ ഓരാരുത്തന്നു അവനവന്റെ നടപ്പുപോലെയൊക്കെയും ചെയ്തരുളേണമേ; നീ മാത്രമല്ലോ സകലമനുഷ്യപുത്രന്മാരുടെയും ഹൃദയത്തെ അറിയുന്നതു.
40TSKCOMNjangalute pithaakkanmaarkku nee kotutha deshathu avar jeevichirikkum kaalathokkeyum ninne bhayappetendathinnu nee ororuthanre hridayathe ariyunnathupole oraaruthannu avanavanre natappupoleyokkeyum cheytharulename; nee maathramallo sakalamanushyaputhranmaaruteyum hridayathe ariyunnathu.
40TSKCOMतब वे जितने दिन इस देश में रहें, जो तू ने उनके पुरखाओं को दिया या, उतने दिन तक तेरा भय मानते रहें।
41TSKCOMMoreover concerning a stranger, that is not of thy people Israel, but cometh out of a far country for thy name’s sake;
41TSKCOMഅത്രയുമല്ല, നിന്റെ ജനമായ യിസ്രായേലിലുള്ളവനല്ലാത്ത ഒരു അന്യജാതിക്കാരൻ ദൂരദേശത്തുനിന്നു നിന്റെ നാമം ഹേതുവായി വരികയും --
41TSKCOMAthrayumalla, ninre janamaaya yisraayelilullavanallaatha oru anyajaathikkaaran dooradeshathuninnu ninre naamam hethuvaayi varikayum --
41TSKCOMफिर परदेशी भी जो तेरी प्रजा इस्राएल का न हो, जब वह तेरा नाम सुनकर, दूर देश से आए,
42TSKCOM(For they shall hear of thy great name, and of thy strong hand, and of thy stretched out arm;) when he shall come and pray toward this house;
42TSKCOMഅവർ നിന്റെ മഹത്വമുള്ള നാമത്തെയും ബലമുള്ള ഭുജത്തെയും നീട്ടിയിരിക്കുന്ന കയ്യെയും കുറിച്ചു കേൾക്കുമല്ലാ-- ഈ ആലയത്തിങ്കലേക്കു നോക്കി പ്രാർത്ഥിക്കയും ചെയ്താൽ
42TSKCOMAvar ninre mahathvamulla naamatheyum balamulla bhujatheyum neettiyirikkunna kayyeyum kurichu kelkkumallaa-- ee aalayathingkalekku nokki praarthikkayum cheythaal
42TSKCOMवह तो तेरे बड़े ताम और बलवन्त हाथ और बढ़ाई हुई भुजा का समाचार पाए; इसलिथे जब ऐसा कोई आकर इस भवन की ओर प्रार्यना करें,
43TSKCOMHear thou in heaven thy dwelling place, and do according to all that the stranger calleth to thee for: that all people of the earth may know thy name, to fear thee, as do thy people Israel; and that they may know that this house, which I have builded, is called by thy name.
43TSKCOMനീ നിന്റെ വാസസ്ഥലമായ സ്വർഗ്ഗത്തിൽ കേട്ടു, ഭൂമിയിലെ സകലജാതികളും നിന്റെ ജനമായ യിസ്രായേൽ എന്ന പോലെ നിന്നെ ഭയപ്പെടുവാനും ഞാൻ പണിതിരിക്കുന്ന ഈ ആലയത്തിന്നു നിന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്നു എന്നു ഗ്രഹിപ്പാനും നിന്റെ നാമത്തെ അറിവാനും തക്കവണ്ണം അന്യജാതിക്കാരൻ നിന്നോടു പ്രാർത്ഥിക്കുന്നതൊക്കെയും നീ ചെയ്തുകൊടുക്കേണമേ.
43TSKCOMNee ninre vaasasthalamaaya svarggathil kettu, bhoomiyile sakalajaathikalum ninre janamaaya yisraayel enna pole ninne bhayappetuvaanum njaan panithirikkunna ee aalayathinnu ninre naamam vilikkappettirikkunnu ennu grahippaanum ninre naamathe arivaanum thakkavannam anyajaathikkaaran ninnotu praarthikkunnathokkeyum nee cheythukotukkename.
43TSKCOMतब तू अपके स्वगींय निवासस्यान में से सुन, और जिस बात के लिथे ऐसा परदेशी तुझे पुकारे, उसी के अनुसार व्यवहार करना जिस से पृय्वी के सब देशोंके लोग तेरा नाम जानकर तेरी प्रजा इस्राएल की नाई तेरा भय मानें, और निश्चय जानें, कि यह भवन जिसे मैं ने बनाया है, वह तेरा ही कहलाता है।
44TSKCOMIf thy people go out to battle against their enemy, whithersoever thou shalt send them, and shall pray unto the LORD toward the city which thou hast chosen, and toward the house that I have built for thy name:
44TSKCOMനീ നിന്റെ ജനത്തെ അയക്കുന്ന വഴിയിൽ അവർ തങ്ങളുടെ ശത്രുവിനോടു യുദ്ധം ചെയ്‍വാൻ പുറപ്പെടുമ്പോൾ നീ തിരഞ്ഞെടുത്ത നഗരത്തിലേക്കും നിന്റെ നാമത്തിന്നു ഞാൻ പണിതിരിക്കുന്ന ഈ ആലയത്തിലേക്കും തിരിഞ്ഞു യഹോവയോടു പ്രാർത്ഥിച്ചാൽ
44TSKCOMNee ninre janathe ayakkunna vazhiyil avar thangalute shathruvinotu yudham chey‍vaan purappetumpol nee thiranjnjetutha nagarathilekkum ninre naamathinnu njaan panithirikkunna ee aalayathilekkum thirinjnju yahovayotu praarthichaal
44TSKCOMजब तेरी प्रजा के लोग जहां कहीं तू उन्हें भेजे, वहां अपके शत्रुओं से लड़ाई करने को निकल जाएं, और इस नगर की ओर जिसे तू ने चुना है, और इस भवन की ओर जिसे मैं ने तेरे नाम पर बनाया है, यहोवा से प्रार्यना करें,
45TSKCOMThen hear thou in heaven their prayer and their supplication, and maintain their cause.
45TSKCOMനീ സ്വർഗ്ഗത്തിൽ അവരുടെ പ്രാർത്ഥനയും യാചനയും കേട്ടു അവർക്കു ന്യായം പാലിച്ചുകൊടുക്കേണമേ.
45TSKCOMNee svarggathil avarute praarthanayum yaachanayum kettu avarkku nyaayam paalichukotukkename.
45TSKCOMतब तू स्वर्ग में से उनकी प्रार्यना और गिड़गिड़ाहट सुनकर उनका न्याय कर।
46TSKCOMIf they sin against thee, (for there is no man that sinneth not,) and thou be angry with them, and deliver them to the enemy, so that they carry them away captives unto the land of the enemy, far or near;
46TSKCOMഅവർ നിന്നോടു പാപം ചെയ്കയും--പാപം ചെയ്യാത്ത മനുഷ്യൻ ഇല്ലല്ലോ--നീ അവരോടു കോപിച്ചു അവരെ ശത്രുവിന്നു ഏല്പിക്കയും അവർ അവരെ ദൂരത്തോ സമീപത്തോ ഉള്ള ശത്രുവിന്റെ ദേശത്തേക്കു ബദ്ധരാക്കി കൊണ്ടുപോകയും ചെയ്താൽ
46TSKCOMAvar ninnotu paapam cheykayum--paapam cheyyaatha manushyan illallo--nee avarotu kopichu avare shathruvinnu elpikkayum avar avare dooratho sameepatho ulla shathruvinre deshathekku badharaakki kontupokayum cheythaal
46TSKCOMनिष्पाप तो कोई मनुष्य नहीं है : यदि थे भी तेरे विरुद्ध पाप करें, और तू उन पर कोप करके उन्हें शत्रओं के हाथ कर दे, और वे उनको बन्धुआ करके अपके देश को चाहे वह दूर हो, चाहे निकट ले जवएं,
47TSKCOMYet if they shall bethink themselves in the land whither they were carried captives, and repent, and make supplication unto thee in the land of them that carried them captives, saying, We have sinned, and have done perversely, we have committed wickedness;
47TSKCOMഅവരെ പിടിച്ചു കൊണ്ടുപോയിരിക്കുന്ന ദേശത്തുവെച്ചു അവർ ഉണർന്നു മനംതിരിഞ്ഞു, അവരെ ബദ്ധരായി കൊണ്ടുപോയ ദേശത്തുവെച്ചു: ഞങ്ങൾ പാപം ചെയ്തു അകൃത്യവും ദുഷ്ടതയും പ്രവർത്തിച്ചിരിക്കുന്നു എന്നു പറഞ്ഞു
47TSKCOMAvare pitichu kontupoyirikkunna deshathuvechu avar unarnnu manamthirinjnju, avare badharaayi kontupoya deshathuvechu: njangal paapam cheythu akrithyavum dushtathayum pravarthichirikkunnu ennu paranjnju
47TSKCOMतो यदि वे बन्धुआई के देश में सोच विचार करें, और फिरकर अपके बन्धुआ करनेवालोंके देश में तुझ से गिड़गिड़ाकर कहें कि हम ने पाप किया, और कुटिलता ओर दुष्टता की है;
48TSKCOMAnd so return unto thee with all their heart, and with all their soul, in the land of their enemies, which led them away captive, and pray unto thee toward their land, which thou gavest unto their fathers, the city which thou hast chosen, and the house which I have built for thy name:
48TSKCOMനിന്നോടു യാചിക്കയും അവരെ പിടിച്ചു കൊണ്ടുപോയ ശത്രുക്കളുടെ ദേശത്തുവെച്ചു അവർ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ നിങ്കലേക്കു തിരിഞ്ഞു, നീ അവരുടെ പിതാക്കന്മാർക്കു കൊടുത്ത ദേശത്തേക്കു, നീ തിരഞ്ഞെടുത്ത നഗരത്തിങ്കലേക്കും ഞാൻ നിന്റെ നാമത്തിന്നു പണിതിരിക്കുന്ന ഈ ആലയത്തിങ്കലേക്കും നോക്കി നിന്നോടു പ്രാർത്ഥിക്കയും ചെയ്താൽ
48TSKCOMNinnotu yaachikkayum avare pitichu kontupoya shathrukkalute deshathuvechu avar poornnahridayathotum poornnamanassotumkoote ningkalekku thirinjnju, nee avarute pithaakkanmaarkku kotutha deshathekku, nee thiranjnjetutha nagarathingkalekkum njaan ninre naamathinnu panithirikkunna ee aalayathingkalekkum nokki ninnotu praarthikkayum cheythaal
48TSKCOMऔर यदि वे अपके उन शत्रुओं के देश में जो उन्हें बन्धुआ करके ले गए हों, अपके सम्पूर्ण मन और सम्पूर्ण प्राण से तेरी ओर फिरें और अपके इस देश की ओर जो तू ने उनके पुरुखाओं को दिया या, और इस नगर की ओर जिसे तू ने चुना है, और इस भवन की ओर जिसे मैं ने तेरे नाम का बनाया है, तुझ से प्रार्यना करें,
49TSKCOMThen hear thou their prayer and their supplication in heaven thy dwelling place, and maintain their cause,
49TSKCOMനീ നിന്റെ വാസസ്ഥലമായ സ്വർഗ്ഗത്തിൽ അവരുടെ പ്രാർത്ഥനയും യാചനയും കേട്ടു അവർക്കു ന്യായം പാലിച്ചുകൊടുത്തു,
49TSKCOMNee ninre vaasasthalamaaya svarggathil avarute praarthanayum yaachanayum kettu avarkku nyaayam paalichukotuthu,
49TSKCOMतो तू अपके स्वगींय निवासस्यान में से उनकी प्रार्यना और गिड़गिड़ाहट सुनना; और उनका न्याय करना,
50TSKCOMAnd forgive thy people that have sinned against thee and all their transgressions wherein they have transgressed against thee, and give them compassion before them who carried them captive, that they may have compassion on them:
50TSKCOMനിന്നോടു പാപം ചെയ്ത നിന്റെ ജനത്തോടു, അവർ നിന്നോടു ചെയ്ത ദ്രോഹങ്ങളൊക്കെയും ക്ഷമിക്കയും അവരെ ബദ്ധന്മാരായി കൊണ്ടുപോയവർക്കു അവരോടു കരുണതോന്നത്തക്കവണ്ണം അവർക്കു അവരോടു കരുണ ലഭിക്കുമാറാക്കുകയും ചെയ്യേണമേ.
50TSKCOMNinnotu paapam cheytha ninre janathotu, avar ninnotu cheytha drohangalokkeyum kshamikkayum avare badhanmaaraayi kontupoyavarkku avarotu karunathonnathakkavannam avarkku avarotu karuna labhikkumaaraakkukayum cheyyename.
50TSKCOMऔर जो पाप तेरी प्रजा के लोग तेरे विरुद्ध करेंगे, और जितने अपराध वे तेरे विरुद्ध करेंगे, सब को झमा करके, उनके बन्धुआ करनेवालोंके मन में ऐसी दया उपजाना कि वे उन पर दया करें।
51TSKCOMFor they be thy people, and thine inheritance, which thou broughtest forth out of Egypt, from the midst of the furnace of iron:
51TSKCOMഅവർ മിസ്രയീം എന്ന ഇരുമ്പുലയുടെ നടുവിൽനിന്നു നീ കൊണ്ടുവന്ന നിന്റെ ജനവും നിന്റെ അവകാശവും ആകുന്നുവല്ലോ.
51TSKCOMAvar misrayeem enna irumpulayute natuvilninnu nee kontuvanna ninre janavum ninre avakaashavum aakunnuvallo.
51TSKCOMक्योंकि वे तो तेरी प्रजा और तेरा निज भाग हैं जिन्हें तू लोहे के भट्ठे के मध्य में से अर्यात्‌ मिस्र से निकाल लाया है।
52TSKCOMThat thine eyes may be open unto the supplication of thy servant, and unto the supplication of thy people Israel, to hearken unto them in all that they call for unto thee.
52TSKCOMഅവർ നിന്നെ വിളിച്ചപേക്ഷിക്കുമ്പോൾ ഒക്കെയും നീ കേൾക്കേണ്ടതിന്നു അടിയന്റെ യാചനയും നിന്റെ ജനമായ യിസ്രായേലിന്റെ യാചനയും തൃക്കൺ പാർത്തരുളേണമേ.
52TSKCOMAvar ninne vilichapekshikkumpol okkeyum nee kelkkendathinnu atiyanre yaachanayum ninre janamaaya yisraayelinre yaachanayum thrikkan paartharulename.
52TSKCOMइसलिथे तेरी आंखें तेरे दाय की गिड़गिड़ाहट और तेरी प्रजा इस्राएल की गिड़गिड़ाहट की ओर ऐसी खुली रहें, कि जब जब वे तुझे पुकारें, तब तब तू उनकी सुन ले;
53TSKCOMFor thou didst separate them from among all the people of the earth, to be thine inheritance, as thou spakest by the hand of Moses thy servant, when thou broughtest our fathers out of Egypt, O Lord GOD.
53TSKCOMകർത്താവായ യഹോവേ, നീ ഞങ്ങളുടെ പിതാക്കന്മാരെ മിസ്രയീമിൽ നിന്നു കൊണ്ടുവന്നപ്പോൾ നിന്റെ ദാസനായ മോശെമുഖാന്തരം അരുളിച്ചെയ്തതുപോലെ ഭൂമിയിലെ സകലജാതികളിൽനിന്നും നീ അവരെ നിനക്കു അവകാശമായി വേറുതിരിച്ചുവല്ലോ.
53TSKCOMKarthaavaaya yahove, nee njangalute pithaakkanmaare misrayeemil ninnu kontuvannappol ninre daasanaaya moshemukhaantharam arulicheythathupole bhoomiyile sakalajaathikalilninnum nee avare ninakku avakaashamaayi veruthirichuvallo.
53TSKCOMक्योंकि हे प्रभु यहोवा अपके उस वचन के अनुसार, जो तू ने हमारे पुरखाओं को मिस्र से निकालने के समय अपके दास मूसा के द्वारा दिया या, तू ने इन लोगोंको अपना निज भाग होने के लिथे पृय्वी की सब जातियोंसे अलग किया है।
54TSKCOMAnd it was so, that when Solomon had made an end of praying all this prayer and supplication unto the LORD, he arose from before the altar of the LORD, from kneeling on his knees with his hands spread up to heaven.
54TSKCOMശലോമോൻ യഹോവയോടു ഈ പ്രാർത്ഥനയും യാചനയും എല്ലാം കഴിച്ചുതീർന്നശേഷം അവൻ യഹോവയുടെ യാഗപീഠത്തിൽ മുമ്പിൽ മുഴങ്കാൽ കുത്തിയിരുന്നതും കൈ ആകാശത്തേക്കു മലർത്തിയിരുന്നതും വിട്ടു എഴുന്നേറ്റു.
54TSKCOMShalomon yahovayotu ee praarthanayum yaachanayum ellaam kazhichutheernnashesham avan yahovayute yaagapeethathil mumpil muzhangkaal kuthiyirunnathum kai aakaashathekku malarthiyirunnathum vittu ezhunnerru.
54TSKCOMजब सुलैमान यहोवा से यह सब प्रार्यना गिड़गिड़ाहट के साय कर चुका, तब वह जो घुटने टेके और आकाश की ओर हाथ फैलाए हुए या, सो यहोवा की वेदी के साम्हने से उठा,
55TSKCOMAnd he stood, and blessed all the congregation of Israel with a loud voice, saying,
55TSKCOMഅവൻ നിന്നുകൊണ്ടു യിസ്രായേൽസഭയെ ഒക്കെയും ഉച്ചത്തിൽ ആശീർവ്വദിച്ചു പറഞ്ഞതു എന്തെന്നാൽ:
55TSKCOMAvan ninnukontu yisraayelsabhaye okkeyum uchathil aasheervvadichu paranjnjathu enthennaal:
55TSKCOMऔर खड़ा हो, समस्त इस्राएली सभा को ऊंचे स्वर से यह कहकर आशीर्वाद दिया, कि धन्य है यहोवा,
56TSKCOMBlessed be the LORD, that hath given rest unto his people Israel, according to all that he promised: there hath not failed one word of all his good promise, which he promised by the hand of Moses his servant.
56TSKCOMതാൻ വാഗ്ദാനം ചെയ്തതുപോലെ ഒക്കെയും തന്റെ ജനമായ യിസ്രായേലിന്നു സ്വസ്ഥത നല്കിയിരിക്കുന്ന യഹോവ വാഴ്ത്തപ്പെട്ടവൻ; അവൻ തന്റെ ദാസനായ മോശെമുഖാന്തരം അരുളിച്ചെയ്ത അവന്റെ നല്ല വാഗ്ദാനങ്ങളെല്ലാറ്റിലും വെച്ചു ഒന്നെങ്കിലും നിഷ്ഫലമായിട്ടില്ലല്ലോ.
56TSKCOMThaan vaagdaanam cheythathupole okkeyum thanre janamaaya yisraayelinnu svasthatha nalkiyirikkunna yahova vaazhthappettavan; avan thanre daasanaaya moshemukhaantharam arulicheytha avanre nalla vaagdaanangalellaarrilum vechu onnengkilum nishphalamaayittillallo.
56TSKCOMजिस ने ठीक अपके कयन के अनुसार अपक्की प्रजा इस्राएल को विश्रम दिया है, जितनी भलाई की बातें उसने अपके दास मूसा के द्वारा कही यीं,उन में से एक भी बिना पूरी हुए नहीं रही।
57TSKCOMThe LORD our God be with us, as he was with our fathers: let him not leave us, nor forsake us:
57TSKCOMനമ്മുടെ ദൈവമായ യഹോവ നമ്മുടെ പിതാക്കന്മാരോടു ഇരുന്നതുപോലെ നമ്മോടുകൂടെയും ഇരിക്കുമാറാകട്ടെ അവൻ നമ്മെ കൈവിടുകയോ ഉപേക്ഷിക്കയോ ചെയ്യരുതെ.
57TSKCOMNammute daivamaaya yahova nammute pithaakkanmaarotu irunnathupole nammotukooteyum irikkumaaraakatte avan namme kaivitukayo upekshikkayo cheyyaruthe.
57TSKCOMहमारा परमेश्वर यहोवा जैसे हमारे पुरखाओं के संग रहता या, वैसे ही हमारे संग भी रहे, वह हम को त्याग न दे और न हम को छोड़ दे।
58TSKCOMThat he may incline our hearts unto him, to walk in all his ways, and to keep his commandments, and his statutes, and his judgments, which he commanded our fathers.
58TSKCOMനാം അവന്റെ എല്ലാവഴികളിലും നടക്കേണ്ടതിന്നും അവൻ നമ്മുടെ പിതാക്കന്മാരോടു കല്പിച്ച അവന്റെ കല്പനകളും ചട്ടങ്ങളും വിധികളും പ്രമാണിച്ചു നടക്കേണ്ടതിന്നും നമ്മുടെ ഹൃദയത്തെ തങ്കലേക്കു ചായുമാറാക്കട്ടെ.
58TSKCOMNaam avanre ellaavazhikalilum natakkendathinnum avan nammute pithaakkanmaarotu kalpicha avanre kalpanakalum chattangalum vidhikalum pramaanichu natakkendathinnum nammute hridayathe thangkalekku chaayumaaraakkatte.
58TSKCOMवह हमारे मन अपक्की ओर ऐसा फिराए रखे, कि हम उसके सब मागॉं पर चला करें, और उसकी आज्ञाएं और विधियां और नियम जिन्हें उसने हमारे पुरखाओं को दिया या, नित माना करें।
59TSKCOMAnd let these my words, wherewith I have made supplication before the LORD, be nigh unto the LORD our God day and night, that he maintain the cause of his servant, and the cause of his people Israel at all times, as the matter shall require:
59TSKCOMയഹോവ തന്നെ ദൈവം; മറ്റൊരുത്തനുമില്ല എന്നു ഭൂമിയിലെ സകല ജാതികളും അറിയേണ്ടതിന്നു
59TSKCOMYahova thanne daivam; marroruthanumilla ennu bhoomiyile sakala jaathikalum ariyendathinnu
59TSKCOMऔर मेरी थे बातें जिनकी मैं ने यहोवा के साम्हने बिनती की है, वह दिन और रात हमारे परमेश्वर यहोवा के मन में बनी रहें, और जैसा दिन दिन प्रयोजन हो वैसा ही वह अपके दास का और अपक्की प्रजा इस्राएल का भी न्याय किया करे,
60TSKCOMThat all the people of the earth may know that the LORD is God, and that there is none else.
60TSKCOMഅവൻ തന്റെ ദാസന്നും തന്റെ ജനമായ യിസ്രായേലിന്നും അന്നന്നു ആവശ്യമുള്ളതുപോലെ ന്യായം പാലിച്ചുകൊടുപ്പാൻ തക്കവണ്ണം ഞാൻ യഹോവയുടെ മുമ്പാകെ ആപേക്ഷിച്ചിരിക്കുന്ന എന്റെ ഈ വചനങ്ങൾ രാവും പകലും നമ്മുടെ ദൈവമായ യഹോവയുടെ സന്നിധാനത്തിൽ ഇരിക്കുമാറാകട്ടെ.
60TSKCOMAvan thanre daasannum thanre janamaaya yisraayelinnum annannu aavashyamullathupole nyaayam paalichukotuppaan thakkavannam njaan yahovayute mumpaake aapekshichirikkunna enre ee vachanangal raavum pakalum nammute daivamaaya yahovayute sannidhaanathil irikkumaaraakatte.
60TSKCOMऔर इस से पृय्वी की सब जातियां यह जान लें, कि यहोवा ही परमेश्वर है; और कोई दूसरा नहीं।
61TSKCOMLet your heart therefore be perfect with the LORD our God, to walk in his statutes, and to keep his commandments, as at this day.
61TSKCOMആകയാൽ ഇന്നുള്ളതുപോലെ നിങ്ങൾ അവന്റെ ചട്ടങ്ങൾ അനുസരിച്ചുനടപ്പാനും അവന്റെ കല്പനകൾ പ്രമാണിപ്പാനും നിങ്ങളുടെ ഹൃദയം നമ്മുടെ ദൈവമായ യഹോവയിങ്കൽ ഏകാഗ്രമായിരിക്കട്ടെ.
61TSKCOMAakayaal innullathupole ningal avanre chattangal anusarichunatappaanum avanre kalpanakal pramaanippaanum ningalute hridayam nammute daivamaaya yahovayingkal ekaagramaayirikkatte.
61TSKCOMतो तुम्हारा मन हमारे परमेश्वर यहोवा की ओर ऐसी पूरी रीति से लगा रहे, कि आज की नाई उसकी विधियोंपर चलते और उसकी आज्ञाएं मानते रहो।
62TSKCOMAnd the king, and all Israel with him, offered sacrifice before the LORD.
62TSKCOMപിന്നെ രാജാവും എല്ലായിസ്രായേലും യഹോവയുടെ സന്നിധിയിൽ യാഗം കഴിച്ചു.
62TSKCOMPinne raajaavum ellaayisraayelum yahovayute sannidhiyil yaagam kazhichu.
62TSKCOMतब राजा समस्त इस्राएल समेत यहोवा के सम्मुख मेलबलि चढ़ाने लगा।
63TSKCOMAnd Solomon offered a sacrifice of peace offerings, which he offered unto the LORD, two and twenty thousand oxen, and an hundred and twenty thousand sheep. So the king and all the children of Israel dedicated the house of the LORD.
63TSKCOMശലോമോൻ യഹോവെക്കു ഇരുപത്തീരായിരം കാളയെയും ലക്ഷത്തിരുപതിനായിരം ആടിനെയും സമാധാനയാഗമായിട്ടു അർപ്പിച്ചു. ഇങ്ങനെ രാജാവും യിസ്രായേൽമക്കളൊക്കെയും യഹോവയുടെ ആലയത്തെ പ്രതിഷ്ഠിച്ചു.
63TSKCOMShalomon yahovekku irupatheeraayiram kaalayeyum lakshathirupathinaayiram aatineyum samaadhaanayaagamaayittu arppichu. ingane raajaavum yisraayelmakkalokkeyum yahovayute aalayathe prathishthichu.
63TSKCOMऔर जो पशु सुलैमान ने मेलबलि में यहोवा को चढ़ाए, सो बाईस हजार बैल और एक लाख बीस हजार भेड़ें यीं। इस रीति राजा ने सब इस्राएलियोंसमेत यहोवा के भवन की प्रतिष्ठा की।
64TSKCOMThe same day did the king hallow the middle of the court that was before the house of the LORD: for there he offered burnt offerings, and meat offerings, and the fat of the peace offerings: because the brasen altar that was before the LORD was too little to receive the burnt offerings, and meat offerings, and the fat of the peace offerings.
64TSKCOMയഹോവയുടെ സന്നിധിയിൽ ഉണ്ടായിരുന്ന താമ്ര യാഗപീഠം ഹോമയാഗം, ഭോജനയാഗം, സമാധാനയാഗങ്ങളുടെ മേദസ്സ് എന്നിവ കൊള്ളുന്നതിന്നു പോരാതിരുന്നതുകൊണ്ടു രാജാവു അന്നു യഹോവയുടെ ആലയത്തിന്റെ മുമ്പിലുള്ള പ്രാകാരത്തിന്റെ മദ്ധ്യഭാഗം ശുദ്ധീകരിച്ചു അവിടെ ഹോമയാഗവും ഭോജനയാഗവും സമാധാനയാഗങ്ങളുടെ മേദസ്സും അർപ്പിച്ചു.
64TSKCOMYahovayute sannidhiyil undaayirunna thaamra yaagapeetham homayaagam, bhojanayaagam, samaadhaanayaagangalute medass enniva kollunnathinnu poraathirunnathukontu raajaavu annu yahovayute aalayathinte mumpilulla praakaarathinte madhyabhaagam shudheekarichu avite homayaagavum bhojanayaagavum samaadhaanayaagangalute medassum arppichu.
64TSKCOMउस दिन राजा ने यहोवा के भवन के साम्हनेवाले आंगन के मध्य भी एक स्यान पवित्र किया और होमबलि, और अन्नबलि और मेलबलियोंकी चरबी वहीं चढ़ाई; क्योंकि जो पीतल की वेदी यहोवा के साम्हने यी, वह उनके लिथे छोटी यी।
65TSKCOMAnd at that time Solomon held a feast, and all Israel with him, a great congregation, from the entering in of Hamath unto the river of Egypt, before the LORD our God, seven days and seven days, even fourteen days.
65TSKCOMശലോമോനും അവനോടുകൂടെ ഹമാത്തിന്റെ അതിർമുതൽ മിസ്രയീംതോടുവരെയുള്ള എല്ലാ യിസ്രായേലും വലിയൊരു സഭയായി ആ സമയത്തു നമ്മുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ ഏഴു ദിവസവും പിന്നെയും ഏഴു ദിവസവും ഇങ്ങനെ പതിന്നാലും ദിവസം ഉത്സവം ആചരിച്ചു.
65TSKCOMShalomonum avanotukoote hamaathinte athirmuthal misrayeemthotuvareyulla ellaa yisraayelum valiyoru sabhayaayi aa samayathu nammute daivamaaya yahovayute sannidhiyil ezhu divasavum pinneyum ezhu divasavum ingane pathinnaalum divasam uthsavam aacharichu.
65TSKCOMऔर सुलैमान ने और उसके संग समस्त इस्राएल की एक बड़ी सभा ने जो हमात की घाटी से लेकर मिस्र के नाले तक के सब देशोंसे इाट्ठी हुई यी, दो सप्ताह तक अर्यात्‌ चौदह दिन तक हमारे परमेश्वर यहोवा के साम्हने पर्व को माना। फिर आठवें दिन उस ने प्रजा के लोगोंको विदा किया।
66TSKCOMOn the eighth day he sent the people away: and they blessed the king, and went unto their tents joyful and glad of heart for all the goodness that the LORD had done for David his servant, and for Israel his people.
66TSKCOMഎട്ടാംദിവസം അവൻ ജനത്തെ വിട്ടയച്ചു; അവർ രാജാവിനെ അഭിനന്ദിച്ചു, യഹോവ തന്റെ ദാസനായ ദാവീദിന്നു, തന്റെ ജനമായ യിസ്രായേലിന്നും ചെയ്ത എല്ലാനന്മയെയും കുറിച്ചു സന്തോഷവും ആനന്ദവുമുള്ളവരായി തങ്ങളുടെ കൂടാരങ്ങളിലേക്കു പോയി.
66TSKCOMEttaamdivasam avan janathe vittayachu; avar raajaavine abhinandichu, yahova thanre daasanaaya daaveedinnu, thanre janamaaya yisraayelinnum cheytha ellaananmayeyum kurichu santhoshavum aanandavumullavaraayi thangalute kootaarangalilekku poyi.
66TSKCOMऔर वे राजा को धन्य, धन्य, कहकर उस सब भलाई के कारण जो यहोवा ने अपके दास दाऊद और अपक्की प्रजा इस्राएल से की यी, आनन्दित और मगन होकर अपके अपके डेरे को चले गए।